രാധയുടെ വീട് സന്ദര്‍ശിച്ച ആര്യാടന് കരിങ്കൊടി
മലപ്പുറം: നിലമ്പൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ കൊല്ലപ്പെട്ട ജീവനക്കാരി രാധയുടെ വീട് സന്ദര്‍ശിക്കാന്‍ ചെന്ന മന്ത്രി ആര്യാടന് മുഹമ്മദിന് നേരെ കരിങ്കൊടി പ്രതിഷേധം. ജനാധിപത്യ മഹിളാ അസോസിയേഷന് പ്രവര്‍ത്തകരാണ് കരിങ്കൊടികാണിച്ചത്.
സംഭവത്തെ തുടര്‍ന്ന മഹിളാ അസോസിയേഷന് പ്രവര്‍ക്കരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തില്‍ പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലമ്പൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയിലെ തൂപ്പുകാരിയായിരുന്നു കൊല്ലപ്പെട്ട രാധ. സംഭവവുമായ ബന്ധപ്പെട്ട് അറസ്റ്റിലായ ബിജു നായര്‍ ആര്യാടന്റെ പേഴ്സണല്‍ സ്്റ്റാഫായിരുന്നു.

പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുമായാണ് രാവിലെ ആര്യാടന് രാധയുടെ വീട്ടിലെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് ചേദ്യം ചെയ്തിരുന്നു. ആര്യാടന്റെ മകന് ഷൗക്കത്തിന്റെ അടുത്ത അനുയായിയെയും എന്‍ജിഒ അസോസിയേഷന് നേതാവിനെയും ഉള്‍പ്പടെ മൂന്ന് പേരെയാണ് പൊലീസ് ചോദ്യം ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസില്‍ ക്രൂരമായി ബലാത്സംഗത്തിനിരയായാണ് രാധ കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ബിജു നായര്‍ക്ക് മറ്റൊരു സ്ത്രീയുമായി ഉണ്ടായിരുന്ന അവിഹിത ബന്ധം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് കൊലചെയ്തതെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. തൃശ്ശൂര്‍ റേഞ്ച് ഐജി എസ് ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
-
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും












Click it and Unblock the Notifications