താരസംഘടനയായ എഎംഎംഎയ്ക്ക് വീണ്ടും എട്ടിന്‍റെ പണി!! സ്റ്റേജ് ഷോയ്ക്ക് താരങ്ങളെ കിട്ടില്ല
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി സംഭാവന നല്‍കാന്‍ താരസംഘടനയായ എഎംഎംഎ പദ്ധതിയിട്ട സ്റ്റേജ് ഷോ പ്രതിസന്ധിയില്‍. സ്റ്റേജ് ഷോയ്ക്ക് വേണ്ടി താരങ്ങളെ വിട്ട് നല്‍കാന്‍ തയ്യാറല്ലെന്ന് നിര്‍മ്മാതാക്കളുടെ അസോസിയേഷന്‍ വ്യക്തമാക്കിയതോടെയാണ് പരിപാടി പ്രതിസന്ധിയില്‍ ആയിരിക്കുന്നത്. താരങ്ങളെ വിട്ടുനല്‍കില്ലെന്ന് കാണിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ താരസംഘടനയ്ക്ക് കത്ത് നല്‍കി.

ഡിസംബര്‍ ഏഴ് മുതല്‍ പരിപാടിക്കാവിശ്യമായി റിഹേഴ്സലും മറ്റ് തുടങ്ങണം. അതിനാല്‍ താരങ്ങളെ ഒരാഴ്ചത്തേക്ക് വിട്ട് നല്‍കണമെന്നാണ് താരസംഘടനയുടെ ആവശ്യം. എന്നാല്‍ ഇക്കാര്യം തങ്ങള്‍ അറിഞ്ഞിട്ടില്ലെന്നും എഎംഎംഎയുടെ ഏകപക്ഷീയമായ തിരുമാനമാണെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി.
വിഷു റിലീിനായി പല പടങ്ങളുടേയും ചിത്രീകരണം നടക്കുകയാണിപ്പോള്‍. ആ സാഹചര്യത്തില്‍ പരിപാടിക്കായി താരങ്ങളെ വിട്ടുനല്‍കുന്നത് ഷൂട്ടിങ്ങിനെ ബാധിക്കും. ഇതിന് അനുകൂലമായ നിലപാട് താരസംഘടന സ്വീകരിച്ചില്ലേങ്കില്‍ നിസ്സഹകരണം ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും നിര്‍മ്മാതാക്കളുടെ അസോസിയേഷന്‍ സംഘടനയ്ക്ക് നല്‍കിയ കത്തില്‍ പറയുന്നു.












Click it and Unblock the Notifications