കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെ വിഭാഗം പാര്‍ട്ടിയെ മറന്നു: രണ്ടില ചിഹ്നം ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് ജോസ് കെ മാണി

Google Oneindia Malayalam News

പത്തനംതിട്ട: കേരള കോണ്‍ഗ്രസ് എമ്മിന്‍റെ രണ്ടില ചിഹ്നം സംരക്ഷിക്കാന്‍ ഏതറ്റംവരെ പോകാന്‍ തയ്യാറാണെന്ന് ജോസ് കെ മാണി. പാര്‍ട്ടി ചിഹ്നം ആര്‍ക്കും വിട്ടുകൊടുക്കില്ല. പാര്‍ട്ടിയെ ഹൈജീക്ക് ചെയ്ത് 'ജെ' യാക്കി മാറ്റാന്‍ ശ്രമിച്ചപ്പോഴാണ് താന്‍ ഉള്‍പ്പടേയുള്ളവര്‍ എതിര്‍ത്തത്. 54 വര്‍ഷത്തോളം പാര്‍ട്ടിയെ വളര്‍ത്തി വലുതാക്കിയ കെ​ എം മാണി മറന്നു കൊണ്ടുള്ള പോക്കാണ് ജെ വിഭാഗം നടത്തിയത്. പത്തനംതിട്ട ജില്ല നേതൃത്വയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോസ് കെ മാണി.

<strong>പിരിച്ചെടുത്ത 1 കോടി രൂപക്ക് കണക്കില്ല; തൃശൂര്‍ ഡിസിസിക്കെതിരെ പരാതിയുമായി മുതിര്‍ന്ന നേതാവ്</strong>പിരിച്ചെടുത്ത 1 കോടി രൂപക്ക് കണക്കില്ല; തൃശൂര്‍ ഡിസിസിക്കെതിരെ പരാതിയുമായി മുതിര്‍ന്ന നേതാവ്

രണ്ടില ചിഹ്നം തങ്ങള്‍ക്ക് അവകാശപ്പെട്ടത്. പാര്‍ട്ടിക്ക് പുറത്തുപോയവര്‍ക്ക് 6 വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാന്‍ കഴിയില്ല. സ്ഥാനമാനങ്ങള്‍ക്കുവേണ്ടി പോകുന്നവര്‍ പാര്‍ട്ടിയില്‍ ഉണ്ടായിരിക്കുന്നതല്ല. വര്‍ക്കിങ് ചെയര്‍മാനായിരുന്ന ആള്‍ ആരും റിയാതെയാണ് ആക്ടിങ് ചെയര്‍മാന്‍ ആയത്. വര്‍ക്കിങ് ചെയര്‍മാനും ആക്ടിങ് ചെയര്‍മാനും പാര്‍ട്ടിയില്‍ എന്ത് ചുമതലായാണ് ഉള്ളതെന്ന് ഭരണഘടനയില്‍ ഒരിടത്തും കാണുന്നില്ല. അതിനാല്‍ യഥാര്‍ത്ഥ പാര്‍ട്ടി തങ്ങളുടേതാണെന്നും ജോസ് കെ മാണി അവകാശപ്പെട്ടു.

 josekmani

കേന്ദ്ര സര്‍ക്കാറിന്‍റെ ആദ്യബജറ്റിനേയും ജോസ് കെ മാണി രൂക്ഷമായി വിമര്‍ശിച്ചു. കേന്ദ്ര ബജറ്റ് സോപ്പുതല പോലെയാണ്. അതില്‍ ഒന്നും കാണാന്‍ കഴിയുന്നില്ല. കേരളം എന്ന സംസ്ഥാനം പോലും അതില്‍ ഉണ്ടോന്ന് അറിയില്ല. കാരുണ്യ ചികിത്സാ പദ്ധതി നിര്‍ത്തലാക്കിയതോടെ പാവപ്പെട്ട രോഗികളോട് കടുത്ത ദ്രോഹമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച്ച പാര്‍ട്ടി പ്രതിഷേധ ധര്‍ണ്ണ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

<strong> കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി: എടുത്തുചാട്ടം വേണ്ട, കരുതലോടെ മതിയെന്ന് കേന്ദ്രം</strong> കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി: എടുത്തുചാട്ടം വേണ്ട, കരുതലോടെ മതിയെന്ന് കേന്ദ്രം

English summary
won't give party symbol to anybody says Jose K Mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X