മഹിളാ കോണ്‍ഗ്രസ് ക്യാംപിന് തുടക്കം; ഐഎസ് പോലുള്ള ഭീകരസംഘടനയായി സിപിഎം മാറുന്നു: ചെന്നിത്തല
കോഴിക്കോട്: ഐഎസ് പോലുള്ള ഭീകരസംഘടനയുടെ തരത്തിലേക്ക് സിപിഎം മാറുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എരഞ്ഞിപാലത്തു സംഘടിപ്പിച്ച ദ്വിദിന നേതൃപരിശീലന ക്യാംപ് -സ്ത്രീധ്വനി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അവിഹിത ബന്ധം കൈയ്യോടെ പിടികുടിയ സംഭവം: കത്തിക്കുത്തില്‍ കൊല്ലപ്പെട്ട സിറാജിന്റെ കബറടക്കം ബുധനഴ്ച
സംസ്ഥാനത്ത് നടക്കുന്ന ആക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും ഉത്തരവാദിത്വം സര്‍ക്കാരിനാണ്. കേരളത്തില്‍ ഇന്നു ഭയത്തിന്റെ രാഷ്ട്രീയമാണ് നിലനില്‍ക്കുന്നത്. ഭരണകൂട ഭീകരതയാണ് ഇന്ന് സംസ്ഥാനം നേരിടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായിയും ഒരേ തൂവല്‍ പക്ഷികളായി മാറിയിരിക്കുന്നു. കാവി ഭീകരതയും ചുവപ്പു ഭീകരതയും നാടിന് ആപത്താണ്. ഗര്‍ഭിണികളെ വരെ ക്രൂരമായി ആക്രമിച്ച് സി പി എം നേതാക്കള്‍ ഭരണത്തിന്റെ ഹുങ്കു കാണിക്കുകയാണ്. ഇരു കിരാത ഭരണകൂടങ്ങള്‍ക്കെതിരായി ഒറ്റക്കെട്ടായി മുന്നോട്ടു പോകാന്‍ ജനങ്ങള്‍ സജ്ജമാകണം. സി പി എമ്മും ആര് എസ് എസും ആളുകളെ കൊല്ലുന്ന രാഷ്ട്രീയം അവസാനിപ്പിക്കാന്‍ കാലമായെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പി ഉഷാദേവി ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനമൊഴിയുന്ന മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ബിന്ദുകൃഷ്ണക്ക് ചെന്നിത്തല ഉപഹാരം നല്കി ആദരിച്ചു. ചടങ്ങില്‍ മുന്‍കാല ജില്ലാ മഹിള കോണ്‍ഗ്രസ് പ്രസിഡന്റുമാരെ ആദരിച്ചു. എം ഐ ഷാനവാസ് എം പി, മഹിളാ കോണ്‍ഗ്രസ് നിയുക്ത സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ്, ഡി സി സി പ്രസിഡന്റ് അഡ്വ ടി സിദ്ദിഖ്, കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. പി എം സുരേഷ് ബാബു, എന്‍ സുബ്രഹ്മണ്യന്, കെ പി അനില്‍ കുമാര്‍, സെക്രട്ടറി അഡ്വ. കെ ജയന്ത്, കെ പി സി സി നിര്‍വാഹക സമിതി അംഗങ്ങളായ അഡ്വ. പി എം നിയാസ്, രാമചന്ദ്രന് മാസ്റ്റര്‍, കെ വി സുബ്രഹ്മണ്യന്, മുന്‍ ഡി സി സി പ്രസിഡന്റ് കെ സി അബു, മുന്‍ വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ കെ സി റോസക്കുട്ടി ടീച്ചര്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഹരിപ്രിയ, ജില്ലാ ഭാരവാഹികളായ പി കെ പുഷ്പവല്ലി, എസ് പി കൃഷ്ണവേണി, ജില്ലാ സെക്രട്ടറി സൗദം ബീഗം, രാധ ഹരിദാസ്, ലില്ലിക്കുട്ടി, ആയിഷക്കുട്ടി സുല്‍ത്താന, ലക്ഷ്മിക്കുട്ടി, ജമീലാഹാരീസ്, ഉഷാ ഗോപിനാഥ്, വിജയ ഡി നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ക്യാംപിന്റെ രണ്ടാം ദിവസമായ ഇന്ന് രാവിലെ 9.30ന് ഐ ഐ സി സി മുന്‍ സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്, സി വി ബാലകൃഷ്ണന് തുടങ്ങിയവര്‍ ക്ലാസ് നയിക്കും. ഉച്ചയ്ക്ക് ശേഷം രണ്ടിന് നടക്കുന്ന സമാപന സമ്മേളനം ഡി സി സി പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്യും.
ഓടികൊണ്ടിരിക്കുന്ന ബസ്സിൽ 45 കാരനെ വെട്ടിക്കൊന്നു; സംഭവം ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ, കാരണം...?
പൂരനഗരിയിൽ ചെങ്കൊടി ഉയർന്നു; സിപിഐഎം സംസ്ഥാന സമ്മേളനത്തിന് തൃശൂരിൽ തുടക്കം...