Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യത്തിനെതിരെ സ്ത്രീജ്വാല തീര്‍ത്ത് വീട്ടമ്മമാര്‍

മാഹിയിലെ മദ്യം അഴിയൂര്‍ പഞ്ചായത്തില്‍ ദുരിതം തീര്‍ക്കുന്നതിനെതിരെ വീട്ടമ്മമാരുടെ പ്രതിഷേധം

വടകര :മാഹിയിലെ മദ്യം അഴിയൂർ പഞ്ചായത്തിൽ ദുരിതം വിതയ്ക്കുന്നതിനെതിരെ സ്ത്രീകൾ മാഹി റെയിൽവേ സ്റ്റേഷൻ മുതൽ മാഹി അതിർത്തി വരെ ദീപം തെളിയിച്ച് സ്ത്രീജ്വാല ഒരുക്കി. അഴിയൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ നൂറുക്കണക്കിന് വീട്ടമ്മമാർ പങ്കെടുത്തു. സ്ത്രീ ജ്വാല മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലഹരി മാഫിയാസംഘങ്ങൾക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ലഹരി വസ്തുക്കൾക്കെതിരെ ശക്തമായ ജനകീയ ഇടപെടൽ തുടരണമെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് സർഗവേദിയുടെ നാടകം 'കാലൻ ഇല്ലാത്ത കാലൻ’ മന്ത്രി ഉദ്ഘാടനം ചെയ്തു.

സി കെ നാണു എംഎൽഎ ആധ്യക്ഷ്യം വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. അയൂബ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ, എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ പി.കെ. സുരേഷ്, ജനപ്രതിനിധികളായ റീന രയരോത്ത്, ഉഷ ചാത്താങ്കണ്ടി, സുധ മാളിയേക്കൽ, കെ. പ്രമോദ്, തോട്ടത്തിൽ മഹിജ, ഉഷ കുന്നുമ്മൽ, സുകുമാരൻ കല്ലറോത്ത്, എഇഒ സുരേഷ് ബാബു, പി.എം. അശോകൻ, പ്രദീപ് ചോമ്പാല.

mahi

ശശിധരൻ തോട്ടത്തിൽ, കുന്നുമ്മൽ അശോകൻ, പി. നാണു, കെ.പി. പ്രജിത്ത് കുമാർ, കുന്നുമ്മൽ അശോകൻ, കെ. അൻവർഹാജി, കെ. ശേഖരൻ ,ഡോ. കെ.കെ. നസീർ, ശ്രീജേഷ് കുമാർ, ടി. ഷാഹുൽ ഹമീദ് എന്നിവർ പ്രസംഗിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+