കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കരുത്തില്‍ ചരിത്രമാവാന്‍ വനിതാ മതില്‍; മതിലുയരുക നാലുമുതല്‍ നലേകാല്‍ വരെ

Google Oneindia Malayalam News

Recommended Video

cmsvideo
പെണ്‍കരുത്തില്‍ ചരിത്രമാവാന്‍ വനിതാ മതില്‍ | Oneindia Malayalam

തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങളുടെ മുറെകെപ്പിടിക്കുക എന്ന മുദ്യാവാക്യമുയര്‍ത്തി ചൊവ്വാഴ്ച്ച സംസ്ഥാനത്ത് വനിതാമതിലുയരും. കാസര്‍കോട്ടുനിന്ന് തിരുവനന്തപുരം വെള്ളയമ്പലം അയങ്കാളി പ്രതിമയ്ക്കടുത്തുവരെ 620 കിലോമീറ്റര്‍ നീളത്തിലാണ് വനിതാ മതില്‍ ഉയരുക. വൈകീട്ട് നാലിന് നടക്കുന്ന പരിപാടിയില്‍ സ്ത്രീകളും പെണ്‍കുട്ടികളും മാത്രമാണ് അണിനിരക്കുക.

ഇവര്‍ക്ക് സമാന്തരമായി റോഡിന് മറുവശത്ത് പുരുഷന്‍മാരും അണിനിരക്കും. ഇത് മറ്റൊരു മതിലാവും എന്നാണ് പ്രതീക്ഷ. പ്രതിപക്ഷത്തിന്റെ വര്‍ഗ്ഗീയമതില്‍ പരാമര്‍ശമടക്കമുള്ള ഒട്ടേറെ വിമര്‍ശനങ്ങള്‍ മറികടന്നാണ് സര്‍ക്കാര്‍ നവോത്ഥാനമൂല്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വനിതാമതില്‍ ഉയര്‍ത്തുന്നത്.

women wall

വൈകുന്നേരം മൂന്ന് മണിയോടെ തന്നെ വനിതകള്‍ നിശ്ചിത കേന്ദ്രങ്ങളില്‍ എത്തിച്ചേരും. മൂന്നരയോടെ റിഹേഴ്‌സല്‍ സംഘടിപ്പിച്ച ശേഷം നാലുമുതല്‍ നാലേകാല്‍ വരെ മതില്‍ ഉയര്‍ത്തും. തുടര്‍ന്ന് നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രതിജ്ഞയെടുക്കും. ഒരോ കിലോമീറ്ററില്‍ സ്ത്രീകളുടെ തന്നെ നേതൃത്വത്തില്‍ കോര്‍ഗ്രൂപ്പ് നിയന്ത്രണത്തിനുണ്ടാവും.

കാസര്‍കോട് മന്ത്രി കെകെ ശൈലജയില്‍ തുടങ്ങുന്ന മതില്‍ വെള്ളയമ്പലത്ത് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ടില്‍ അവസാനിക്കും. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി കലാസാസ്‌കാരിക പ്രമുഖരും മതിലില്‍ അണിനിരക്കും.

English summary
womens wall may became historical event
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X