Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീകളുടെ സ്വന്തം കേരളം! ഈ ഭൂമിയും ആകാശവും തങ്ങള്‍ക്കും അവകാശപ്പെട്ടത്....

ഒട്ടേറെ പുരുഷകേസരികളും ഈ സോഷ്യല്‍ മീഡിയ ക്യാമ്പയിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതിനിടെ സ്ത്രീകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് പറയുന്നവരാണ് സമൂഹത്തില്‍ ഭൂരിഭാഗവും. എന്നാല്‍ സ്ത്രീ ഒരിടത്ത് തളച്ചിടപ്പെടേണ്ടവരല്ല എന്ന് പ്രഖ്യാപിച്ച് ഈ ഭൂമിയും ആകാശവും സ്ത്രീകളുടേത് കൂടിയാണെന്ന് ഉറക്കെവിളിച്ചു പറയുന്ന വ്യത്യസ്തമായൊരു ക്യാമ്പയിനിങ്ങാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

വുമണ്‍സ് ഓണ്‍ കേരള എന്ന ഫേസ്ബുക്ക് പേജിലൂടെ ഈ ക്യാമ്പയിന് ചുക്കാന്‍ പിടിക്കുന്നത് ഒരു കൂട്ടം സ്ത്രീകളാണ്. ദൈവത്തിന്റെ സ്വന്തം നാട് സ്ത്രീകളുടെയും സ്വന്തം നാടാക്കി മാറ്റാനാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. ഈ ഭൂമിയും, ആകാശവും, രാത്രികളും, നക്ഷത്രങ്ങളും, യാത്രകളും തങ്ങളുടേതുമാണെന്ന് ലോകത്തിന് മുന്നില്‍ വിളിച്ചുപറയുകയാണ് വുമണ്‍സ് ഓണ്‍ കേരള എന്ന ഓണ്‍ലൈന്‍ കൂട്ടായ്മ.

womensownkerala

സ്ത്രീകള്‍ മാത്രമല്ല, ഒട്ടേറെ പുരുഷകേസരികളും ഈ സോഷ്യല്‍ മീഡിയ ക്യാമ്പയിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. അവരുടേത് കൂടിയാണെന്ന കവര്‍ ചിത്രവുമായാണ് പലരും ഫേസ്ബുക്കിലൂടെ പിന്തുണ അറിയിച്ചിരിക്കുന്നത്. മാര്‍ച്ച് 8 വനിതാദിനത്തിലാണ് വുമണ്‍സ് ഓണ്‍ കേരള എന്ന പേരില്‍ സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ ആരംഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+