മണിയമ്മ എന്ന സൂപ്പർ വുമൺ; പ്രായം 74, കയ്യിൽ 12 തരം ലൈസൻസുകൾ, മനക്കരുത്തിന്റെ ആൾരൂപം
2025 ലെ വനിതാ ദിനം ആഘോഷിക്കുമ്പോൾ നമുക്ക് അഭിമാനത്തോടെ വിളിച്ചുപറയാൻ ഒരുപാട് സ്ത്രീകളുടെ പേരുകൾ ഉണ്ട്. വിവിധ മേഖലകളിൽ വിജയക്കൊടി പാറിച്ച സ്ത്രീകൾ. സ്ത്രീ അബലയല്ലെന്ന് ലോകത്തോട് വിളിച്ച് പറഞ്ഞവർ. നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങിനിൽക്കേണ്ടവൾ അല്ല സ്ത്രീ എന്ന് ഓരോ ദിവസം കഴിയുന്തോറും സ്ത്രീകൾ തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
ഇന്ന് സ്ത്രീകൾ കഴിവ് തെളിയിക്കാത്ത മേഖലകൾ കുറവാണ്. സിനിമ, ബിസിനസ്സ്, ഐടി മേഖല, ബാങ്കിംഗ് മേഖല എന്ന് വേണ്ട ഒരുകാലത്ത് സ്ത്രീകളെ കൊണ്ട് അസാധ്യമെന്ന് പറഞ്ഞ പല തൊഴിൽ മേഖലകളിലും സ്ത്രീകൾ മുന്നേറുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. ഒരുകാലത്ത് തേങ്ങ പറിക്കാൻ തെങ്ങിൽ കയറുന്ന സ്ത്രീയെക്കുറിച്ച് ചിന്തിക്കാൻ പറ്റുമോ, വിമാനം പറത്തുന്ന സ്ത്രീ, ട്രെയിൻ ഓടിക്കുന്ന സ്ത്രീ, ക്രെയിനോടിക്കുന്ന സ്ത്രീ? ഇല്ലാ അല്ലേ.

സ്ത്രീകളെ കൊണ്ട് പറ്റില്ലെന്ന് പറഞ്ഞ് മാറ്റിനിർത്തിയ തൊഴിൽ മേഖലകളിലെല്ലാം ഇന്ന് സ്ത്രീകൾ ശോഭിക്കുന്ന മനോഹരമായ കാഴ്ചയാണ് കാണുന്നത്. ഒരുകാലത്ത് റോഡിലൂടെ ബൈക്ക് ഓടിച്ച് പോകുന്ന സ്ത്രീയെ കണ്ടാൽ അത്ഭുതത്തോടെ ആളുകൾ നോക്കുമായിരുന്നു. എന്നാൽ ഇന്ന് ആ കാലം മാറി.
മണിയമ്മ എന്ന സൂപ്പർവുമൺ
ഈ വനിതാ ദിനത്തിൽ പറയാൻ പോകുന്നത് മണിയമ്മയെക്കുറിച്ചാണ്. പന്ത്രണ്ടോളം ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കിയ എഴുപതുകാരി. ആത്മവിശ്വാസത്തിന്റെ ആൾരൂപമാണ് മണിയമ്മ. 74 വയസ്സിൽ മണിയമ്മയുടെ മനക്കരുത്ത് ഓരോരുത്തരു കണ്ടുപഠിക്കേണ്ടത് തന്നെ.. ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഈ നേട്ടം ഇടംപിടിച്ചിട്ടുണ്ട്.
സ്ഫോടക സ്വഭാവമുള്ള ആസിഡ് പോലെ അപകടകരമായ വസ്തുക്കൾ കൊണ്ടുപോകുന്ന ഹസാർഡസ് വാഹനം ഓടിക്കാനുള്ള ലൈസൻസും മണിയമ്മയ്ക്കുണ്ട്. സ്കൂട്ടി, കാർ, ജെ സി ബി അങ്ങനെ മണിയമ്മയ്ക്ക് വഴങ്ങാത്ത വളയങ്ങളില്ല.
സ്കൂട്ടർ മുതൽ ക്രെയിനുകൾ വരെ ഓടിക്കാൻ പഠിപ്പിക്കുന്ന A2Z ന്റെ സ്ഥാപകയാണ് മണിയമ്മ. ഇപ്പോൾ തന്റെ ഡ്രൈവിംഗ് അനുഭവങ്ങളെക്കുറിച്ച് വൺഇന്ത്യ മലയാളത്തോട് പറയുകയാണ് മണിയമ്മ
സ്ത്രീകൾ കഴിവില്ലാത്തവരല്ല, പേടിച്ച് മാറിനിൽക്കുന്നവരല്ല പലരും
സ്ത്രീകളെ പറയുമ്പോൾ അവർ കഴിവില്ലാത്ത ആൾക്കാറാണെന്ന് പൊതുവേ ഒരു ചിന്ത എല്ലാവർക്കുമുണ്ട്. അത് ശരിയല്ല. ഇന്ദിരാ ഗാന്ധി എത്ര നന്നായി രാജ്യം ഭരിച്ച സ്ത്രീയാണ്. പുരുഷ മേധാവിത്വം ആദ്യം വെച്ചത് കൊണ്ടാണ് സ്ത്രീകളെ ഇങ്ങനെ പഴിക്കുന്നത്. പേടിച്ച് മാറിനിൽക്കുന്നവരല്ല പലരും. ഫാമിലിയുടെ പിന്തുണ ലഭിക്കാത്തത് കൊണ്ട് മാറിനിൽക്കുന്നവരാണ്.
ഫാമിലി കൂടി പിന്തുണച്ചാൽ മാത്രമെ മുന്നോട്ട് വരാൻ പറ്റൂ. കല്യാണം കഴിഞ്ഞ്, കുട്ടികളായി, ഭർത്താവ് ഉണ്ട്, അവരുടെ ഫാമിലിയുടെ അവരൊയൊന്നും വെറുപ്പിച്ച് ഒരു കാര്യം ചെയ്യാൻ പറ്റില്ലല്ലോ. അപ്പോൾഅവരും അത് പരിഗണിക്കണം. എന്റെ മോളാണ്, അവൾ നല്ലനിലയിൽ എത്തണം എന്ന് അവരും കൂടി വിചാരക്കണം. തന്റേടത്തോടെ ചെയ്യുന്നവരും ഉണ്ട്. പക്ഷേ അത് എല്ലാവർക്കും പറ്റില്ല, അപ്പോൾ കുടുംബം പിന്തുണയ്ക്കുക, മണിയമ്മ പറയുന്നു.
സ്ത്രീകൾ ഇപ്പോൾ മുന്നത്തെക്കാളും ജോലി ചെയ്യാൻ സന്നദ്ധരാണ്. ഇവിടെ ഡിപ്ലോമ പഠിച്ച കുട്ടി തന്നെ ഇവിടത്തെ ഇൻസ്ട്രക്ടറായി ജോലി ചെയ്യുന്നുണ്ട്. ജെ സി ബി പഠിക്കാൻ വരുന്ന സ്ത്രീകളുണ്ട്. സ്ത്രീകൾ ഇപ്പോൾ വരുന്നുണ്ട്. ആണുങ്ങളെ പോലെ അത്ര വരുന്നില്ലെന്നേ ഉള്ളൂ.
സ്ത്രീകൾക്ക് ഒരു ഏജ് കഴിഞ്ഞിട്ടേ ഇതിലേക്ക് വരാൻ പറ്റുന്നുള്ളൂ. ഫാമിലി, കുട്ടികളൊക്കെ ആയിട്ട് മാത്രമെ വരാനുള്ള സഹാചര്യം ഉണ്ടാവുന്നുള്ളു. ഇപ്പോൾ കല്യാണമേ വേണ്ടെന്ന് പറഞ്ഞ് ഇതിലേക്ക് ഇറങ്ങിപ്പുറപ്പെടുന്നവരും ഉണ്ട്, മണിയമ്മ പറയുന്നു. ഒരുപാട് വണ്ടികൾ ഓടിച്ചിട്ടുണ്ടെങ്കിലും വലിയ വണ്ടികളിൽ ഫോർക് ലിറ്റ്‌റാണ് തനിക്ക് കംഫർട്ടബിൾ എന്ന് മണിയമ്മ പറയുന്നു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില് വരും, വസ്തു,വാഹനാദികള് സമ്പാദിക്കും, കച്ചവടക്കാര്ക്കു ലാഭം വര്ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications