ജെ വിഭാഗം പാര്‍ട്ടിയെ മറന്നു: രണ്ടില ചിഹ്നം ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് ജോസ് കെ മാണി
പത്തനംതിട്ട: കേരള കോണ്‍ഗ്രസ് എമ്മിന്റെ രണ്ടില ചിഹ്നം സംരക്ഷിക്കാന്‍ ഏതറ്റംവരെ പോകാന്‍ തയ്യാറാണെന്ന് ജോസ് കെ മാണി. പാര്‍ട്ടി ചിഹ്നം ആര്‍ക്കും വിട്ടുകൊടുക്കില്ല. പാര്‍ട്ടിയെ ഹൈജീക്ക് ചെയ്ത് 'ജെ' യാക്കി മാറ്റാന്‍ ശ്രമിച്ചപ്പോഴാണ് താന്‍ ഉള്‍പ്പടേയുള്ളവര്‍ എതിര്‍ത്തത്. 54 വര്‍ഷത്തോളം പാര്‍ട്ടിയെ വളര്‍ത്തി വലുതാക്കിയ കെ എം മാണി മറന്നു കൊണ്ടുള്ള പോക്കാണ് ജെ വിഭാഗം നടത്തിയത്. പത്തനംതിട്ട ജില്ല നേതൃത്വയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോസ് കെ മാണി.
രണ്ടില ചിഹ്നം തങ്ങള്‍ക്ക് അവകാശപ്പെട്ടത്. പാര്‍ട്ടിക്ക് പുറത്തുപോയവര്‍ക്ക് 6 വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാന്‍ കഴിയില്ല. സ്ഥാനമാനങ്ങള്‍ക്കുവേണ്ടി പോകുന്നവര്‍ പാര്‍ട്ടിയില്‍ ഉണ്ടായിരിക്കുന്നതല്ല. വര്‍ക്കിങ് ചെയര്‍മാനായിരുന്ന ആള് ആരും റിയാതെയാണ് ആക്ടിങ് ചെയര്മാന് ആയത്. വര്‍ക്കിങ് ചെയര്‍മാനും ആക്ടിങ് ചെയര്‍മാനും പാര്‍ട്ടിയില്‍ എന്ത് ചുമതലായാണ് ഉള്ളതെന്ന് ഭരണഘടനയില്‍ ഒരിടത്തും കാണുന്നില്ല. അതിനാല്‍ യഥാര്‍ത്ഥ പാര്‍ട്ടി തങ്ങളുടേതാണെന്നും ജോസ് കെ മാണി അവകാശപ്പെട്ടു.

കേന്ദ്ര സര്‍ക്കാറിന്റെ ആദ്യബജറ്റിനേയും ജോസ് കെ മാണി രൂക്ഷമായി വിമര്‍ശിച്ചു. കേന്ദ്ര ബജറ്റ് സോപ്പുതല പോലെയാണ്. അതില്‍ ഒന്നും കാണാന്‍ കഴിയുന്നില്ല. കേരളം എന്ന സംസ്ഥാനം പോലും അതില്‍ ഉണ്ടോന്ന് അറിയില്ല. കാരുണ്യ ചികിത്സാ പദ്ധതി നിര്‍ത്തലാക്കിയതോടെ പാവപ്പെട്ട രോഗികളോട് കടുത്ത ദ്രോഹമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച്ച പാര്‍ട്ടി പ്രതിഷേധ ധര്‍ണ്ണ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications