ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ചു..! ദിലീപും സലീം കുമാറും അജു വർഗീസും കുരുക്കിൽ..!!
കൊച്ചി: ശാരീരിക ആക്രമണത്തിന് ഇരയായ നടിയെ വാക്കുകൊണ്ടും ആക്രമിച്ച നടന്മാര് ഉള്‍പ്പെടെ ഉള്ളവര്‍ കുടുങ്ങും. നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവന നടത്തിയവരും പേര് വെളിപ്പെടുത്തിയവരുമായ പ്രമുഖരാണ് കുരുക്കിലായിരിക്കുന്നത്.
ചാനല്‍ ചര്‍ച്ചയില്‍ ആക്രമണത്തിന് ഇരയായ നടിയെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ച നടന് ദിലീപ് ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസെടുത്തു. വനിതാ കമ്മീഷനാണ് കേസെടുത്തിരിക്കുന്നത്. വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ പരാതിയെ തുടര്‍ന്നാണ് കേസ്. ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ നടൻ അജു വർഗീസിനെതിരെ നേരത്തെ പോലീസ് കേസെടുത്തിരുന്നു.

വനിതാ കമ്മീഷൻ കേസെടുത്തു
നടന്മാരായ ദിലീപ്, സലീം കുമാര്‍, അജു വര്‍ഗീസ്, നിര്‍മ്മാതാവ് സജി നന്ത്യാട്ട് എന്നിവര്‍ക്കെതിരെയാണ് വനിതാ കമ്മീഷന് കേസെടുത്തിരിക്കുന്നത്. ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ചുവെന്നതാണ് കേസ്.

നടിയെ അപമാനിച്ചു
വിമന്‍ ഇന്‍ സിനിമ കളക്ടീവ് പ്രവര്‍ത്തകരെ കൂടാതെ മറ്റ് ചില സംഘടനകളും പൊതു പ്രവര്‍ത്തകരും ഇവര്‍ക്കെതിരെ വനിതാ കമ്മീഷനെ സമീപിച്ചിരുന്നു. വി യു കുര്യാക്കോസിനാണ് അന്വേഷണ ചുമതല.

നോട്ടീസ് അയക്കും.
നടിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയവര്‍ക്ക് വനിതാ കമ്മീഷന് ആദ്യം നോട്ടീസ് അയക്കും. അതിന് മറുപടി എടുത്ത ശേഷമായിരിക്കും തുടര്‍ നടപടികളുമായി കമ്മീഷന് മുന്നോട്ട് പോവുക.

പേര് വെളിപ്പെടുത്തി
നടിയുടെ പേര് ഫേസ്ബുക്ക് പോസ്റ്റില്‍ വെളിപ്പെടുത്തിയതിന് അജു വര്‍ഗീസിനെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു. ദിലീപിന് പിന്തുണ പ്രഖ്യാപിക്കുന്ന പോസ്റ്റിലാണ് അജു നടിയുടെ പേര് വെളിപ്പെടുത്തിയത്.

സുനിയുമായി ബന്ധം
റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയിലാണ് ദിലീപ് നടിക്കെതിരെ വിവാദ ആരോപണം ഉന്നയിച്ചത്. കേസിലെ പ്രതിയായ പള്‍സര്‍ സുനിയും നടിയും തമ്മില്‍ അടുത്ത ബന്ധം ഉണ്ടായിരുന്നു എന്നായിരുന്നു ആരോപണം. പിന്നീട് നടന് മാപ്പും പറഞ്ഞിരുന്നു.

നുണ പരിശോധന വേണം
ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയായ നടന് സലിം കുമാറും ദിലീപിനെ പിന്തുണച്ചത് ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ച് കൊണ്ടായിരുന്നു. നടിയെയും സുനിയേയും നുണപരിശോധന നടത്തിയാല്‍ സത്യം പുറത്ത് വരുമെന്നായിരുന്നു സലിം കുമാറിന്റെ പോസ്റ്റ്.

രണ്ട് മണിക്കൂർ പീഡനം
വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് സലീം മാപ്പ് പറഞ്ഞു. നടി രണ്ട് മണിക്കൂര്‍ മാത്രമല്ലേ ആക്രമിക്കപ്പെട്ടുള്ളൂ, ദിലീപ് നാല് മാസമായി പീഡിപ്പിക്കപ്പെടുന്നു എന്നായിരുന്നു സജി നന്ത്യാട്ടിന്റെ പരാമര്‍ശം.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications