'ലീഗിലും താലിബാനോ': മാതൃഭൂമി ചാനല്‍ ചര്‍ച്ചയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വനിതാ ലീഗ് നേതാവ്
കോഴിക്കോട്: എം എസ് എഫിന്‍റെ വനിതാ വിഭാഗമായ ഹരിതയിലെ വിഷയവുമായി ബന്ധപ്പെട്ട് മാതൃഭൂമി ചാനല്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയ്ക്കെതിരെ വിമര്‍ശനവുമായി വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട് . 'ലീഗിലും താലിബാനോ?' എന്ന തലക്കെട്ടോടെ നടത്തിയ ചര്‍ച്ചയക്കെതിരെയാണ് സുഹറ മമ്പാടിന്‍റെ വിമര്‍ശനം. മഹത്തായ ഒരു പ്രസ്ഥാനത്തെ താലിബാനോട് ചേർത്ത് ഉപമിക്കാൻ ലജ്ജ തോന്നുന്നില്ലെയെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ സുഹ്റ മമ്പാട് ചോദിക്കുന്നു.
കിടിലം ഹോട്ട് ലുക്കിൽ സാധിക, ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്
സാമ്രാജ്യത്തത്തിനെതിരെ സമരം ചെയ്ത് എല്ലാം നഷ്ടപ്പെട്ട ഒരു ജനസമൂഹത്തെ ഇന്ന് ഈ കാണുന്ന വികാസങ്ങളിലൊക്കെ കൊണ്ടെത്തിച്ച ഈ മഹാ പ്രസ്ഥാനത്തെ വേട്ടപ്പട്ടികൾക്കും ചെന്നായ്ക്കൾക്കും ഇതുപോലെ കടിച്ചു കീറാൻ ഇട്ടുകൊടുക്കരുതെന്നും അവര്‍ പറയുന്നു. അവരുടെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
മോഹന്‍ലാലും ടൊവിനോയും ആസിഫും: താരങ്ങളോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബിഗ് ബോസ് താരം രമ്യ പണിക്കര്‍

ലീഗിലും താലിബാനോ ? ഇന്നലെ മാതൃഭൂമി ചാനലിലെ വേണു നടത്തിയ ചർച്ചയുടെ ക്യാപഷനാണിത്. നിങ്ങൾ ഏത് പ്രസ്ഥാനത്തെയാണു താലിബാനുമായി കൂട്ടി കെട്ടുന്നത് എന്നറിയാമോ ?. ഇതാ ഈ കാണുന്ന സ്‌കൂളുകളും കോളേജുകളുമൊക്കെയുണ്ടാക്കി ഇത്രമാത്രം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകിയ വലിയ പരിവർത്തനമുണ്ടാക്കിയ ലീഗിനെ !. നിങ്ങൾകാണുന്നില്ലെ ഈ കലാലയങ്ങളിലൊക്കെ പെൺകുട്ടികൾ ചിരിച്ചുല്ലസിച്ച് നിറഞ്ഞു നിൽക്കുന്നത് ?.

എന്നിട്ട് മഹത്തായ ഈ പ്രസ്ഥാനത്തെ താലിബാനോട് ചേർത്ത് ഉപമിക്കാൻ ലജ്ജ തോന്നുന്നില്ലേ. സാമ്രാജ്യത്തത്തിനെതിരെ സമരം ചെയ്ത് എല്ലാം നഷ്ടപ്പെട്ട ഒരു ജനസമൂഹത്തെ ഇന്ന് ഈ കാണുന്ന വികാസങ്ങളിലൊക്കെ കൊണ്ടെത്തിച്ച നമ്മുടെ ഈ മഹാ പ്രസ്ഥാനത്തെ എന്തിന്റെ പേരിലാണെങ്കിലും വേട്ടപ്പട്ടികൾക്കും ചെന്നായ്ക്കൾക്കും ഇതുപോലെ കടിച്ചു കീറാൻ ഇട്ടുകൊടുക്കരുത്.

അറുപതുകളിൽ ജനിച്ച് എഴുപതുകളിൽ വളർന്ന ഞങ്ങൾക്ക് തൊട്ടു മുൻപത്തെ തലമുറക്ക് കിട്ടാത്തതു പലതും കിട്ടിത്തുടങ്ങിയിരുന്നു പുതിയ സ്കൂളുകളും കോളേജുകളും പിന്നെ യൂണിവേഴ്സിറ്റിയും. അതു നൽകിയ സി എച്ച് മനസ്സിൽ ഒരു ആവേശമായി കുടികൊണ്ടു ലീഗ് ഹൃദയ താളമായി. ഞങ്ങൾ പഠിച്ചു ഞങ്ങളുടെ മക്കളും പേരമക്കളും പഠിച്ചു ഇന്നവർ ഉയരങ്ങൾ കീഴടക്കുന്ന യാത്രയിലാണ്.

താലിബാൻ എന്നല്ല ഏത് സംഘടനക്കും ലോകത്ത് എങ്ങും ജനാധിപത്യ രാഷ്ട്രീയത്തുനും മാതൃകയാക്കാവുന്ന തുല്ല്യതിയില്ലാത്ത രാഷ്ട്രീയ - വിദ്യാഭ്യാസ നവോത്ഥാന പ്രസ്ഥാനമാണ് മുസ്‌ലിം ലീഗ്. ആട്ടിൻ കുട്ടികളെ തമ്മിലടിപ്പിച്ച് ചോരകുടിക്കാൻ കാത്തുനിൽക്കുന്ന ചെന്നായ്ക്കളാണു നമുക്ക് ചുറ്റും അത് മാധ്യമങ്ങളായാലും ലീഗ് വിരോധികളായാലും അങ്ങിനെ തന്നെ.

നിങ്ങളോട് ഇപ്പോൾ സോഷ്യൽ മീഡിയക്കകത്തും പുറത്തും സ്നേഹം നടിക്കുന്ന ലീഗ് വിരോധികളെല്ലാം ചെന്നായ്ക്കൾ താന്നെയാണ്. അങ്ങിനെ ചോരകുടിക്കാം എന്ന് ചെന്നായ്ക്കൾ ആരും വ്യാമോഹിക്കേണ്ട. ചേർന്ന് നിൽക്കാൻ ആഗ്രഹിക്കുന്ന 'എന്റെ കുട്ടികളെയെല്ലാം' ചേർത്ത് നിർത്തും അത് ആൺകുട്ടികളായാലും പെൺകുട്ടികളായാലും- സുഹ്റ മമ്പാട് എഴുത്ത് അവസാനിപ്പിക്കുന്നു.
പുതു പുത്തൻ ഗെറ്റപ്പിൽ സാക്ഷി അഗർവാൾ, വൈറലായി പുതിയ ഫോട്ടോഷൂട്ട്
നാം ഒന്ന്, ചിങ്ങം ഒന്ന്: കുടുംബവുമൊത്തുള്ള ചിത്രവുമായി സിനിമാ താരം രമേശ് പിഷാരടി
Recommended Video
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications