Get Updates
Get notified of breaking news, exclusive insights, and must-see stories!

നാണംകെട്ട് കേരള പോലീസ്!! വനിതാ എസ്‌ഐമാര്‍ പരാതിക്കാര്‍ക്ക് മുമ്പില്‍ ഏറ്റുമുട്ടി, ഒരാളുടെ എല്ലൊടിഞ്ഞു

കൊല്ലം: വസ്തു തര്‍ക്കത്തിന്റെയും വഴി തര്‍ക്കത്തിന്റെയും പേരില്‍ അയല്‍വാസികളും ബന്ധുക്കളും തമ്മിലടക്കുന്നതും കൂട്ടത്തല്ല് നടത്തുമായ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഇത്തരം വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഇതൊന്നും പോലീസുകാര്‍ കാണുന്നില്ലേ എന്നായിരുന്നു പലരുടെയും ചോദ്യം.

എന്നാല്‍ ഇപ്പോള്‍ വന്നിരിക്കുന്നത് മറ്റൊരു വാര്‍ത്തയാണ്. നിയമപാലനത്തിന് ചുമതലപ്പെടുത്തിയ പോലീസുകാര്‍ തമ്മില്‍ തല്ലിയിരിക്കുന്നു. വനിതാ പോലീസ് സ്‌റ്റേഷനില്‍ രണ്ടു എസ്‌ഐമാരാണ് പരാതി പറയാന്‍ എത്തിയവര്‍ക്ക് മുമ്പില്‍ അടിപിടി കൂടിയത്. ഒരാളുടെ എല്ലൊടിയുകയും ചെയ്തു. വിശദാംശങ്ങള്‍ ഇങ്ങനെ....

1

കൊട്ടാരക്കര വനിതാ പോലീസ് സ്‌റ്റേഷനിലാണ് കേരള പോലീസിന് നാണക്കേടുണ്ടാക്കിയ സംഭവം അരങ്ങേറിയത്. രണ്ട് വനിതാ പോലീസ് എസ്‌ഐമാര്‍ക്കിടയില്‍ നിലനിന്ന ഈഗോ ആണ് ഏറ്റുമുട്ടലിലേക്ക് എത്തിയതത്രെ. ഇവര്‍ തമ്മില്‍ ഏറെ കാലമായി തര്‍ക്കമുണ്ടായിരുന്നു എന്നാണ് വിവരം. എന്നിട്ടും ഇത്തരമൊരു സാഹചര്യം ഒഴിവാക്കുന്നതിന് പോലീസ് സേന ഉചിതമായ നടപടി എടുക്കാതിരുന്നതും വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.

2

വനിതാ സ്‌റ്റേഷനില്‍ എസ്‌ഐയുടെയും എസ്എച്ച്ഒയുടെയും ചുമതലയുണ്ടായിരുന്നത് ഫാത്തിമയാണ്. അടുത്തിടെ ഇവിടേക്ക് വീണ്ടും നിയോഗിക്കപ്പെട്ട ഡെയ്‌സിയുടെ വരവോടെയാണ് കാര്യങ്ങള്‍ സംഘര്‍ഷത്തിലേക്ക് എത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ഡെയ്‌സിയെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയിരുന്നു. ഇപ്പോള്‍ വീണ്ടും കൊട്ടാരക്കലയിലേക്ക് തന്നെ നിയോഗിക്കുകയായിരുന്നു.

3

എസ്‌ഐ ഡെയ്‌സി തിരിച്ചുവരുന്നത് സംബന്ധിച്ച് ഫാത്തിമയ്ക്ക് റിപ്പോര്‍ട്ട് ലഭിച്ചിരുന്നില്ല. ഡെയ്‌സി എത്തിയെങ്കിലും ഫാത്തിമ എസ്‌ഐ, എസ്എച്ച്ഒ ചുമതലയില്‍ തുടര്‍ന്നു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. രാവിലെ മുതല്‍ തുടങ്ങിയ തര്‍ക്കം ഉച്ചയോടെ കൈവിട്ടു. കസേര തനിക്ക് വിട്ടുതരണമെന്ന് ഡെയ്‌സി നിര്‍ബന്ധം പിടിച്ചു. ഫാത്തിമ തയ്യാറായില്ല.

4

ഉച്ചയ്ക്ക് ശേഷം മേശ പൂട്ടി താക്കോല്‍ ഡെയ്‌സി കൈവശപ്പെടുത്തി. ഇത് ചോദ്യം ചെയ്ത് ഫാത്തിമ രംഗത്തുവന്നു. ഇതിനിടെ ജിഡി രജിസ്റ്റര്‍ പരിശോധിക്കുന്നതുമായി ബന്ധപ്പെട്ടും തര്‍ക്കമായി. തര്‍ക്കം മൂത്ത് കൈയ്യാങ്കളിയിലെത്തി. ഇരുവരും ഇടി തുടങ്ങി. ഫാത്തിമയുടെ കൈക്ക് പരിക്കേറ്റു. ഫാത്തിമയെ പിന്നീട് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

5

ഫാത്തിമയുടെ കൈക്ക് എല്ലിന് പൊട്ടലുണ്ട് എന്നാണ് വിവരം. പ്ലാസ്റ്ററിട്ട ശേഷം അവര്‍ ആശുപത്രി വിട്ടു. ഫാത്തിമയും ഡെയ്‌സിയും ഒരേ ബാച്ചില്‍ പരിശീലനം പൂര്‍ത്തിയാക്കി ജോലിക്ക് എത്തിയവരാണ്. പദവികളെ ചൊല്ലി ഇവര്‍ക്കിടയില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു എന്നാണ് ചില പോലീസുകാര്‍ രഹസ്യമായി പറയുന്നത്. എന്നിട്ടും രണ്ടു പേരെയും ഒരേ സ്‌റ്റേഷനില്‍ ഡ്യുട്ടിക്ക് നിശ്ചയിച്ചതാണ് ആശ്ചര്യം.

6

റൂറല്‍ എസ്പിയുടെ ഓഫീസിന് അടുത്താണ് ഈ സംഭവം നടന്നത്. രഹസ്യാന്വേഷണ വിഭാഗം വനിതാ പോലീസുകാര്‍ക്കിടയില്‍ നിലനിന്നിരുന്ന തര്‍ക്കം സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നോ എന്ന് വ്യക്തമല്ല. സ്‌റ്റേഷനിലെ മിക്ക പോലീസുകാര്‍ക്കും ഇരുവര്‍ക്കുമിടയിലെ പോര് അറിയാം. എന്നിട്ടും ഒരേ സ്‌റ്റേഷനില്‍ ഇരുവരെയും നിയമിച്ചത് ഗുരുതരമായ വീഴ്ചയായി. ഇതാണ് പോലീസ് സേനയ്ക്ക് നാണക്കേടാകാന്‍ കാരണമായത്.

7

നിരവധി പരാതിക്കാര്‍ സ്റ്റേഷനില്‍ ഉള്ളപ്പോഴാണ് എസ്‌ഐമാരായ ഫാത്തിമയും ഡെയ്‌സിയും തമ്മില്‍ തര്‍ക്കം രൂക്ഷമായതും കൈയ്യാങ്കളിയിലെത്തിയതും. സംഭവത്തെ കുറിച്ച് പോലീസ് മേധാവി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട് എന്നാണ് വിവരം. പോലീസ് അന്വേഷണം ആരംഭിച്ചു. വകുപ്പ് തല നടപടിക്ക് സാധ്യതയുണ്ട് എന്നാണ് സൂചന. രണ്ടുപേരെയും സ്റ്റേഷനില്‍ നിന്ന് മാറ്റിയേക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+