കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടൻ ശ്രീനിവാസനെതിരെ കേസ്, ശ്രീനിവാസൻ പറഞ്ഞത് പറയാൻ ലജ്ജയുണ്ടെന്ന് ഷാഹിദ കമാൽ!

Google Oneindia Malayalam News

കൊച്ചി: നടന്‍ ശ്രീനിവാസനെതിരെ കേസ്. അങ്കനവാടി ടീച്ചര്‍മാരെ അപമാനിച്ച് സംസാരിച്ചതിനാണ് ശ്രീനിവാസന് എതിരെ വനിതാ കമ്മീഷന്‍ കേസെടുത്തത്. അങ്കന്‍വാടി ജീവനക്കാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

ഒരു ചാനല്‍ അഭിമുഖത്തിലാണ് ശ്രീനിവാസന്‍ അങ്കന്‍വാടി ടീച്ചര്‍മാരെ താഴ്ത്തിക്കെട്ടുന്ന തരത്തില്‍ പ്രതികരിച്ചത്. അഭിമുഖത്തിന്റെ വീഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയയിലും ശ്രീനിവാസന് എതിരെ വിമര്‍ശനം ശക്തമാകുന്നുണ്ട്. വിശദാംശങ്ങളിങ്ങനെ..

ശ്രീനിവാസൻ വിവാദത്തിൽ

ശ്രീനിവാസൻ വിവാദത്തിൽ

ചാനല്‍ അഭിമുഖത്തില്‍ ശ്രീനിവാസന്‍ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ ഇങ്ങനെയാണ്: '' ഫിന്‍ലന്‍ഡില്‍ ഒരു പ്രായം വരെ പരീക്ഷയില്ല. ജപ്പാനില്‍ പ്ലേ സ്‌കൂളിലും കിന്റര്‍ഗാര്‍ട്ടനിലും പഠിക്കുന്ന കുട്ടികളെ പഠിപ്പിക്കുന്നത് സൈക്കോളജിയും സൈക്യാട്രിയുമൊക്കെ പഠിച്ചിട്ടുളള അധ്യാപകരാണ്. ഇവിടെ അങ്ങനെ ആണോ?.

Recommended Video

cmsvideo
കേരളത്തിലെ വോട്ടർമാർ മണ്ടന്മാർ
വേറെ ജോലിയൊന്നും ഇല്ലാത്തവർ

വേറെ ജോലിയൊന്നും ഇല്ലാത്തവർ

അങ്കന്‍വാടി എന്നൊക്കെ പറഞ്ഞിട്ട് ഒരു വിദ്യാഭ്യാസവും ഇല്ലാത്ത ഏതെങ്കിലും സ്ത്രീകളും അവരും ഇവരും വേറെ ജോലിയൊന്നും ഇല്ലാത്തതുമായ ആളുകളെ പിടിച്ച് നിര്‍ത്തുകയാണ് പിള്ളേരെ നോക്കാന്‍. അവരുടെ ഇടയിലാണ് ആ കുട്ടികള്‍ വളരുന്നത്. അവരുടെ നിലവാരമേ ആ കുട്ടികള്‍ക്കുണ്ടാകൂ'' എന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്.

നടനെതിരെ പരാതി

നടനെതിരെ പരാതി

വളരെ മോശമായതും താഴ്ത്തിക്കെട്ടുന്നതുമായ പരാമര്‍ശങ്ങള്‍ അങ്കന്‍വാടി ടീച്ചര്‍മാര്‍ക്കെതിരെ നടത്തിയതിനെതിരെ പരാതി ലഭിച്ചെന്ന് വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ വ്യക്തമാക്കി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് നടന്‍ ശ്രീനിവാസന് എതിരെ വനിതാ കമ്മീഷന്‍ കേസെടുത്തിരിക്കുന്നത്. സാംസ്‌ക്കാരിക കേരളത്തിന് യോജിക്കാത്തതാണ് ശ്രീനിവാസന്റെ വാക്കുകളെന്ന് ഷാഹിദ കമാല്‍ പറഞ്ഞു.

പറയാൻ ലജ്ജയുണ്ട്

പറയാൻ ലജ്ജയുണ്ട്

അങ്കന്‍വാടി ടീച്ചര്‍മാരെ കുറിച്ച് ശ്രീനിവാസന്‍ നടത്തിയ പദപ്രയോഗം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയാന്‍ ലജ്ജയുണ്ടെന്ന് ഷാഹിദ കമാല്‍ പറഞ്ഞു. ശ്രീനിവാസന്‍ ആ പരാമര്‍ശം പിന്‍വലിക്കണം. ടീച്ചര്‍മാരെ മാത്രമല്ല, കുഞ്ഞുങ്ങളെയും സമൂഹത്തെയും കൂടി ഉള്‍പ്പെടുത്തിയിട്ടുളള പരാമര്‍ശം ആണത്.

സോഷ്യല്‍ മീഡിയ നടനെതിരെ

സോഷ്യല്‍ മീഡിയ നടനെതിരെ

കുറച്ച് കൂടി ഉത്തരവാദിത്തത്തോട് കൂടി ശ്രീനിവാസന്‍ ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയണം എന്നും ഷാഹിദ കമാല്‍ ഓര്‍മ്മപ്പെടുത്തി. സോഷ്യല്‍ മീഡിയയിലും നിരവധി പേര്‍ ശ്രീനിവാസനെതിരെ രംഗത്ത് വന്നിട്ടുണ്ട്. അലോപ്പതിന് എതിരായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെയുളള ശ്രീനിവാസന്റെ പരാമര്‍ശങ്ങള്‍ ഇതിനും മുന്‍പും വിവാദമായിട്ടുണ്ട്.

സര്‍വ്വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രിയുമായി നേര്‍ക്ക് നേര്‍, 7 ചോദ്യങ്ങള്‍ തൊടുത്ത് സോണിയാ ഗാന്ധിസര്‍വ്വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രിയുമായി നേര്‍ക്ക് നേര്‍, 7 ചോദ്യങ്ങള്‍ തൊടുത്ത് സോണിയാ ഗാന്ധി

'എതു നിമിഷവും ഇല്ലാതാവാം, നിറഞ്ഞു തിങ്ങിയ കണ്ണീർ പൊട്ടി താഴെ വീണു'! അതിർത്തിയിലെ അനുഭവം പറഞ്ഞ് ദേവൻ!'എതു നിമിഷവും ഇല്ലാതാവാം, നിറഞ്ഞു തിങ്ങിയ കണ്ണീർ പൊട്ടി താഴെ വീണു'! അതിർത്തിയിലെ അനുഭവം പറഞ്ഞ് ദേവൻ!

English summary
Womens Commission registered case against actor Sreenivasan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X