കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി കേരളത്തില്‍ കല്യാണപ്പട്ടിനും പായസത്തിനും വരെ നിയന്ത്രണം?

  • By Aswathi
Google Oneindia Malayalam News

കല്‍പറ്റ: കേരളത്തില്‍ ഇപ്പോള്‍ ഏറ്റവും വലിയ ആഘോഷം ഏതാണെന്ന് ചോദിച്ചാല്‍ അത് കല്യാണമാണ്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിയ്ക്കുന്നു എന്നുള്ളതുകൊണ്ട് എത്രത്തോളം ആര്‍ഭാടമാക്കാന്‍ കഴിയുമോ അത്രത്തോളം ആര്‍ഭാടമാക്കിയാണ് കേരളത്തില്‍ ഓരോ കല്യാണവും നടക്കുന്നത്. ഇതോടെ കുടുംബം കുത്തുപാളയെടുക്കും

ഇതിനൊക്കെ നിയന്ത്രണം വരാന്‍ പോകുന്നു. ഇനി പൊന്നിന് മാത്രമില്ല കല്യാണപ്പട്ടിനും പായസത്തിനും വരെ നിയന്ത്രണം വന്നേക്കാം. കല്യാണം നടത്തി കുത്തുപാളയെടുക്കുന്ന അവസ്ഥ സമൂഹത്തില്‍ നിന്നും മാറ്റാനായി വനിത കമ്മീഷന്‍ സര്‍ക്കാറിന് ശുപാര്‍ശ നല്‍കി. ശുപാര്‍ശയില്‍ പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ നടപ്പിലായാല്‍ ആര്‍ഭാടവിവാഹങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം വരും.

kerala-wedding

വിവാഹച്ചടങ്ങുകള്‍ ചുരക്കുക എന്നതാണ് ആദ്യത്തെ നിര്‍ദ്ദേശം. വിവാഹത്തിനും നിശ്ചയത്തിനും ഒന്നില്‍കൂടുതല്‍ ചടങ്ങുകള്‍ വേണ്ട. നിശ്ചയത്തിന് 50 കുടുംബങ്ങള്‍ മതി. ചെറുക്കന്റെയും പെണ്ണിന്റെയും കൂട്ടത്തില്‍ നിന്ന് 25 വീതം. കല്യാണത്തിന് 200 മതി.

കമ്മീഷന്‍ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ അമിത ചെലവ് വരുത്തുന്നവരില്‍ നിന്ന് ആകെ ചെലവിന്റെ 25 ശതമാനം പിഴ ഈടാക്കും. ചെലവ് സംബന്ധിച്ച് വധുവിന്റെയും വരന്റെയും ഭാഗത്തുനിന്ന് സത്യവാങ്മൂലം വേണം. സത്യവാങ്മൂലം നടത്തി, വിവാഹം നടത്തുന്ന മത ആചാര്യന് സമര്‍പ്പിക്കണം.

പൊന്നും പട്ടുമില്ലെങ്കില്‍ വിവാഹം പൂര്‍ണമാവില്ലെന്ന പരസ്യവും നിരോധിക്കണം. ആര്‍ഭാട വിവാഹങ്ങള്‍ക്കെതിരെ തദ്ദേശസ്ഥാപനങ്ങളും ജാഗ്രതകാണിക്കണമെന്ന് ശുപാര്‍ശയില്‍ പറയുന്നു. കല്യാണച്ചെലവുകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഒരോ ഇനത്തിലും ചെലവാക്കാവുന്ന പരമാവധി തുകയും പറയുന്നത്. അത് ഇപ്രകാരമാണ്

  • ക്ഷണക്കത്ത് ഒരെണ്ണം 25 രൂപവരെ
  • പന്തല്‍ ഓഡിറ്റോറിയം വാടക 25,000
  • പന്തല്‍ അലങ്കാരം 5000 രൂപ
  • സദ്യ, പാര്‍ട്ടി (ഒരു ഇല, പ്ലേറ്റ്) 100 രൂപ വരെ
  • വധുവിന്റെ വസ്ത്രം 5000
  • വധുവിന് സ്വര്‍ണം പരമാവധി പത്തുപവന്‍, വരന് അഞ്ച് പവന്‍
English summary
Women's Commissioner recommend that to to control wedding extravaganza
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X