സ്ത്രീകള്‍ കരാട്ടെ പഠിക്കണമെന്ന് കാവ്യമാധവന്‍
കൊച്ചി: ഇന്നത്തെ കാലത്ത് പെപ്പര്‍ സ്േ്രപ കൊണ്ടു നടന്നതുകൊണ്ടൊന്നും കാര്യമില്ല. പെപ്പര്‍ സ്‌പ്രേയൊക്കെ പുരഷ്ന്മരും സ്ത്രീകളുമെല്ലാം കവര്‍ച്ച ചെയ്യാനുപയോഗിക്കുന്ന ആയുധമായിരിക്കുകയാണ്. ഇതിനെല്ലാം ബേധം പെണ്‍കുട്ടികള്‍ കരുതി ഇരിക്കുക എന്നത് തന്നെയാണ്.
സ്ത്രീകള്‍ കരാട്ടെയും ജൂഡോയുമൊക്കെ പഠിച്ചിരിക്കണമെന്ന് ചലച്ചിത്ര താരം കാവ്യാ മാധവനും പറയുന്നു. സുരക്ഷിതത്വം തോന്നണമെങ്കില്‍ സ്ത്രീകള്‍ ഈ അഭ്യാസമുറ അറിഞ്ഞിരിക്കണമെന്നാണ് കാവ്യാ മാധവന്റെ അഭിപ്രായം.

വിദേശത്തു നിന്ന് മടങ്ങിയെത്തിയ നാഴ്‌സുമാരെ പുഃനരധിവസിപ്പിക്കുന്നതിനായി ബന്ധപ്പെട്ട് ഒരു പരിപാടിയില്‍ അതിഥിയായിയെത്തി സംസാരിക്കുകയായിരുന്നു കാവ്യാ മാധവന്‍. സ്ത്രീകള്‍ സ്വന്തം സുരക്ഷ നോക്കണമെന്ന് കാവ്യ പറഞ്ഞു.
ഇക്കാലത്ത് റോഡിലും പൊതു സ്ഥലങ്ങളിലും സ്ത്രീകള്‍ക്ക് എന്തൊക്കെ തിക്താനുഭവങ്ങളാണ് നേരിടേണ്ടി വരികയെന്ന് പറയാനാവില്ല. അതിനാല്‍ സ്ത്രീകള്‍ സ്വയം പ്രതിരോധം തീര്‍ക്കുക തന്നെയാണ് ഉത്തമം - കാവ്യ പറഞ്ഞു. മുഖ്യമന്ത്രിയുള്‍പ്പടെയുള്ള പ്രമുഖരും പങ്കെടുത്ത വേദിയിലായിരുന്നു കാവ്യ സ്ത്രീ സംരക്ഷണത്തെ കുറിച്ച് സംസാരിച്ചത്.












Click it and Unblock the Notifications