കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഷേധക്കാര്‍ക്ക് തിരിച്ചടി; സന്നിധാനത്ത് പ്രതിഷേധം പാടില്ലെന്ന് ഹൈക്കോടതി, പോലീസിനും വിമര്‍ശനം

Google Oneindia Malayalam News

കൊച്ചി: ശബരിമല സന്നധിനാത്ത് പ്രതിഷേധങ്ങള്‍ നടത്തരുതെന്ന് ഹൈക്കോടതി. നിരോധാനാജ്ഞ നിലനില്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം പോലീസ് നടപടകളിലും പോലീസ് അതൃപ്തി രേഖപ്പെടുത്തി. നാമജപം നടത്തുന്നത് നിരോധിച്ചുകൊണ്ടുള്ള പോലീസ് ഉത്തരവ് റദ്ദാക്കിയ കോടതി സന്നിധാനത്ത് പോലീസ് മാന്യമായി പരിശോധന നടത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

നിലയ്ക്കലിലേയും പമ്പയിലേയും പോലീസിന്റെ ചില നയങ്ങളിലും ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. സന്നിധാനത്ത് 24 മണിക്കൂറും ഭക്ഷണവും വെള്ളവും ഉറപ്പാക്കണമെന്നും ഭക്തര്‍ക്ക് ബുദ്ധിമുട്ടില്ലാതെ ഇടതടവില്ലാതെ കെഎസ്ആര്‍ടിസി സര്‍വ്വീസ് ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി.

<strong>ശരീരത്തിലെ ഏത് ഭാഗം പ്രദര്‍ശിപ്പിക്കണമെന്ന് കരുതുന്നോ അത് ഞാന്‍ ചെയ്യും; ചുട്ട മറുപടിയുമായി മാധുരി</strong>ശരീരത്തിലെ ഏത് ഭാഗം പ്രദര്‍ശിപ്പിക്കണമെന്ന് കരുതുന്നോ അത് ഞാന്‍ ചെയ്യും; ചുട്ട മറുപടിയുമായി മാധുരി

യതീഷ് ചന്ദ്രയുടെ പേര് എടുത്ത് പറയാത്ത വിമര്‍ശനമായിരുന്നു പോലീസിനെതിരെ കോടതി നടത്തിയത്. ചില ഐപിഎസ് ഉദ്യോഗസ്ഥര്‍ പോലീസിന് ചീത്ത പേരുണ്ടാക്കുന്നു. ശബരിമലയില്‍ ഒരു സിറ്റിങ് ജഡ്ജിയെ തടയുന്ന സംഭവമുണ്ടായെന്നും കോടതി അഭിപ്രായപ്പെട്ടു.

high cort

ശബരിമലയില്‍ പോലീസ് നിയന്ത്രണങ്ങള്‍ക്കെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമര്‍ശനം.
ശബരിമലയിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ കോടതി 3 പേരെ നിയോഗിച്ചു. വിരമിച്ച ജഡ്ജിമാരായ പി.ആര്‍.രാമന്‍, സിരിഗജന്‍, ഹേമചന്ദ്രന്‍ ഐ.പി.എസ്. എന്നിവര്‍ക്കാണ് നിരീക്ഷണ ചുമതല.

English summary
wont protest at sannidhanam says kerala highcourt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X