കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് പോകുന്നില്ലെന്ന് കുമ്മനം! കാരണം ഇതാണ്

  • By
Google Oneindia Malayalam News

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ വ്യാഴാഴ്ച അധികാരമേല്‍ക്കും. 2014 നെക്കാള്‍ അതിഗംഭീരമായ ചടങ്ങാണ് ഇത്തവണ നടക്കുക. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടക്കം നിരവധി ലോക നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തേക്കും.അതേസമയം താന്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കുമ്മനം രാജശേഖന്‍. അതിന്‍റെ കാരണം ഇങ്ങനെ

kummanammodi-

<strong>കേരളത്തിനുള്ള ഷായുടെ ഗിഫ്റ്റ് എത്തി!കുമ്മനവും മുരളിയുമല്ല കേന്ദ്രമന്ത്രിയായി മുന്‍ ഐഎഎസുകാരന്‍</strong>കേരളത്തിനുള്ള ഷായുടെ ഗിഫ്റ്റ് എത്തി!കുമ്മനവും മുരളിയുമല്ല കേന്ദ്രമന്ത്രിയായി മുന്‍ ഐഎഎസുകാരന്‍

സത്യപ്രതിജ്ഞാ ചടങ്ങിന് ഇത്തവണ ദില്ലിയിലേക്ക് പോകുന്നില്ല. പങ്കെടുത്താന്‍ അത് മന്ത്രിമോഹമാണെന്ന് ആളുകള്‍ പറയും. ജനസേവനമാണ് തന്‍റെ ലക്ഷ്യം രാഷ്ട്രീയം അതിനൊരു മാധ്യമം മാത്രമാണെന്നും കുമ്മനം പറഞ്ഞു.കേരളത്തില്‍ ബിജെപി വിജയിച്ചില്ലേങ്കിലും കുമ്മനം രാജശേഖരനെയോ മുതിര്‍ന്ന നേതാവ് വി മുരളീധരനേയോ കേന്ദ്രമന്ത്രിയാക്കാന്‍ നീക്കങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കുമ്മനത്തിന്‍റെ പ്രതികരണം.

<strong>പൈസ കൊടുത്ത് ആളെയിറക്കി! പ്രിയങ്ക നനഞ്ഞ പടക്കമായത് ഇങ്ങനെ! ഞെട്ടിച്ച് സര്‍വ്വേ ഫലം</strong>പൈസ കൊടുത്ത് ആളെയിറക്കി! പ്രിയങ്ക നനഞ്ഞ പടക്കമായത് ഇങ്ങനെ! ഞെട്ടിച്ച് സര്‍വ്വേ ഫലം

തിരുവനന്തപുരത്തെ പരാജയത്തെ കുറിച്ച് പാര്‍ട്ടി പരിശോധിച്ച് വരികയാണ്. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും ക്രോസ് വോട്ടിങ്ങും മണ്ഡലത്തില്‍ നടന്നിട്ടുണ്ടെന്ന് നേരത്തേ കുമ്മനം ആരോപിച്ചിരുന്നു. എ​ക്സിറ്റ് പോളുകളും അഭിപ്രായ സര്‍വ്വേകളും തിരുവനന്തപുരത്ത് കുമ്മനത്തിന്‍റെ വിജയം പ്രവചിച്ചിരുന്നെങ്കിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ ഒരുലക്ഷത്തോളം വോട്ടുകള്‍ക്കാണ് ഹാട്രിക് വിജയം നേടിയത്.

English summary
wont attend oath taking ceremony says kummanam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X