കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'' വേശ്യാ പ്രയോഗം''; ഫിറോസ് കുന്നുംപറമ്പിലിനെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

Google Oneindia Malayalam News

തിരുവനന്തപുരം: ഫേസ്ബുക്ക് ലൈവിലൂടെ സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിൽ പരാമർശം നടത്തിയ ഫിറോസ് കുന്നുംപറമ്പിലിനെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഫിറോസ് കുന്നുംപറമ്പിലിനെതിരെ എത്രയും വേഗം പോലീസ് നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ എംസി ജോസഫൈൻ ആവശ്യപ്പെട്ടു. കേരളത്തിലെ മുഴുവൻ സ്ത്രീകളെയും അപമാനിക്കുന്ന തരത്തിലാണ് ഫിറോസിന്റെ പരാമർശങ്ങളെന്നും ഇത് അനുവദിക്കാൻ കഴിയില്ലെന്നും എംസി ജോസഫൈൻ പറഞ്ഞു.

മുൻ കേന്ദ്രമന്ത്രി പ്രഫുൽ പട്ടേലിന് എൻഫോഴ്സ്മെന്റ് നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണംമുൻ കേന്ദ്രമന്ത്രി പ്രഫുൽ പട്ടേലിന് എൻഫോഴ്സ്മെന്റ് നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം

ഒരു പെൺകുട്ടിയെ അധിക്ഷേപിക്കാൻ സ്ത്രീ എന്ന വാക്ക് ഈ വിധം ഉപയോഗിച്ചതിലൂടെ കേരളത്തിലെ മുഴുവൻ സ്ത്രീകളെയും ഫിറോസ് അപമാനിച്ചിരിക്കുകയാണ്. ഇതിനെതിരെ കർശന നടപടിയെടുക്കുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ അറിയിച്ചു. ഫിറോസ് ചാരിറ്റി പ്രവർത്തനം നടത്തുന്ന ആളാണെന്ന് പറയുന്നു. അങ്ങനെയുള്ളയാൾക്ക് ഇത്രയും വൃത്തികെട്ട രീതിയിൽ സ്ത്രീകളെ അഭിസംബോധന ചെയ്യാൻ പാടില്ല. ഇങ്ങനെയുള്ളവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ ആവശ്യപ്പെട്ടു.

firoz

മഞ്ചേശ്വരത്തെ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുത്തതിന് ഫിറോസിനെ വിമർശിച്ച യുവതിക്കെതിരെയാണ് ഫിറോസ് ഫേസ്ബുക്ക് ലൈവിലൂടെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായ ബന്ധമില്ലെന്ന് അവകാശപ്പെടുന്ന ഫിറോസ് മുസ്ലീം ലീഗ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന് എത്തിയതിനെയാണ് യുവതി ചോദ്യം ചെയ്തത്.

''എന്നെ കുറിച്ച് വളരെ മോശമായ രീതിയില്‍ ഒരു സ്ത്രീ അവരുടെ ഫേസ്ബുക്ക് പേജില്‍ എഴുതിയത് കണ്ടു. ഒരു സ്ത്രീ എന്ന് പറയുമ്പോള്‍ ഒരു കുടുംബത്തില്‍ ഒതുങ്ങാത്ത സ്ത്രീ, നാട്ടുകാര്‍ക്ക് മുഴുവന്‍ മോശമായ സ്ത്രീ, മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ പച്ചയ്ക്ക് വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീ, അത്തരം സ്ത്രീ എനിക്കെതിരെ വന്ന് എന്തെങ്കിലും പറഞ്ഞാല്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. മാന്യതയുള്ള ആരെങ്കിലുമാണ് ഇത് പറയുന്നതെങ്കില്‍ ആളുകള്‍ക്ക് ഒരു രസമൊക്കെ തോന്നിയേനെ. എന്നാല്‍ അതല്ലാതെ ഒരാള്‍ക്കും ജീവിതത്തില്‍ ഉപകാരമില്ലാത്ത, അവനവന്‍റെ ശരീര സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന മോശപ്പെട്ട സ്ത്രീ എനിക്കെതിരെ പോസ്റ്റിട്ടത് കൊണ്ട് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല, എന്നെ മാത്രമല്ല അവര്‍ പ്രവാചകനെ പോലും അവരുടെ പേജിലൂടെ അവഹേളിച്ച സ്ത്രീയാണ്'' എന്നായിരുന്നു ഫേസ്ബുക്ക് ലൈവിൽ ഫിറോസിന്റെ വിമർശനം. ഫിറോസ് കുന്നുംപറമ്പിലിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് യുവതി.

English summary
womens commission against Firoz Kunnumparambil
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X