കുന്ദമംഗലത്തിന് പെൺ കരുത്തിന്റെ നേതൃത്വം
കുന്ദമംഗലം : പട്ടണമായി വളർന്നുകൊണ്ടിരിക്കുന്ന കുന്ദമംഗലത്തിന്റെ ഭരണ സിരാ കേന്ദ്രങ്ങളിലും ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തും സ്ത്രീ ശാക്തീകരണത്തിന്റെ കരുത്ത്. ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളുടെയും വിവിധ വകുപ്പുകളുടെയും തന്ത്രപ്രധാമായ ഇരുപതിലധികം സ്ഥാനങ്ങളിൽ ഭരണചക്രം തിരിക്കുന്ന കൈകൾ സ്ത്രീകളുടേതാണ് വനിതകൾക്കായി സംവരണം ചെയ്ത ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളുടെ പ്രസിഡണ്ട് സ്ഥാനം അലങ്കരിക്കുന്നത് സ്വാഭാവികമായും വനിതകൾ തന്നെ.
രമ്യാ ഹരിദാസും ഷമീന വെള്ളക്കാട്ടിലുമാണ് യഥാക്രമം ഈ കസേരകളിലിരിക്കുന്നത് ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർ പേർസൺ ത്രിപുരി പൂളോറയും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ വിജി മുപ്രമ്മലുമാണ് ഗ്രാമ പഞ്ചായത്തിലെത്തിയാൽ അവിടെ വികസന സ്ഥിരം സമിതിക്ക് ലീന വാസുദേവനും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതിക്ക് ടി കെ സൗദയുമന്ന് ചുക്കാൻ പിടിക്കുന്നത്. ജില്ലാ പഞ്ചായത്ത് കുന്ദമംഗലം ഡിവിഷന്റെ പ്രതിനിധിയാകട്ടെ രജനി തടത്തിലുമാണ്.

ഗ്രാമപഞ്ചായത്ത് സിഡിഎസ്.ചെയർ പേർസൺ സീനാ അശോകനും 'ഗ്രാമ പഞ്ചായത്തിലെ 23 അംഗ ഭരണസമിതിയിൽ 12 പേരും അംഗനമാരാണെന്നതാണ് മറ്റൊരു വസ്തുത. ഗ്രാമ പഞ്ചായത്തിന്റെ ഭരണനിർവ്വഹണത്തിന്റെ കടിഞ്ഞാൺ സെക്രട്ടറി ടി.ആബിദയുടെ കൈകളിലാണ്. അസിസ്റ്റന്റ് സെക്രട്ടറി ഗംഗാ ഭായിയും ഒപ്പമുണ്ട്.കൃഷി ഓഫീസർ രൂപാ നാരായണൻ, വെറ്റിനറി സർജൻ ഡോ.പി.ശിതൾ, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. പ്രിയേന്ദു, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ സി. രോഷ്നി എന്നിവരും കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ ജനങ്ങളുടെ ക്ഷേമ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കാൻ മുൻ നിരയിൽ തന്നെയുണ്ട്' ബ്ലോക്ക് പഞ്ചായത്തിലെ അസി.എക്സിക്യുട്ടിവ് എഞ്ചിനീയർ സീന അലക്സും പട്ടികജാതി വികസന ഓഫീസർ ശ്രീലതയും കർമ്മനിരതരാണ്.കുന്ദമംഗലം ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഒ കല, എ യു പി സ്കൂൾ പ്രധാനധ്യാപിക ജയലക്ഷ്മി, എ എം എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ്.ബീബി, ഐ സി.ഡി.എസ് ഓഫീസർ എന്നിവരാണ് പ്രദേശത്തെ വിദ്യാഭ്യാസ മേഖലയെ നയിക്കുന്ന തരുണിമാർ.കന്ദമംഗലം ജുഡിഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റായി പി നിഷയാണ് സേവനം അനുഷ്ടിക്കുന്നത്.












Click it and Unblock the Notifications