Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇഡിയെ ഭയക്കില്ല; സത്യം ജയിക്കും, നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് മുഹമ്മദ് റിയാസ്

ഇഡിയുടെ നീക്കങ്ങളില്‍ പേടിച്ചു നില്‍ക്കില്ലെന്നും നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പിഎ മുഹമ്മദ് റിയാസ് എംഎല്‍എ. ഏത് കള്ളമൊഴി എടുത്താലും സത്യം മാത്രമേ ജയിക്കൂ. നിരന്തരമായി വേട്ടയാടപ്പെടുകയാണെന്നും റിയാസ് പറഞ്ഞു. വീണയുടെ അക്കൗണ്ടില്‍ പണം വന്നത് സേവനം നല്‍കിയതിന്റെ ഭാഗമായിട്ടാണ്. സേവനം നല്‍കിയില്ലെന്ന് പറയുന്നത് തെറ്റാണെന്നും റിയാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സൗദി അറേബ്യ കൈവിട്ട കളിക്ക്; ക്രൂഡ് വെട്ടിക്കുറച്ചു, വീണ്ടും വായ്പ, സാമ്പത്തിക ഞെരുക്കം വരും
സൗദി അറേബ്യ കൈവിട്ട കളിക്ക്; ക്രൂഡ് വെട്ടിക്കുറച്ചു, വീണ്ടും വായ്പ, സാമ്പത്തിക ഞെരുക്കം വരും

''മാസപ്പടി വാങ്ങിയെന്ന് ചിത്രീകരിക്കാന്‍ ബോധപൂര്‍വ ശ്രമമാണ് നടക്കുന്നത്. ദുബായില്‍ പലപ്പോഴായി വീണയും താനും പോയിട്ടുണ്ട്. കേരളത്തിലെ ഒരുപാട് രാഷ്ട്രീയ നേതാക്കള്‍ ദുബായില്‍ പോയിട്ടുണ്ട്. അവരൊക്കെ പോകുന്നത് ഹവാലപ്പണം കടത്താനാണോ? നല്‍കാത്ത മൊഴിയാണ് വീണയുടെ പേരില്‍ പുറത്തുവന്നത്. സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായി പേപ്പറില്‍ ഒപ്പിട്ടതെല്ലാം മൊഴിയെന്ന് പറഞ്ഞ് കഥയുണ്ടാക്കുകയാണ്.

muhammad riyas cpm on ed

തന്റെ സുഹൃത്തായ ഹസന്‍ വാരിസിന്റെ വീട്ടില്‍ ഇഡി പരിശോധന നടത്തി. ഒന്നും കിട്ടാതായപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും റിയാസ് പറയുന്നു. ബിസിനസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ ഇടപാടുണ്ടെന്ന് പറയാനാണ് ആദ്യം ആവശ്യപ്പെട്ടത്. പറയില്ലെന്നറിയിച്ചപ്പോള്‍ വീണയുടെ ഇടപാടാണെന്ന് പറയാന്‍ പറഞ്ഞു. ഇതും വിസമ്മതിച്ചതോടെ വാരിസിന്റെ 22 വയസ്സുള്ള മകളെ പണമിടപാടുമായി ബന്ധപ്പെടുത്തി പ്രതിചേര്‍ക്കുമെന്ന് പറഞ്ഞു.

വിജയ് പ്രഖ്യാപിച്ചു; കളംമാറി എത്തിയവര്‍ സ്ഥാനാര്‍ഥികള്‍, മുസ്ലിം ലീഗ്, കോണ്‍ഗ്രസ് പിന്തുണയ്ക്കും
വിജയ് പ്രഖ്യാപിച്ചു; കളംമാറി എത്തിയവര്‍ സ്ഥാനാര്‍ഥികള്‍, മുസ്ലിം ലീഗ്, കോണ്‍ഗ്രസ് പിന്തുണയ്ക്കും

പിണറായി വിജയന്‍, വീണ, റിയാസ് എന്നിവരുടെ പേരോ അല്ലെങ്കില്‍ ഒരാളുടെ പേരോ പറയണമെന്ന് പറഞ്ഞ് ടൈപ്പ് ചെയ്യുകയും പിന്നീട് തന്റെ പേര് എഴുതി ഹസന്‍ വാരിസിനെ കൊണ്ട് ഒപ്പിടുവിക്കുകയുമായിരുന്നു. പിറ്റേദിവസം പേര് നിര്‍ബന്ധിച്ച് പറയിപ്പിച്ചതാണെന്നും ഭീഷണിപ്പെടുത്തി ഒപ്പിടുവിപ്പിച്ചതാണെന്നും വ്യക്തമാക്കി ഇഡിയ്ക്ക് ഹസന്‍ വാരിസ് കത്തെഴുതി.

ഇഡി നടപടികളെപ്പറ്റി വീണ മിണ്ടാതിരിക്കുന്നത് ഭരണഘടനാപരമായ അവകാശമാണെന്ന് റിയാസ് പറഞ്ഞു. തെറ്റ് ചെയ്തെങ്കില്‍ ഇത്ര കാലത്തിനിടയില്‍ എന്തൊക്കെ ചെയ്യാന്‍ പറ്റുമായിരുന്നു? ഏറ്റവും വലിയ ശിക്ഷ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വ്യക്തിഹത്യയാണ്. പിണറായി വിജയന്‍ പറഞ്ഞിട്ട് ഇതെല്ലാം ചെയ്തുവെന്ന രീതിയില്‍ ഒരുപാട് തവണ പറയാന്‍ നിര്‍ബന്ധിച്ചെങ്കിലും വീണ അതിന് തയ്യാറായില്ല. തുടര്‍ന്ന് സഹകരിച്ചില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി അറസ്റ്റിലേക്ക് നീങ്ങുമെന്ന് പറഞ്ഞു. എന്നിട്ടും വീണ ശക്തമായ നിലപാട് സ്വീകരിച്ചു.

മാധ്യമസ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെ ഇഡിയെ പേടിയുണ്ടാകും. എന്നാല്‍ കമ്യൂണിസ്റ്റുകാര്‍ ഇഡിയെ പേടിക്കില്ല. സത്യം ജയിക്കുമെന്ന ആത്മവിശ്വാസം ഉണ്ട്. കോണ്‍ഗ്രസ് നേതാക്കളായ രാഹുലിനും സോണിയക്കും ഡികെ ശിവകുമാറിനുമെതിരെ ഇഡി മൊഴിയുണ്ടാക്കിയത് എങ്ങനെയായിരുന്നെന്ന് മുഖ്യമന്ത്രി വിഡി സതീശന് അറിയില്ലേ? വ്യക്തിഹത്യ നടത്തുന്ന ഏജന്‍സിയാണ് ഇഡിയെന്ന് രാഹുല്‍ ഗാന്ധി പോലും പറഞ്ഞു. ഒരു തെറ്റും ചെയ്തിട്ടില്ല. പേടിച്ച് നില്‍ക്കാനാല്ല പാര്‍ട്ടി പഠിപ്പിച്ചത്. ഇതിനെ നേരിടും. ബിജെപിക്കെതിരെ ശക്തമായ നിലപാടുമായി മുന്നോട്ടുപോകുമെന്നും'' റിയാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നാളെ ബാങ്ക് പണിമുടക്ക്; നാല് ദിവസം അവധി, ത്രിദിന സമരം 28ന്, ഒക്ടോബറില്‍ അനിശ്ചിതകാലം
നാളെ ബാങ്ക് പണിമുടക്ക്; നാല് ദിവസം അവധി, ത്രിദിന സമരം 28ന്, ഒക്ടോബറില്‍ അനിശ്ചിതകാലം

അതേസമയം, പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ ഇഡി നടത്തുന്ന നീക്കത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് നഗരത്തില്‍ സിപിഎം പ്രകടനം നടത്തി. ഇഡിക്ക് രാഷ്ട്രീയ ലക്ഷ്യമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി കുറ്റപ്പെടുത്തി. ഇഡിയെ പേടിച്ച് ബിജെപിയില്‍ ചേരില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിനെ തകര്‍ക്കാനുള്ള നീക്കമാണ് ഇഡി നടത്തുന്നത് എന്ന് മുന്‍ മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+