കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ എന്‍പിആര്‍ നടപ്പാക്കില്ല;സെന്‍സസുമായി സഹകരിക്കാനും മന്ത്രിസഭ തിരുമാനം

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയ ജനസംഖ്യ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് മന്ത്രിസഭ തിരുമാനം. എന്‍പിആര്‍ ഇല്ലാതെ നിലവില്‍ നടക്കുന്ന സെന്‍സസുമായി സഹകരിക്കും. ഇക്കാര്യം സെന്‍സസ് ഡയറക്ടറെ അറിയിക്കാനും മന്ത്രിസഭ യോഗത്തില്‍ തിരുമാനമായി. ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് നിര്‍ണായക തിരുമാനം കൈക്കൊണ്ടത്.

എന്‍പിആറും സെന്‍സസും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം. ഈ സാഹചര്യത്തിലാണ് സംസ്ഥാനം എന്‍പിആറില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ തിരുമാനിച്ചത്. നേരത്തേ തന്നെ ​എന്‍പിആറും പൗരത്വ രജിസ്റ്ററും കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.

 pinarayi-

സെന്‍സസ് ചോദ്യാവലിയിലെ വിവാദമായ രണ്ട് ചോദ്യങ്ങള്‍ ഒഴിവാക്കി വിവരശേഖരണം നടത്തിയാല്‍ മതിയെന്നും മന്ത്രിസഭ യോഗത്തില്‍ തിരുമാനമായി. മാതാപിതാക്കളുടെ ജനന തീയതി, ജനന സ്ഥലം എന്നീ ചോദ്യങ്ങളാകും ഒഴിവാക്കുക.

Recommended Video

cmsvideo
After CAA, Kerala govt now decides not to implement NPR | Oneindia Malayalam

അതേസമയം തദ്ദേശ വാര്‍ഡ് വിഭജന ബില്ലിന്‍റെ കരടിനും മന്ത്രിസഭ അംഗീകാരം നല്‍കി. തദ്ദേശ വാര്‍ഡുകള്‍ വിഭജിക്കാനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഇതുവരെ ഒപ്പുവെച്ചിട്ടില്ല. എന്നാല്‍ ഓര്‍ഡിനന്‍സിലെ അതേ കാര്യങ്ങള്‍തന്നെ ഉള്‍പ്പെടുത്തിയാണ് ബില്ല് തയ്യാറാക്കിയിരിക്കുന്നത്.ബില്ല് നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കിയെടുക്കാനാണ് സര്‍ക്കാര്‍ നീക്കം.ഈ മാസം 30 മുതല്‍ നിയമസഭ സമ്മേളനം ചേരാനും മന്ത്രിസഭ യോഗത്തില്‍ തിരുമാനമായി.

English summary
Won't implement NRC and NPR in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X