Get Updates
Get notified of breaking news, exclusive insights, and must-see stories!

വാര്‍ത്തകള്‍ വ്യാജം; പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കേസെടുക്കില്ലെന്ന് ബെഹ്റ

കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡിജെപി നല്‍കിയെന്ന വാര്‍ത്തകളെ തള്ളി പോലീസ്. അത്തരത്തില്‍ യാതൊരു നിര്‍ദ്ദേശവും പോലീസുകാര്‍ക്ക് നല്‍കിയിട്ടില്ലെന്നും പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയാണെന്നും ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.

behara2

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ ജില്ലാ പോലീസ് മേധാവികള്‍ക്ക് സംസ്ഥാന പോലീസ് മേധാവി ബെഹ്റ നിര്‍ദ്ദേശം നല്‍കിയെന്നായിരുന്നു വാര്‍ത്തകള്‍.ചില സംഘടനകള്‍ നിയമത്തിനെതിരെ പ്രതിഷേധിച്ചപ്പോള്‍ ഗതാഗതം തടസ്സപ്പെടുത്തിയെന്നാരോപിച്ച് പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയപ്പോള്‍ കേസെടുത്തിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടി പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് ഡിജിപി നിര്‍ദ്ദേശം നല്‍കിയതെന്നായിരുന്നു വാര്‍ത്തകള്‍.

പൗരത്വ നിയമത്തിനെതിരെ സര്‍ക്കാരും മുഖ്യമന്ത്രിയും ശക്തമായ നിലപാടുകള്‍ സ്വീകരിക്കുമ്പോഴും പ്രതിഷേധകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന വാര്‍ത്തകള്‍ ഇതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി. ഇതോടെയാണ് വസ്തുത വ്യക്തമാക്കി പോലീസ് രംഗത്തെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+