കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയകേന്ദ്രത്തില്‍ സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നു; വീടുകളിലെത്തിക്കാന്‍ ഏജന്റുകള്‍!! വിവാഹ വാഗ്ദാനവും

മഹിളാമന്ദിരത്തിലെ ചില സ്ത്രീകള്‍ ജോലിക്ക് പുറത്തുപോകുന്നുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അറിവോടെയാണിത്.

  • By Ashif
Google Oneindia Malayalam News

തിരൂര്‍: അഭയ കേന്ദ്രത്തില്‍ സഹായം അഭ്യര്‍ഥിച്ച് വരുന്ന സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നു. അഭയം ചോദിച്ച് വരുന്നവരെ വിവിധ വീടുകളില്‍ എത്തിക്കാന്‍ ചില ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ടത്രെ. വീട്ടുജോലികള്‍ക്കായി കൊണ്ടുപോകുന്ന ഇവര്‍ക്ക് വിവാഹ വാഗ്ദാനവും നല്‍കുന്നുണ്ടെന്നാണ് വിവരം.
ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് മലപ്പുറം ജില്ലയിലെ തവനൂര്‍ അഭയകേന്ദ്രവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. സാമൂഹിക നീതി വകുപ്പിന് കീഴിലുള്ളതാണ് തവനൂരിലെ അഭയ കേന്ദ്രം. ഇവിടെ സ്ത്രീകള്‍ എത്തിയാല്‍ വിവരങ്ങള്‍ ഏജന്റുമാരെ അറിയിക്കുന്നത് ജീവനക്കാര്‍ തന്നെയാണ്. അഭയ കേന്ദ്രവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങള്‍ ഇങ്ങനെ...

അധികൃതരെ അറിയിക്കാതെ

അധികൃതരെ അറിയിക്കാതെ

സ്ത്രീകള്‍ അഭയം ചോദിച്ചെത്തിയാല്‍ കാര്യങ്ങള്‍ തിരക്കിയ ശേഷം ഏജന്റുമാര്‍ക്ക് വിവരങ്ങള്‍ കൈമാറുകയാണ്. അഭയ കേന്ദ്രത്തില്‍ പ്രവേശനം നേടുന്നതിന് മുമ്പാണ് സ്ത്രീകളെ ഏജന്റുമാര്‍ക്ക് കൈമാറുന്നത്. ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയാതെയാണ് ഈ കളികള്‍.

പാലക്കാട് സ്വദേശിനി

പാലക്കാട് സ്വദേശിനി

വീട്ടുജോലിക്കാരെ ആവശ്യമുള്ളവര്‍ക്ക് ഈ സ്ത്രീകളെ കൈമാറുകയാണ് ചെയ്യുക. ഇവര്‍ക്ക് ശമ്പളവും നല്‍കും. കഴിഞ്ഞദിവസം പാലക്കാട് ജില്ലക്കാരിയായ സ്ത്രീ ഇവിടെ എത്തിയപ്പോള്‍ സമാനമായ അനുഭവമാണ് ഉണ്ടായത്.

 കുന്നംകുളത്തെ വനിതാ ഏജന്റ്

കുന്നംകുളത്തെ വനിതാ ഏജന്റ്

അഭയം ചോദിച്ചെത്തുന്നവരെ മറ്റെവിടെയെങ്കിലും ജോലിക്ക് അയക്കുന്നത് ഗുരുതരമായ ചട്ടലംഘനമാണ്. തവനൂര്‍ അഭയ കേന്ദ്രത്തിലെത്തുന്ന സ്ത്രീകളെ ഇത്തരത്തില്‍ ജോലിക്ക് കൊണ്ടുപോകുന്നതിന് കുന്നംകുളത്തെ വനിതാ ഏജന്റാണ് പ്രവര്‍ത്തിക്കുന്നതത്രെ. മാന്‍പവര്‍ ഏജന്‍സിയുടെ മറവിലാണ് ഏജന്റുമാരുടെ പ്രവര്‍ത്തനം.

കുമ്പിടി സ്വദേശിനി

കുമ്പിടി സ്വദേശിനി

പാലക്കാട് കുമ്പിടി സ്വദേശിനി തനിക്ക് അഭയം നല്‍കണമെന്നാവശ്യപ്പെട്ടാണ് കേന്ദ്രത്തിലെത്തിയത്. സാധാരണ 60 വയസിന് മുകളിലുള്ളവര്‍ക്കാണ് അഭയ കേന്ദ്രത്തില്‍ പ്രവേശനം നല്‍കാറുള്ളത്. എന്നാല്‍ പാലക്കാട് സ്വദേശിനി അവിവാഹിതയും സഹായത്തിന് ബന്ധുക്കളില്ലാത്ത വ്യക്തിയുമായിരുന്നു.

ഗുരുവായൂരിലെ വീട്ടിലെത്തിച്ചു

ഗുരുവായൂരിലെ വീട്ടിലെത്തിച്ചു

ജീവനക്കാരില്‍ ചിലര്‍ തന്നെയാണ് പാലക്കാട് നിന്ന് വന്ന സ്ത്രീയുടെ നമ്പര്‍ വാങ്ങി ഏജന്റിന് കൈമാറിയത്. കേന്ദ്രത്തില്‍ അഭയം നല്‍കുന്നതിന് മുമ്പായിരുന്നു ഇത്. പിന്നീട് ഈ സ്ത്രീയെ ഗുരുവായൂരിലെ വീട്ടിലെത്തിക്കുകയായിരുന്നു.

വാഗ്ദാനങ്ങള്‍

വാഗ്ദാനങ്ങള്‍

മാസം 8000 രൂപ ശമ്പളമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. കൂടാതെ വിവാഹം ശരിയാക്കിത്തരാമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, പാലക്കാട് ജില്ലയില്‍ നിന്നുള്ള സ്ത്രീയായതിനാല്‍ ഇവിടെ അഭയം നല്‍കാന്‍ പ്രയാസമുണ്ടെന്ന് ജീവനക്കാര്‍ സ്ത്രീയെ അറിയിച്ചുവെന്നും പറയപ്പെടുന്നു.

ഉദ്യോഗസ്ഥരുടെ അഭിപ്രായം

ഉദ്യോഗസ്ഥരുടെ അഭിപ്രായം

അഭയം നല്‍കുന്നതിന് മുമ്പ് നടന്ന നീക്കങ്ങളായതിനാല്‍ സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇടപെടാന്‍ പരിധിയുണ്ട്. ഏജന്റ് മുമ്പും സമാനമായ രീതിയില്‍ ജോലിക്ക് സ്ത്രീകളെ കിട്ടാന്‍ തവനൂരില്‍ വന്നിട്ടുണ്ട്. സംഭവം ശരിയാണെങ്കില്‍ ഗുരുതരമായ ചട്ടലംഘനമാണ് നടന്നിട്ടുള്ളതെന്നാണ് ഉദ്യോഗസ്ഥരുടെ അഭിപ്രായം.

സ്ത്രീകള്‍ ജോലിക്ക്

സ്ത്രീകള്‍ ജോലിക്ക്

മഹിളാമന്ദിരത്തിലെ ചില സ്ത്രീകള്‍ ജോലിക്ക് പുറത്തുപോകുന്നുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അറിവോടെയാണിത്. ഇവര്‍ ജോലി ചെയ്യുന്ന സ്ഥലത്തെ ഉടമകളും മന്ദിരം അധികൃതരും തമ്മില്‍ ധാരണാപത്രം തയ്യാറാക്കിയ ശേഷമാണ് ഇങ്ങനെ ജോലിക്ക് വിടുന്നത്. എന്നാല്‍ പാലക്കാട് സ്വദേശിനിയുടെ കാര്യത്തില്‍ മറിച്ചാണ് നടന്നത്.

English summary
Women Shelter home workers violate the Rules, hand over the rescue seekers to Agents
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X