Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂത്ത് ലീഗിലെ വനിതാ പ്രാതിനിധ്യം; നടപടിക്രമങ്ങൾ നേരത്തെ ആരംഭിച്ചത്: ഇ ടി മുഹമ്മദ് ബഷീർ

മലപ്പുറം: യൂത്ത് ലീഗിൽ വനിതാപ്രാതിനിധ്യം ഉറപ്പിക്കാനാകാത്തതിൽ പ്രതികരണവുമായി മുസ്ലിംലീഗ് അഖിലേന്ത്യാ ഓർഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എം പി. ഭാരവാഹികളെ നിശ്ചയിക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങൾ ഒരു വർഷത്തിനു മുൻപ് ആരംഭിച്ചതാണ്. അതുകൊണ്ടാണ് പുതിയ കമ്മറ്റിയിൽ വനിതാ പ്രാതിനിധ്യം ഉറപ്പു വരുത്താനാകാത്തതെന്നും അദ്ദേഹം പറഞ്ഞു.

1

അതേസമയം, ഭാവിയിൽ ലീഗിൻ്റെ എല്ലാ ഘടകങ്ങളിലും 20 ശതമാനം വനിതാപ്രാതിനിധ്യം ഉറപ്പുവരുത്തുമെന്നും മുഹമ്മദ് ബഷീർ പറഞ്ഞു. ന്യൂനപക്ഷ സ്കോളർഷിപ്പിൽ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ രണ്ടു മാസത്തിന് ശേഷം അപ്പീൽ നൽകാനുള്ള തീരുമാനം കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

2

മുസ്ലിം ലീഗിൻ്റെ പോഷക സംഘടനകളിൽ 20 ശതമാനം വനിതാ പ്രാതിനിധ്യമുണ്ടാകുമെന്ന നയരേഖയിൽ പ്രഖ്യാപനം ഉണ്ടായിരുന്നുവെങ്കിലും നടപ്പാക്കിയിരുന്നില്ല . അംഗത്വ വിതരണം തുടങ്ങിയ ശേഷം വനിതാപ്രാതിനിധ്യം മതിയെന്നാണ് കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലെടുത്ത തീരുമാനം . 17 അംഗ കമ്മിറ്റി പതിനൊന്നായി ചുരുക്കുകയും ചെയ്തു .

പ്രവർത്തന സൗകര്യത്തിനുവേണ്ടി സംസ്ഥാന സെക്രട്ടറിയേറ്റ് വിപുലപ്പെടുത്തുമെന്ന് വരണാധികാരിയായിരുന്ന ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം കഴിഞ്ഞദിവസം പറഞ്ഞിരുന്നു . ജില്ലകൾ നൽകിയ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇടം നൽകുമെന്നാണ് ലഭിക്കുന്ന സൂചനകൾ . അക്കാര്യത്തിൽ വൈകാതെ തീരുമാനമുണ്ടായേക്കും .

3

അതേസമയം, യൂത്ത് ലീഗിൽ വനിതാപ്രാതിനിധ്യം ഉറപ്പിക്കാനാകാത്തതിൽ ഇ ടി മുഹമ്മദ് ബഷീർ എം.പിയുടെ പ്രതികരണം ഇങ്ങനെ. ഭാരവാഹികളെ നിശ്ചയിക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങൾ ഒരു വർഷത്തിനു മുൻപ് ആരംഭിച്ചതാണ്. അതുകൊണ്ടാണ് പുതിയ കമ്മറ്റിയിൽ വനിതാ പ്രാതിനിധ്യം ഉറപ്പു വരുത്താനാകാത്തതെന്നും അദ്ദേഹം പറഞ്ഞു.

ഭാവിയിൽ ലീഗിൻ്റെ എല്ലാ ഘടകങ്ങളിലും 20 ശതമാനം വനിതാപ്രാതിനിധ്യം ഉറപ്പുവരുത്തുമെന്നും മുഹമ്മദ് ബഷീർ പറഞ്ഞു. ന്യൂനപക്ഷ സ്കോളർഷിപ്പിൽ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ രണ്ടു മാസത്തിന് ശേഷം അപ്പീൽ നൽകാനുള്ള തീരുമാനം കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അടിപൊളി ലുക്കില്‍ കനിഹ ; ടാറ്റൂ പൊളിച്ചെന്ന് ആരാധകര്‍ , ഫോട്ടോസ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+