ബ്രാ സ്ട്രാപ് കണ്ടാലെന്താണ് കുഴപ്പം? ഷോ യുവർ സ്ട്രാപ്; സ്ത്രീകൾ‌ക്ക് ആത്മവിശ്വാസം പകർന്ന് പുത്തൻ ആശയം

സ്ത്രീകള്‍ ഏറ്റവും കൂടുകല്‍ കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കുന്നത് ഒരുപക്ഷേ വസ്ത്രധാരണത്തിന്റെ പേരിലായിരിക്കും. ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുന്നതിന്റെ പേരില്‍ സ്ത്രീകള്‍ എന്തുമാത്രം വിമര്‍ശനങ്ങളാണ് കേള്‍ക്കുന്നത്. മോഡേണ്‍ വസ്ത്രം ധരിച്ചാല്‍ പ്രശ്‌നം സ്ലീവ്‌ലെസ് ധരിച്ചാല്‍ പ്രശ്‌നം, എന്തിന് ബ്രാ സ്ട്രാപ് വസ്ത്രത്തിന് പുറത്ത് കണ്ടാല്‍ പോലും പ്രശ്‌നം. ബസ്സിലൊക്കെ പോകുന്ന സമയത്ത് ബ്രാ സ്ട്രാപ് എങ്ങാനും പുറത്തുകണ്ടാല്‍ ചെവിയില്‍ വന്ന് സ്വകാര്യമായി പറയുന്ന ആളുകള്‍ ഇന്നുമുണ്ട്.

എന്നാല്‍ മറച്ചുവെയ്‌ക്കേണ്ടതാണ് ബ്രാ സ്ട്രാപ്പുകള്‍ എന്ന കാഴ്ചപ്പാടിനെ അടിമുടി മാറ്റിയൊരു സ്ത്രീയുണ്ട്, യുവാന്ത സി ഇ ഒ സ്‌നേഹ. ബ്രാ സ്ട്രാപ്പിനെ ബീഡഡ് ബ്രാ സ്ട്രാപ്പിലേക്ക് മാറ്റി. ഒരു ബോള്‍ഡ് ഫാഷന്‍ സ്റ്റേറ്റ്‌മെന്റാക്കി സ്ത്രീകളുടെ ആത്മവിശ്വാസം കൂട്ടുന്നതില്‍ യുവാന്തയുടെ പങ്ക് ചെറുതല്ല. യുവാന്തയെക്കുറിച്ചും ബീഡഡ് ബ്രാ സ്ട്രാപ്പ് എന്ന ആശയത്തെക്കുറിച്ചുമൊക്കെ വണ്‍ഇന്ത്യ മലയാളത്തോട് സംസാരിക്കുകയാണ് സ്‌നേഹ.

yuvantha

' യുവാന്ത തുടങ്ങിയത് 2014 ല്‍ ആയിരുന്നു. തുടങ്ങിയ സമയത്ത് തന്നെ ജുവല്ലറിയായിരുന്നു ഞങ്ങളുടെ ഫോക്കസ്. ആദ്യത്തെ ഒരു വര്‍ഷം ജുവല്ലറിയില്‍ തന്നെയാണ് ഫോക്കസ് ചെയ്തത്. വേറെ പല ബ്രാന്റുകള്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ ഉണ്ടാക്കുന്ന ജുവല്ലറികള്‍ എക്‌സട്രാ ഓര്‍ഡിനറി അല്ലായിരുന്നു. മുത്തുകളില്‍ തന്നെ പുതിയതായി എന്തെങ്കിലും തുടങ്ങണമെന്നുണ്ടായിരുന്നു. അങ്ങനെയാണ് ബീഡഡ് ബ്രാ സ്ട്രാപ്പില്‍ എത്തുന്നത്.

കോളേജില്‍ പഠിക്കുന്ന സമയത്ത് ഞാനും ഓഫ് ഷോള്‍ഡര്‍ ഡ്രസുകളോ സ്ലീവ് ലെസ് ഡ്രസ്സുകളോ ഇടുന്ന സമയത്ത് ട്രാന്‍സ്പരന്റ് ആയിട്ടുള്ള പ്ലാസ്റ്റിക് ബ്രാ സ്ട്രാപ്പുകള്‍ ഉപയോഗിച്ചിട്ടുണ്ട്. ഞാനും കോളേജില്‍ പഠിക്കുമ്പോള്‍ അത് ഉപയോഗിച്ചിട്ടുണ്ട്. ആദ്യം എക്‌സ്പിരിമെന്റായിട്ടാണ് തുടങ്ങിയത്. എന്തുകൊണ്ട് ഇത് മുത്തുകള്‍ വെച്ച് ചെയ്തൂടാ, എനിക്ക് മുത്തുകളിലായിരുന്നു താല്‍പര്യം. ആ കാറ്റഗറിയില്‍ തന്നെ പ്രൊഡക്ട്‌സ് ഉണ്ടാക്കണമെന്നായിരുന്നു എന്റെയൊരു ആഗ്രഹം.

ഈ ബീഡഡ് ബ്രാ സ്ട്രാപ്പ് എക്‌സ്‌പെരിമെന്റ് ചെയ്തിട്ടാണ് തുടങ്ങിയത്. പ്ലാസ്റ്റിക് സ്ട്രാപ്പിന് പകരം ബീഡ്‌സ് വെച്ചെ ചെയ്തു. ആറ് മാസം പല ഡിസൈനുകള്‍ ഞാന്‍ പരീക്ഷിച്ചു. കുറെ പരാജയപ്പെട്ടു. ഒന്നുകില്‍ പൊട്ടും അല്ലെങ്കില്‍ കംഫര്‍ട്ടബിള്‍ ആയിരിക്കില്ല. പ്രധാനമായും രണ്ട് കാര്യങ്ങളിലായിരുന്നു എനിക്ക് പ്രാധാന്യം കൊടുക്കേണ്ടിയിരുന്നത്. ഒന്ന് നീണ്ടുനില്‍പ്പ്, കാരണം, ബ്രാസ്ട്രാപ്പ് അല്ലെ അത് പൊട്ടരുത്. ഒരു സ്ത്രീയെ സംബന്ധിച്ച് ബ്രാ സ്ട്രാപ്പ് വളരെ പേഴ്‌സണലാണ് , അതുകൊണ്ട് ഡ്യൂറബിലിറ്റി പ്രധാനമായിരുന്നു.

അത് പോലെ കംഫര്‍ട്ട്. ഈ രണ്ട് പ്രധാന ഘടകം വെച്ചാണ് ഞാന്‍ ഡിസൈന്‍ ചെയ്തത്. പത്തോളം ഡിസൈനുകള്‍ ഉണ്ടാക്കി. അത് സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും അയച്ചു. അവരില്‍ നിന്ന് ലഭിച്ച ഫീഡ്ബാക്ക് വെച്ചാണ് ഞാന്‍ ആദ്യം യുവാന്ത മാര്‍ക്കറ്റില്‍ അവതരിപ്പിച്ചത്. 2016 ല്‍ ബെംഗളൂരുവിലെ ഒരു ഫ്‌ളീമര്‍ക്കറ്റിലാണ് ഞാന്‍ ആദ്യമായിട്ട് പ്രൊഡക്ടറ്റ് പരീക്ഷിച്ചത്.

ഒരു ഫണ്‍ പ്രൊഡക്റ്റ് എന്ന രീതിയിലാണ് തുടങ്ങിയത്. പക്ഷേ കസ്റ്റമേഴ്‌സ് ആണ് എന്റെ കാഴ്ചപ്പാട് മാറ്റിയത്. കുറേപേര്‍ വന്നിട്ട് പറഞ്ഞു. ഇനിയെനിക്ക് സ്ലീവ് ലെസ് ഇടാന്‍ തുടങ്ങാം, ബ്രാ സ്ട്രാപ്പ് കാണുന്നതിനെക്കുറിച്ച് ഇനി ആശങ്കപ്പെടേണ്ടതില്ലാ, എന്ന്, ഇതുവരെ എന്റെ ബ്രാ സ്ട്രാപ്പ് മറച്ചുവെച്ചാണ് ഉണ്ടയായിരുന്നു, ഇനി ആത്മിശ്വാസത്തോടെ കാണിക്കാം എന്ന്. അവിടെയാണ് എന്റെ യുവാന്തയുടെ യാത്ര തുടങ്ങുന്നത്. ആ സമയത്ത് ബ്രാ സ്ട്രാപ്പ് എന്ന ആശയമേ ഉണ്ടായിരുന്നില്ല. ഇന്ത്യയിലെ ആദ്യത്തേ ബീഡഡ് ബ്രാ സ്ട്രാപ്പ് ബ്രാന്റ് യുവാന്തയാണ്.

ഞങ്ങളുടെ സ്ട്രാപ്പ് വളരെ നീണ്ടുനില്‍ക്കുന്നതാണ്. ഇതിന്റെ നടുവിലെ ഭാഗം 5 കിലോ ഭാരം താങ്ങാനാവുന്ന മെന്റീരിയല്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇലാസ്റ്റിക്കല്ല, അയേണ്‍വയറാണ്, വളരെ സ്‌ട്രോങ്ങാണ്. ഇലാസ്റ്റിക്കുള്ള ഭാഗം വളരെ കംഫര്‍ട്ടാണ്. യുവാന്ത പൂര്‍ണമായി സ്ത്രീകള്‍ നയിക്കുന്ന ടീമാണ്.

എട്ട് വര്‍ഷം മുന്‍പ് വന്ന ആളുകള്‍ ഉണ്ട്. അവര്‍ക്കും ഇത് ഒരു തിരിച്ചറിവായിരുന്നു.
സാമ്പത്തികമായി സ്വതന്ത്രരാണ് അവരിപ്പോള്‍. ഇനിയും കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്തണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് സ്‌നേഹ പറയുന്നു. ബ്രാ സ്ട്രാപ്പ് ഒളിപ്പിച്ച് വെയ്ക്കണമെന്നത് ഒരു ടാബൂമായി മാറി. എന്തുകൊണ്ട് ഒരു സാധാരണ തുണി കഷ്ണമായി കണ്ടുകൂടാ. അതുകൊണ്ടാണ് ഞങ്ങള്‍ യുവര്‍ സ്ട്രാപ്‌സ് എന്ന ക്യാപെയ്ന്‍ തുടങ്ങിത്, സ്‌നഹേ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+