കേരളത്തില്‍ എന്‍പിആര്‍ നടപ്പാക്കില്ല;സെന്‍സസുമായി സഹകരിക്കാനും മന്ത്രിസഭ തിരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയ ജനസംഖ്യ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് മന്ത്രിസഭ തിരുമാനം. എന്‍പിആര്‍ ഇല്ലാതെ നിലവില്‍ നടക്കുന്ന സെന്‍സസുമായി സഹകരിക്കും. ഇക്കാര്യം സെന്‍സസ് ഡയറക്ടറെ അറിയിക്കാനും മന്ത്രിസഭ യോഗത്തില്‍ തിരുമാനമായി. ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് നിര്‍ണായക തിരുമാനം കൈക്കൊണ്ടത്.
എന്‍പിആറും സെന്‍സസും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം. ഈ സാഹചര്യത്തിലാണ് സംസ്ഥാനം എന്‍പിആറില്‍ നിന്ന് വിട്ട് നില്ക്കാന് തിരുമാനിച്ചത്. നേരത്തേ തന്നെ എന്‍പിആറും പൗരത്വ രജിസ്റ്ററും കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിയിരുന്നു.

സെന്‍സസ് ചോദ്യാവലിയിലെ വിവാദമായ രണ്ട് ചോദ്യങ്ങള്‍ ഒഴിവാക്കി വിവരശേഖരണം നടത്തിയാല്‍ മതിയെന്നും മന്ത്രിസഭ യോഗത്തില്‍ തിരുമാനമായി. മാതാപിതാക്കളുടെ ജനന തീയതി, ജനന സ്ഥലം എന്നീ ചോദ്യങ്ങളാകും ഒഴിവാക്കുക.
Recommended Video
അതേസമയം തദ്ദേശ വാര്‍ഡ് വിഭജന ബില്ലിന്റെ കരടിനും മന്ത്രിസഭ അംഗീകാരം നല്കി. തദ്ദേശ വാര്‍ഡുകള്‍ വിഭജിക്കാനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഇതുവരെ ഒപ്പുവെച്ചിട്ടില്ല. എന്നാല്‍ ഓര്‍ഡിനന്‍സിലെ അതേ കാര്യങ്ങള്‍തന്നെ ഉള്‍പ്പെടുത്തിയാണ് ബില്ല് തയ്യാറാക്കിയിരിക്കുന്നത്.ബില്ല് നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കിയെടുക്കാനാണ് സര്‍ക്കാര്‍ നീക്കം.ഈ മാസം 30 മുതല്‍ നിയമസഭ സമ്മേളനം ചേരാനും മന്ത്രിസഭ യോഗത്തില്‍ തിരുമാനമായി.
-
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പ്രചാരണ ചൂടേറി; തൃശൂരിൽ മോദിയുടെ മെഗാ റോഡ് ഷോ, മലപ്പുറം ഇളക്കിമറിക്കാൻ പിണറായി! -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും












Click it and Unblock the Notifications