റെയില്‍പാളത്തില്‍ തലവച്ച് വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചു
ആലപ്പുഴ: റെയില്‍പാളത്തില്‍ തലവച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ആത്മഹത്യ ചെയ്യാന്‍ റെയില്‍വെ പാളത്തില്‍ നില്‍ക്കുന്നത് കണ്ട ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തി സ്ത്രീയെ രക്ഷിക്കുകയായിരുന്നു. ആലപ്പുഴ കായംകുളം റെയില്‍വേ സ്റ്റേഷനു സമീപമായിരുന്നു സംഭവം. വിട്ടമ്മയെ റെയില്‍വെ ട്രാക്കില്‍ കണ്ട മംഗലാപുരം നാഗര്‍കോവില്‍ പരശുറാം എക്പ്രസ് ട്രെയിനാണ് ബ്രേക്ക് പിടിച്ചത്.
തിങ്കളാഴ്ച ട്രെയിന്‍ കായംകുളത്തുനിന്ന് പുറപ്പെട്ടപ്പോഴാണ് കുറച്ചു അകലെ റെയില്‍ പാളത്തില്‍ ഒരു സ്ത്രീ കമിഴ്ന്നു കിടക്കുന്നതു കണ്ടത്. ഹോണ്‍ മുഴക്കിയിട്ടും മാറാതെ വന്നപ്പോഴാണ് സംഭവം മനസ്സിലായത്. ഒടുവില്‍ ട്രെയിന്‍ സ്ത്രീക്കു സമീപം തൊട്ടു, തൊട്ടില്ല എന്ന നിലയില്‍ നിര്‍ത്തുകയായിരുന്നു.

തുടര്‍ന്ന് ലോക്കോ പൈലറ്റും വനിതാ പോലീസ് ഉള്‍പ്പെടെയുളള റെയില്‍വേ പോലീസും ഇറങ്ങി വന്ന് സ്ത്രീയെ പിടിച്ചു ട്രെയിനിലേക്ക് മാറ്റുകയായിരുന്നു. വട്ടിയൂര്‍ക്കാവ് സ്വദേശിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച സ്ത്രീ. സംരക്ഷിക്കാന്‍ ആരുമില്ലാത്തതിനെ തുടര്‍ന്നാണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നാണ് സ്ത്രീ പറഞ്ഞത്.
സംഭവത്തെ തുടര്‍ന്ന് പത്ത് മിനിറ്റോളം ട്രെയിന്‍ നിര്‍ത്തിയിടേണ്ടി വന്നു. പിന്നീട് ഇതേ ട്രെയിനില്‍ സ്ത്രീയെ കൊല്ലത്തേക്കു റെയില്‍വേ പോലീസ് കൊണ്ടുപോവുകയായിരുന്നു.












Click it and Unblock the Notifications