'യുഡിഎഫ് സർക്കാരിനെ വിമർശിക്കാനില്ല', ഡീൽ എന്ന് പറയുന്നത് നിങ്ങളുടെ ഭാഷ്യമെന്നും സുരേഷ് ഗോപി

യുഡിഎഫ് സർക്കാരിനെ വിമർശിക്കാനില്ലെന്ന് ബിജെപി എംപി സുരേഷ് ഗോപി. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെ കുറിച്ചുളള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് സുരേഷ് ഗോപിയുടെ മറുപടി. ഈ അവസ്ഥയ്ക്ക് മുൻ സർക്കാരുകൾ ഉത്തരവാദികളാണെന്നും സുരേഷ് ഗോപി പറഞ്ഞു.

പുതിയ സർക്കാർ വന്നതിന് ശേഷം മുഖ്യമന്ത്രി നല്ല സഹകരണമാണ് എന്ന് സുരേഷ് ഗോപി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇത് ചർച്ചയായതിന് പിന്നാലെയാണ് വീണ്ടും യുഡിഎഫ് സർക്കാരിനെ പിന്തുണച്ച് കൊണ്ടുളള ബിജെപി എംപിയുടെ പ്രതികരണം. ''വൈദ്യുതി പ്രതിസന്ധിയെ കുറിച്ച് കേരള സര്‍ക്കാര്‍ തന്നെ പറഞ്ഞിട്ടുണ്ട്. കേന്ദ്ര പൂളില്‍ നിന്ന് കഴിഞ്ഞ രണ്ട് ദിവസമായി വൈദ്യുതി കിട്ടുന്നത് കൊണ്ട് പ്രതിസന്ധിയുടെ കാഠിന്യം കുറഞ്ഞു എന്ന് കേരള സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്.

രാത്രി വൈകിയും കറണ്ട് പോകുന്നതിനെ കുറിച്ചുളള ചോദ്യത്തിന്, സര്‍ക്കാരിനെ വിമര്‍ശിക്കുക എന്ന ഉദ്ദേശത്തോടെയാണ് തന്നോടുളള ചോദ്യമെങ്കില്‍ അത് വേണ്ട എന്നാണ് സുരേഷ് ഗോപിയുടെ മറുപടി. അത് സര്‍ക്കാരിനോട് ചോദിച്ച് അതിനുളള പ്രതിവിധി കണ്ടെത്തുക. സര്‍ക്കാരിനെ വിമര്‍ശിക്കാനില്ല. കാരണം എന്തുകൊണ്ട് ഇങ്ങനെ ഒരു അവസ്ഥയിലേക്ക് എത്തി. മുന്‍ സര്‍ക്കാരുകള്‍ക്കെല്ലാം ഇതിന്റെ ഉത്തരവാദിത്തമില്ലേ, സുരേഷ് ഗോപി ചോദിച്ചു.

Suresh Gopi

കഴിഞ്ഞ പത്ത് വര്‍ഷം ഇത്തരമൊരു പ്രതിസന്ധി ഉണ്ടായിട്ടില്ലല്ലോ എന്നുളള ചോദ്യത്തിന്, കഴിഞ്ഞ പത്ത് വര്‍ഷം എന്തൊക്കെ ഉണ്ടായി എന്നതിന്റെ കണക്ക് കൂടി പറയണമെന്നും സുരേഷ് ഗോപി പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിക്കാനുളള സമയമായിട്ടില്ല. സര്‍ക്കാരിനെ നിങ്ങളുടെ സൗകര്യത്തിന് വിമര്‍ശിപ്പിക്കണം എന്ന് വിചാരിക്കുന്നതിലും ഒരു ദുഷ്ടലാക്ക് ഉണ്ട്.

ഡീല്‍ എന്നൊക്കെ പറയുന്നത് നിങ്ങളുടെ ഭാഷ്യമാണ്. ഞങ്ങളുടെ വ്യവസ്ഥയില്‍ അതില്ല. മുഖ്യമന്ത്രി സഹകരിക്കുന്നുണ്ട് എന്ന് താന്‍ കഴിഞ്ഞ ദിവസം പറഞ്ഞതിനെ വളച്ചൊടിച്ചുവെന്നും സുരേഷ് ഗോപി കുറ്റപ്പെടുത്തി. സഹകരണം ഉണ്ടെന്ന് പറഞ്ഞത് ടൂറിസം പ്രൊജക്ടുകള്‍ കൊണ്ട് വന്നപ്പോള്‍ കഴിഞ്ഞ പത്ത് വര്‍ഷം എന്താണ് കാണിച്ചത്. ആ വാക്ക് ഞാന്‍ ഉപയോഗിക്കണോ. അത് മാറി. മുഖ്യമന്ത്രിയെ വിളിച്ച് പറഞ്ഞപ്പോള്‍ തടസ്സങ്ങള്‍ നീക്കി അത് മുന്നോട്ട് കൊണ്ട് പോകുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ നടത്തി. അതിനെ പറഞ്ഞ് ഡീലിലേക്ക് കൊണ്ട് പോയാല്‍ എങ്ങനെയാണ്. ആ ആരോപണത്തെ പുച്ഛത്തോടെ തള്ളുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.

മാസപ്പടി കേസിൽ കോടതി പറയട്ടെ എന്നും സുരേഷ് ഗോപി പ്രതികരിച്ചു. ദിലീപിന്റെ കാര്യത്തിലും ബിനീഷിന്റെ കാര്യത്തിലും അമ്മയുടെ കാര്യത്തിലും മുകേഷിന്റെ കാര്യത്തിലും അത് തന്നെയായിരുന്നു തന്റെ നിലപാട് എന്നും സുരേഷ് ഗോപി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma