Get Updates
Get notified of breaking news, exclusive insights, and must-see stories!

മുന്നണി വിടില്ല; 5 ഇടത്തും പരമാവധി വോട്ടുറപ്പിക്കും, എന്‍ഡിഎ ബന്ധം ശക്തമാക്കാന്‍ ബിഡിജെഎസ്

തിരുവനന്തപുരം: വാഗ്ദാനം ചെയ്യപ്പെട്ട പദവികള്‍ നല്‍കിയില്ലെന്നാരോപിച്ച് കേരള എന്‍ഡിഎയില്‍ നാളുകള്‍ ഏറെയായി ശീതസമരത്തിലാണ് ബിഡിജെഎസ്. പാലാ ഉപതിരഞ്ഞെടുപ്പോടെ ബിജെപി-ബിഡിജെഎസ് ഭിന്നത രൂക്ഷമാവുകയും ചെയ്തു. നേതാക്കള്‍ തമ്മില്‍ പരസ്പരം പരസ്യമായി ആരോപണ പ്രത്യാരേപണങ്ങളുമായി രംഗത്ത് എത്തിയതോടെ ബിഡിജെഎസ് മുന്നണി വിട്ടേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാവാന്‍ തുടങ്ങി.

പാലിയില്‍ ബിഡിജെസ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് വോട്ട് മറിച്ചെന്നായിരുന്നു ബിജെപി നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. ഇതിനു പിന്നാലെയാണ് അരൂര്‍ സീറ്റിനെച്ചൊല്ലിയുള്ള പ്രശ്നങ്ങളും ഉടലെടുത്തത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ അരൂരില്‍ ബിഡിജെഎസ് മത്സരിക്കുമെന്നായിരുന്നു നേരത്തെ മുന്നണിയിലെ തീരുമാനം. എന്നാല്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് ബിഡിജെഎസ് വ്യക്തമാക്കിയതോടെ സീറ്റില്‍ ബിജെപി തന്നെ മത്സരിക്കുകയായിരുന്നു.

ബിഡിജെഎസ് സജീവമായില്ല

ബിഡിജെഎസ് സജീവമായില്ല

യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബുവിനെ അരൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചെങ്കിലും പ്രചാരണങ്ങളില്‍ ബിഡിജെഎസ് സജീവമായിരുന്നില്ല. ലോക്സബാ തിരഞ്ഞെടുപ്പിന് മുമ്പ് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാതെ പിണക്കം മാറില്ലെന്നായിരുന്നു ബിഡിജെഎസിന്‍റെ നിലപാട്. എന്നാല്‍ ഇത് അംഗീകരിക്കാന‍് ബിജെപി കേന്ദ്ര നേതൃത്വം തയ്യാറായില്ല. ഇതോടെ ബിഡിജെഎസ് മുന്നണിയില്‍ നിന്ന് വിട്ടുപോയേക്കുമെന്ന പ്രചാരണവും ശക്തമായി.

 മുന്നണി വിട്ടു പോകില്ല

മുന്നണി വിട്ടു പോകില്ല

എന്നാല്‍ ബിജെപിയുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും മുന്നണി വിട്ടു പോകില്ലെന്നുമുള്ള ഉറപ്പാണ് ബിഡിജെഎസ് ഇപ്പോള്‍ നല്‍കുന്നത്. ഇത് സംബന്ധിച്ചുള്ള ഉറപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷാക്കും ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി രേഖാമൂലം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടെന്ന് ബിജെപി നേതൃത്വം തീരുമാനിച്ചതോടെ ബിഡിജെഎസ് തങ്ങളുടെ നിലപാടില്‍ നിന്ന് പിന്നോക്കം പോവുകയായിരുന്നു.

ബിജെപിക്ക് ദോഷമായി

ബിജെപിക്ക് ദോഷമായി

അരൂരില്‍ മത്സരിക്കാതെ വിട്ടു നിന്ന ബിഡിജെഎസ് തീരുമാനം ബിജെപിക്ക് ദോഷമായെന്ന് സംസ്ഥാന നേതൃത്വം നേരത്തെ കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചിരുന്നു. ബിഡിജെഎസ് എന്‍ഡിഎ വിട്ടേക്കുമെന്ന സൂചനയും കേന്ദ്ര നേതൃത്വത്തിന് നല്‍കി. ഇതോടൊപ്പം പാലാ ഉപതിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് വേണ്ട വിധത്തില്‍ സഹകരിച്ചില്ലെന്ന റിപ്പോര്‍ട്ടും കേന്ദ്ര നേതൃത്വത്തിന്‍റെ അതൃപ്തിക്കിടയാക്കി.

ഉറച്ച നിലപാട്

ഉറച്ച നിലപാട്

തുടര്‍ച്ചയായി സമ്മര്‍ദ്ദമുണ്ടാക്കുന്ന ബിഡിജെഎസ് നിലപാട് മുന്നണിയില്‍ ഭിന്നതയുണ്ടാക്കുന്നുവെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്. ദില്ലിയിലെത്തിയ അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുമായി ചർച്ച നടത്തിയത് ബിജെപി സംഘടനാ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് ആയിരുന്നു. ഉപതിരഞ്ഞെടുപ്പിനു മുൻപ് ബിഡിജെഎസിനു സ്ഥാനമാനങ്ങൾ നൽകാനാകില്ലെന്നും അദ്ദേഹം ഉറച്ച നിലപാട് എടുത്തു.

പരമാവധി വോട്ടുകള്‍ ഉറപ്പു വരുത്തും

പരമാവധി വോട്ടുകള്‍ ഉറപ്പു വരുത്തും

ബിജെപി ഇത്തരത്തില്‍ നിലപാട് കര്‍ക്കശമാക്കിയതോടെയാണ് നിലപാടിൽ അയവു വരുത്താൻ ബിഡിജെഎസ് നിർബന്ധിതരായത്. മുന്നണിയിലെ വിശ്വാസം വീണ്ടെടുക്കാനാണു ബിഡ‍ിജെഎസിന്റെ ശ്രമത്തിന്റെ ഭാഗമായി ഉപതിരഞ്ഞെടുപ്പുകളിൽ സജീവമായി രംഗത്തിറങ്ങാനാണ് ബിഡിജെഎസ് തിരുമാനം. എല്ലാ മണ്ഡലങ്ങളിലേയും മുഴുവന്‍ വോട്ടുകളും ഉറപ്പുവരുത്താനും തുഷാര്‍ അണികള്‍ക്ക് ഉറപ്പു നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+