കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍തൃമതിയെ ഭീഷണിപ്പെടുത്തി ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പണം ആവശ്യപ്പെട്ടതിന് മൂന്നുപേര്‍ക്കെതിരെ കേസ്

Google Oneindia Malayalam News

ബദിയടുക്ക: ഭര്‍തൃമതിയെ ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണില്‍ ഫോട്ടോ പകര്‍ത്തുകയും ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തതിന് മൂന്നുപേര്‍ക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു. പെര്‍ള കണ്ണാടിക്കാനയില്‍ താമസിക്കുന്ന 29 കാരിയുടെ പരാതിയില്‍ കണ്ണാടിക്കാനയിലെ നൗഷാദ്, എബി തുടങ്ങിയ മൂന്നുപേര്‍ക്കെതിരെയാണ് കേസ്. 22ന് രാത്രി 11.45നാണ് സംഭവമെന്ന് പരാതിയില്‍ പറയുന്നു.

എന്തിനിങ്ങനെ കുറേ മന്ത്രിമാര്‍; പകരക്കാരെ നിയമിക്കണം!! ജലീല്‍ മാത്രമല്ല, തൃശൂരില്‍ ഉയര്‍ന്നത്എന്തിനിങ്ങനെ കുറേ മന്ത്രിമാര്‍; പകരക്കാരെ നിയമിക്കണം!! ജലീല്‍ മാത്രമല്ല, തൃശൂരില്‍ ഉയര്‍ന്നത്

വീട്ടില്‍ കോളിങ് ബെല്ലടിച്ചപ്പോള്‍ പരിചയമുള്ള ശബ്ദം കേട്ടാണ് ഭര്‍തൃമതി വാതില്‍ തുറന്നത്. അതിനിടെ വീട്ടിനകത്ത് കയറിയ സംഘം ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ഭര്‍തൃമതിയേയും എട്ടും രണ്ടരയും വയസുള്ള മക്കളേയും മര്‍ദ്ദിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

 assault-women-attack-

അതിനിടെ ഫോട്ടോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുമെന്നും രണ്ട് ലക്ഷം രൂപ നല്‍കണമെന്നും സംഘം പറഞ്ഞുവത്രെ. ഇതേ തുടര്‍ന്ന് ഭര്‍തൃമതി 5000 രൂപ നല്‍കി. സംഘം പിന്നീടും ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് അന്വേഷിച്ചുവരുന്നു.

ദുബായിലേക്ക് മലയാളി യുവതികളെ കടത്തി പെൺവാണിഭം; ലിസിക്കും സുരേഷിനും 10 വർഷം തടവ്...ദുബായിലേക്ക് മലയാളി യുവതികളെ കടത്തി പെൺവാണിഭം; ലിസിക്കും സുരേഷിനും 10 വർഷം തടവ്...

English summary
women threatened by men to snatch money,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X