പുരുഷന് പ്രവേശനമുണ്ടോ അവിടെ സ്ത്രീക്കും പ്രവേശനമുണ്ട്; ശബരിമല വിഷയത്തില്‍ നിലപാടിലുറച്ച് ആര്‍എസ്എസ്
തിരുവനന്തപുരം: പുരുഷന്മാര്‍ പ്രവേശിക്കുന്നിടത്ത് സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന നിലപാട് ഒന്നു കൂടെ ഊട്ടിയുറപ്പിച്ച് ആര്‍എസ്എസ്. രാജ്യത്തെ ഭൂരിപക്ഷം ക്ഷേത്രങ്ങളിലും സ്ത്രീ പ്രവേശനമാവാമെങ്കില്‍ ശബരിമലയുടെ കാര്യത്തില്‍ മറിച്ചൊരു നിലപാട് ആവശ്യമില്ലെന്ന് ആര്‍എസ്എസ് കേന്ദ്ര നേതാവ് ഭയ്യാജി ജോഷി.
രാജ്യത്ത് ചില ക്ഷേത്രങ്ങളില്‍ മാത്രമേ സ്ത്രീകള്‍ക്ക് വിലക്കുള്ളൂ. അതും പാടില്ലെന്നാണ് ആര്‍എസ്എസിന്റെ നിലപാട്. ശബരിമലയില്‍ പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്ന് പണ്ടെപ്പോഴോ തീരുമാനിച്ചതാണ്. അതിന്റെ കാരണങ്ങള്‍ പരിശോധിക്കണം. നൂറ് വര്‍ഷമായി തുടരുന്നു എന്നതുകൊണ്ട് ആ ആചാരം ഇനിയും തുടരണം എന്ന നിലപാട് ആര്‍എസ്എസിനില്ല. ആചാരം തെറ്റാണെന്ന് തോന്നിയാല്‍ അത് ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മറിച്ചൊരു നിലപാടില്ല
രാജ്യത്തെ ഭൂരിപക്ഷം ക്ഷേത്രങ്ങളിലും സ്ത്രീ പ്രവേശനം ആവാമെങ്കില്‍ ശബരിമലയുടെ കാര്യത്തില്‍ മറിച്ചൊരു നിലപാട് ആവശ്യമില്ലെന്ന് ആര്‍എസ്എസ്.

പ്രവേശനം സ്ത്രീക്കും പുരുഷനും
എവിടെ പുരുഷന് പ്രവേശനമുണ്ടോ അവിടെ സ്ത്രീക്കും പ്രവേശനം കൊടുക്കണം എന്നതാണ് ആര്‍എസ്എസ് നിലപാടെന്ന് കേന്ദ്ര നേതാവും സര്‍ കാര്യവാഹകുമായ ഭയ്യാജി ജോഷി പറഞ്ഞു.

മാമൂലുകള്‍ തിരുത്തേണ്ടവ
ക്ഷേത്രവുമായി ബന്ധപ്പെട്ട ഓരോ ആചാരങ്ങള്‍ക്കും ഓരോ കാരണമുണ്ടാകും. അത് പുറത്ത് വരട്ടെ. മാമൂലായി ഒരു കാര്യം തുടരുന്നതില്‍ അര്‍ത്ഥമില്ല. ഓരോ ആചാരവും കാലത്തിന് അനുയോജ്യമാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ഭയ്യാജി ജോഷ് പറഞ്ഞു.

അബ്രാഹ്മണരെ പൂജാരിയാക്കാം
അബ്രാഹ്മണരെ പൂജാരിയാക്കുന്നത് നല്ല കാര്യം തന്നെയാണ്. പൂജയുടെ കാര്യത്തില്‍ മനസ്സിന്റെയും ശരീരത്തിന്റെയും പവിത്രതയാണ് പ്രധാനകാര്യമെന്നും അല്ലാതെ ജാതിമത വേര്‍തിരിവല്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications