Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീകളെ ശബരിമല കയറ്റരുത്; പരിസ്ഥിതി താറുമാറാകുമെന്ന് സുഗതകുമാരി...

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളെ കയറ്റരുതെന്ന് ആവര്‍ത്തിച്ച് കവയത്രി സുഗതകുമാരി. സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചാല്‍ അതിരൂക്ഷമായി പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാകുമെന്നാണ് സുഗതകുമാരിയുടെ വാദം. തിരുവിതാംകൂര്‍ ദേവസം ബോര്‍ഡ് ആസ്ഥാനത്ത് നടന്ന പൊതുചടങ്ങിലാണ് സുഗതകുമാരി സ്തീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കരുതെന്ന് ആവര്‍ത്തിക്കുന്നത്.

ലക്ഷക്കണക്കിന് ആളുകളാണ് ഇപ്പോള്‍ അവിടെ പോകുന്നത്. അവരെ തന്നെ പ്രകൃതിയ്ക്ക ഉള്‍കൊള്ളാനാവുന്നില്ല. സ്ത്രീകള്‍ക്ക് കൂടി പ്രവേശനം നല്‍കിയാല്‍ രൂക്ഷമായ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാകും. പമ്പാ നദിയും ശബരിമലയോട് ചേര്‍ന്നുകിടക്കുന്ന ആവാസ വ്യവസ്ഥയും നശിക്കുമെന്നും സുഗതകുമാരി വാദിക്കുന്നു.

Sugathakumari

പ്രകൃതി സ്‌നേഹി ആയതുകൊണ്ടാണ് താനിങ്ങനെ പറയുന്നത്. ഒരു സ്ത്രീ വിരോധി അല്ല താനെന്നും സുഗതകുമാരി വിശദീകരിക്കുന്നു. ക്ഷേത്രങ്ങളില്‍ കരിയും കരിമരുന്നും വേണ്ട എന്ന് പറഞ്ഞ ശ്രീനാരായണഗുരുവിന്റെ വാക്കുകള്‍ എല്ലാവരും മറക്കുകയാണ്. ക്ഷേത്രങ്ങളില്‍ ആഘോഷങ്ങളുചെ പേരില്‍ നടക്കുന്ന ധൂര്‍ത്തുകള്‍ അവസാനിപ്പിക്കണമെന്നും സുഗതകുമാരി പറയുന്നു.

അതേസമയം സുഗതകുമാരിയുടെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഇതേ നിലപാടെടുത്തിന് നേരത്തെയും സുഗതകുമാരിക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. സ്ത്രീകള്‍ പോയതുകൊണ്ട് പരിസ്ഥിതി നശിക്കുമെന്ന വാദം എന്ത് അടിസ്ഥാനത്തിലാണെന്നാണ് അവരുടെ ചോദ്യം. ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനം സംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+