കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതികള്‍ക്ക് സംരക്ഷ​ണം നല്‍കില്ല!! ആക്റ്റിവിസം പ്രദര്‍ശിപ്പിക്കാനുള്ള ഇടമല്ല ശബരിമലയെന്ന് കടകംപള്ളി

Google Oneindia Malayalam News

തിരുവനന്തപുരം: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ എത്തുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആക്റ്റിവിസം പ്രദര്‍ശിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്നും കടകംപള്ളി പറഞ്ഞു.

 kadakampallysabari-

യുവതികളെ നിര്‍ബന്ധിച്ച് മലകയറ്റാന്‍ സര്‍ക്കാര്‍ മുന്‍പും ശ്രമിച്ചിട്ടില്ല. ഇനിയും ശ്രമിക്കില്ല. ശബരിമല കയറണം എന്നുള്ളവര്‍ക്ക് കോടതിയില്‍ പോയി പ്രത്യേക ഉത്തരവ് തേടേണ്ടി വരും. തൃപ്തി ദേശായിയെ പോലുള്ളവര്‍ പ്രചരണം ലക്ഷ്യം വെച്ചാണ് മലകയറാനെത്തുന്നത്. എന്നാല്‍ സര്‍ക്കാര്‍ അത്തരക്കാര്‍ സംരക്ഷണം നല്‍കില്ലെന്നും കടകംപള്ളി പറഞ്ഞു.

സ്ത്രീ പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതാണ്. തീര്‍ത്ഥാടന കാലം അലങ്കോലമാക്കാന്‍ ആരേയും അനുവദിക്കില്ല. മാധ്യമങ്ങളും വിഷയത്തില്‍ സംയമനത്തോടെ ഇടപെടണമെന്നും മന്ത്രി പറഞ്ഞു. ശബരിമല പുനപരിശോധനാ ഹർജികളുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. ശബരിമല സ്ത്രീപ്രവേശനത്തിന് സ്റ്റേ ഇല്ലെന്ന് കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.

Recommended Video

cmsvideo
Around 40 women have applied for sabarimala darshan by online | Oneindia Malayalam

ശബരിമലയില്‍ യുവതി പ്രവേശനം വേണ്ടെന്നാണ് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചത്. കേസില്‍ അന്തിമ തിരുമാനം വരുന്നത് വരെ നിലവിലെ സ്ഥിതി തുടരുന്നതാണ് ഉചിതമെന്നുമാണ് നിയമോപദേശത്തില്‍ പറയുന്നത്. അതേസമയം യുവതി പ്രവേശനത്തിന് സ്റ്റേ ഇല്ലാത്ത സാഹചര്യത്തില്‍ ഇത്തവണയും യുവതികള്‍ ശബരിമലയില്‍ എത്തിയേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിനോടകം 36 പേര്‍ ശബരിമല പ്രവേശനത്തിനായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഭൂമാതാ ബ്രിഗേഡ് സംഘടന സ്ഥാപകതൃപ്തി ദേശായിയും താന്‍ ഇത്തവണ ശബരിമലയില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

തൃപതി ദേശായി വീണ്ടും ശബരിമലയിലേക്ക്... നാളെ സന്ദർശനം നടത്തും, ആരാണ് തൃപ്തി ദേശായി? അറിയേണ്ടതെല്ലാം!തൃപതി ദേശായി വീണ്ടും ശബരിമലയിലേക്ക്... നാളെ സന്ദർശനം നടത്തും, ആരാണ് തൃപ്തി ദേശായി? അറിയേണ്ടതെല്ലാം!

ശബരിമല; യുവതീ പ്രവേശന വിധി ഇപ്പോള്‍ നടപ്പാക്കേണ്ടതില്ലെന്ന് സര്‍ക്കാറിന് നിയമോപദേശം

കർണാടകയിൽ ബിജെപി എംഎൽഎ കോൺഗ്രസിൽ ചേർന്നു; വിമതർക്ക് സീറ്റ് നൽകിയതിൽ പ്രതിഷേധം ശക്തം

English summary
Won't allow activists in sabarimala says kadakampally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X