ഉപ്പും മുളകും സംവിധായകന് ഒടുവില്‍ പണികിട്ടി; സംഭവത്തില്‍ കേസെടുക്കാന്‍ വനിതാ കമ്മീഷന്റെ നിര്‍ദ്ദേശം
കൊച്ചി: മലയാളത്തിലെ ജനപ്രിയ ടിവി പരമ്പരയായ ഉപ്പും മുളകിന്‍ന്റെ സംവിധായകനെതിരെ ആരോപണവുമായി നടി നിഷ സാംരഗ് രംഗത്ത് എത്തിയിത് ഇന്നലെയായിരുന്നു. സംവിധായകനായ ആര്‍ ഉണ്ണികൃഷ്ണന്‍ തന്നോട് മോശമായി പെരുമാറിയെന്നും പരമ്പരിയില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്നും റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നിഷ ആരോപിച്ചിരുന്നു.
നടിയുടെ വെളിപ്പെടുത്തലിനെതുടര്‍ന്ന് ചാനലിനും സംവിധായകനുമെതിരെ വ്യാപകപ്രതിഷേധമാണ് ഉയര്‍ന്നത്. നടിക്ക് പിന്തുണയുമായി താരസംഘടനായ അമ്മയും വിമണ്‍ ഇന്‍ കളക്ടീവും രംഗത്ത് എത്തിയിരുന്നു. നടിക്ക് പിന്തുണയുമായി സംസ്ഥാന വനിതാ കമ്മീഷനും ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

ശാസിച്ചിരുന്നു
ഉപ്പും മുളകിന്റെ സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണന്‍ തന്നോട് പലപ്പോഴും മോശമായി പെരുമാറിയിട്ടുണ്ടെന്നും പലതവണ താക്കീത് നല്‍കിയിട്ടും അയാള്‍ ആവര്‍ത്തിക്കുകയായിരുന്നുവെന്നും നിഷ ഇന്നലെ ഒരു ചാനല്‍ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തിയത്. ഫ്ലവേഴ്സ് ചാനലിന്റെ എം ഡി ശ്രീകണ്ഠന്‍ നായരോട് താന്‍ പലവട്ടം പരാതി പറഞ്ഞിട്ടുണ്ട്. അദ്ദേഹം സംവിധായകനെ ശാസിച്ചിരുന്നു. പക്ഷെ ഉണ്ണികൃഷ്ണന്‍ അതൊന്നും വകവെച്ചിരുന്നില്ലയെന്ന് നിഷ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

ജോസഫൈന്‍
ഇതേ തുടര്‍ന്നാണ് നടിക്ക് പിന്തുണയുമായി വിവിധ സംഘടനകളും വ്യക്തികളും രംഗത്ത് എത്തിയത്. സംഭവത്തില്‍ സംവിധായകനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ മാധ്യമങ്ങളോട് പറഞ്ഞു. നടിക്ക് എല്ലാ വിധ പിന്തുണയും കമ്മീഷന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്നും ജോസഫൈന്‍ വ്യക്തമാക്കി.

പ്രത്യേക സമിതി
ഉപ്പും മുളകും സംപ്രേക്ഷണം ചെയ്തിരുന്ന ഫ്‌ളവേഴ്‌സ് ചാനലില്‍ സ്ത്രീകളുടെ പരാതികള്‍ കൈകാര്യം ചെയ്യാന്‍ നിയമപ്രകാരമുള്ള പ്രത്യേക സമിതി ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുമെന്നും പോലീസ് സംഭവത്തില്‍ ശക്തമായി ഇടപെടും എന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.

ഗൗരവപരമായ വിഷയം
തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ക്കെതിരെ ഉണ്ടാകുന്ന പിഡനങ്ങള്‍ ഗൗരവപരമായ വിഷയമാണ്. വനിതാ കമ്മീഷന്‍ ഇത്തരം വിഷയങ്ങള്‍ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. പലപ്പോഴും ഇത്തരം പീഡനങ്ങള്‍ പുറത്ത് വരാറില്ല. തൊഴിലിടങ്ങളില്‍ ഉണ്ടാകുന്ന പീഡനങ്ങള്‍ തുറന്ന് പറയാന്‍ സ്ത്രീകള്‍ തയ്യാറാകണം എന്നും ജോസഫൈന്‍ അഭിപ്രായപ്പെട്ടു.

അതിജീവനത്തിന്
അതിജീവനത്തിന് വേണ്ടി തന്റെ മൂല്യങ്ങള്‍ കാത്തുവെച്ച് പോരാടിയ നടിക്ക് സംവിധായകനില്‍ നിന്നുണ്ടാ പീഡനങ്ങള്‍ അപലപനീയമാണ്. എല്ലാ തൊഴില്‍ മേഖലയിലും സ്ത്രീകള്‍ പീഡിക്കപ്പെടുന്നതായാണ് പുറത്ത് വരുന്ന വാര്‍ത്തകളില്‍ നിന്ന് വ്യക്തമാകുന്നതെന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തും

മമ്മൂട്ടി രംഗത്ത്
വിഷയത്തില്‍ നടിക്ക് പിന്തുണയുമായി നടന്‍ മമ്മൂട്ടി നേരത്തെ രംഗത്ത് എത്തിയിരുന്നു. ഉപ്പും മുളകും സീരിയലിന്റെ കടുത്ത ആരാധകന്‍ കൂടിയാണ് മമ്മൂട്ടി. പല കോണുകളില്‍ നിന്ന് ഇക്കാര്യത്തില്‍ നിഷയ്ക്ക് പിന്തുണ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മമ്മൂട്ടി നേരിട്ട് വിളിച്ച് നിഷയെ ആശ്വസിപ്പിച്ചത്. താരസംഘടനയായ അമ്മയ്ക്ക് വേണ്ടി പിന്തുണയറിയിച്ച് മമ്മൂട്ടിയാണ് നിഷയെ വിളിച്ചത്. സീരിയല്‍ ആര്‍ടിസ്റ്റുകളുടെ സംഘടനയായ ആത്മ, ഫ്ളവേഴ്സ് ചാനല്‍ എന്നിവരും പിന്തുണയറിയിച്ച് രംഗത്തെത്തിയിരുന്നു.

നിഷയെ വിളിച്ചു
നടി മാലാ പാര്‍വതിയും വിഷയത്തില്‍ ഇടപെട്ട് രംഗത്ത് എത്തിയിരുന്നു. മാലാ പാര്‍വതിയുടെ ഇടപെടലാണ് സോഷ്യല്‍ മീഡിയയില്‍ ഈ വിഷയം ഇത്ര ചര്‍ച്ചയാവാന്‍ പ്രധാനം കാരണം. മമ്മൂട്ടി നിഷയെ വിളിച്ച കാര്യവും മാലാ പാര്‍വതിയാണ് അറിയിച്ചത്. അതേസമയം ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് തയ്യാറായി ഫ്ളവേഴ്സ് ടിവിയും വിളിച്ചെന്ന് ഇവര്‍ പറഞ്ഞു. അതേസമയം ചര്‍ച്ചകള്‍ ശേഷം സീരിയലില്‍ തുടരുമോ ഇല്ലയോ എന്ന് തീരുമാനിക്കുമെന്നും ഇവര്‍ പറഞ്ഞു. നേരത്തെ ഈ സംവിധായകന്‍ ഉള്ളിടത്തോളം കാലം താനിനി ആ സീരിയലിലേക്കില്ലെന്നും നിഷ വ്യക്തമാക്കിയിരുന്നു.

നീതി ലഭിക്കില്ല
നടിയോട് കാണിച്ച നടപടിയില്‍ അമ്മയില്‍ നിന്ന് നീതി ലഭിക്കില്ലെന്നും ഡബ്ല്യുസിസി തന്നെ ഇടപെടണമെന്നുമുള്ള ആവശ്യം മാലാ പാര്‍വ്വതിയുള്‍പ്പെടെയുള്ള നായികമാര്‍ ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ തങ്ങളുടെ നിലപാട് വ്യക്തമാക്കി ഡബ്ല്യുസിസി രംഗത്തെത്തിയിരുന്നു.
ഇന്നലെ ഒരു നടി സ്വന്തം തൊഴില്‍ മേഖലയില്‍ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നു പറഞ്ഞത് സിനിമാ സീരിയല്‍ രംഗത്ത് നടന്നു പോരുന്ന പുരുഷാധിപത്യ പ്രവണതകളുടെ മറ്റൊരു തുറന്ന ഉദാഹരണമായി നമുക്ക് മുന്നില്‍ ഉയര്‍ന്നു വന്നിരിക്കുകയാണെന്ന് ഡബ്ലുസിസി വ്യക്തമാക്കി.

ഡബ്ല്യു.സി.സി.
കേരളത്തില്‍ ഇപ്പോള്‍ ചലച്ചിത്ര രംഗവുമായി ബന്ധപ്പെട്ട് എന്തു തരം ബദ്ധിമുട്ടുകളുമുണ്ടായതായി സ്ത്രീകള്‍ റിപ്പോര്‍ട്ട് ചെയ്യതാല്‍ ഉടനെ തന്നെ അക്കാര്യത്തില്‍ ഡബ്ല്യു.സി.സി. എന്തു ചെയ്തു എന്ന ചോദ്യം ഉയര്‍ന്നു വരുന്നതും ഉയര്‍ത്തിക്കാണുന്നതും പതിവായിരിക്കുകയാണ്. ഡബ്ല്യു.സി.സി. എന്ന പ്രസ്ഥാനത്തിനുള്ള ഒരംഗീകാരമായാണ് ഞങ്ങള്‍ ഇതിനെ കാണുന്നത്. ഒരു സ്ത്രീയും ബുദ്ധിമുട്ടിലകപ്പെടുന്നതോ പീഡിപ്പിക്കപ്പെടുന്ന ആയ ഒരു സാഹചര്യവും ഇവിടെ ഉണ്ടാകാന്‍ പാടില്ല . ഞങ്ങള്‍ നിലകൊള്ളുന്നത് തന്നെ അതിനാണെന്നും വനിതാ കൂട്ടായ്മ വ്യക്തമാക്കി.

കടുത്ത ആരോപണം
സംവിധായകനെതിരെ കടുത്ത ആരോപണമായിരുന്നു നിഷ നടത്തിയത്. ഉപ്പും മുളകിന്റെ സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണന്‍ തന്നോട് പലപ്പോഴും മോശമായി പെരുമാറിയിട്ടുണ്ട്. പലതവണ താക്കീത് നല്‍കിയിട്ടും അയാള്‍ ആവര്‍ത്തിക്കുകയായിരുന്നുവെന്നും നിഷ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. ഫ്‌ലവേഴ്‌സ് ചാനലിന്റെ എം ഡി ശ്രീകണ്ഠന്‍ നായരോട് താന്‍ പലവട്ടം പരാതി പറഞ്ഞിട്ടുണ്ട്. അദ്ദേഹം സംവിധായകനെ ശാസിച്ചിരുന്നു. പക്ഷെ ഉണ്ണികൃഷ്ണന്‍ അതൊന്നും വകവെച്ചിരുന്നില്ലയെന്ന് നിഷ വെളിപ്പെടുത്തി.

ലിവിംഗ് ടുഗതര്‍
നിഷ സാരംഗ് കല്യാണം കഴിച്ചിട്ടില്ലെന്നും,ഒരാളുമായി ലിവിംഗ് ടുഗതര്‍ ആണെന്നും ചില മാധ്യമങ്ങള്‍ എഴുതിയിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് നിഷ തന്നെ രംഗത്തെത്തിയിരുന്നു. വീട്ടുകാരുടെ അനുവാദത്തോടെ വിവാഹം കഴിച്ചയാളാണ് താനെന്ന് നിഷ വ്യക്തമാക്കി. ഈ വ്യാജ പ്രചരണത്തിന് പിന്നിലും സംവിധായകനാണെന്നാണ് നിഷ ആരോപിക്കത്. താന്‍ ലിവിങ് ടുഗതര്‍ ആണെന്ന് സെറ്റില്‍ പറഞ്ഞ് പരത്തി അപമാനിക്കാന്‍ ശ്രമം നടന്നതായും നിഷ വെളിപ്പെടുത്തി.

മദ്യപിച്ച്
തന്റെ ശരീരത്തില്‍ അനുവാദമില്ലാതെ ഉണ്ണികൃഷ്ണന്‍ സ്പര്‍ശിച്ചിട്ടുണ്ട്. അത് എതിര്‍ത്തതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം. മദ്യപിച്ചാണ് പലപ്പോഴും ഇയാള്‍ സെറ്റിലെത്തുന്നത്. സെറ്റിലുള്ള മറ്റ് അഭിനേതാക്കളെയും മോശമായ രീതിയിലാണ് ഇയാള്‍ അഭിസംബോധന ചെയ്യുന്നതെന്നും നിഷ ആരോപിക്കുന്നു. ആത്മ സംഘടന തനിക്കൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നിഷ പറഞ്ഞിരുന്നു.












Click it and Unblock the Notifications