ന്യൂനപക്ഷ പ്രീണന പ്രചരണം; രാഹുലിന്‍റെ ഏഴയലത്ത് പോലും ഏല്‍ക്കില്ല; രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു
തിരുവനന്തപുരം: വയനാട്ടിലെ രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം ന്യൂനപക്ഷ പ്രീണനാമണെന്ന പ്രചരണമാണ് ബിജപി ദേശവ്യാപകമായി നടത്തുന്നത്. ബിജെപി ഐടി സെല്‍മുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വരെ ഈ പ്രചരണത്തില്‍ പങ്കാളികളാവുന്നുണ്ട്. ഹിന്ദു മേഖലയില്‍ നിന്ന് രാഹുല്‍ ഗാന്ധി ഒളിച്ചോടിയെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം.
ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള സീറ്റില്‍ മത്സരിക്കാന്‍ രാഹുലിന് ധൈര്യമില്ല. അതുകൊണ്ടാണ് ന്യൂനപക്ഷ വിഭാഗങ്ങള്‍ കൂടുതലുള്ള ഒരു മണ്ഡലത്തിലേക്ക് രാഹുല്‍ പോയിരിക്കുന്നതെന്നും മോദി വിമര്‍ശിച്ചു. ഉത്തരേന്ത്യയിലെ ഹിന്ദുവിശ്വാസികള്‍ക്കിടയില്‍ കോണ്‍ഗ്രസ് വിരുദ്ധത പരത്തുകയാണ് ഈ പ്രചരണത്തിന്‍റെ ലക്ഷ്യം. എന്നാല്‍ ഈ പ്രചരണം തിരഞ്ഞെടുപ്പില്‍ കാര്യമായി ചലനം സൃഷ്ടിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

ന്യൂനപക്ഷ അനുകൂലം
കോണ്‍ഗ്രസ് ന്യൂനപക്ഷ അനുകൂല പാര്‍ട്ടികൂടിയാണ് എന്നത് പുതിയ കാര്യമല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. ഉത്തരേന്ത്യന്‍ ജനങ്ങള്‍ക്ക് അത് വ്യക്തമാണ്. ഈ തിരിച്ചറിവുണ്ടായിട്ടും കോണ്‍ഗ്രസിന് വോട്ട് ചെയ്തുപോരുന്നു അനേകം ജനങ്ങള്‍ ഉത്തരേന്ത്യയില്‍ ഉണ്ട്.

ഈ പ്രചരണം ഏല്‍ക്കില്ല
ഹിന്ദുവിശ്വാസികള്‍ക്കിടയില്‍ സ്വാധീനം ശക്തമാക്കാനാണ് ബിജെപിയുടെ ഈ ന്യൂനപക്ഷ പ്രീണന പ്രചരണം. എന്നാല്‍ തീവ്ര ഹിന്ദുത്വ വിശ്വാസികള്‍ക്കപ്പുറത്തുള്ള വലിയ വിഭാഗം വിശ്വാസികളുണ്ട്. അവര്‍ക്കിടയില്‍ ഈ പ്രചരണം ഏല്‍ക്കില്ലെന്നുമാണ് വിലയിരുത്തപ്പെടുന്നത്.

ഉയര്‍ന്നുവന്നതു മുതല്‍
നരേന്ദ്രമോദിയെ വെല്ലുവിളിക്കാവുന്ന തരത്തിലുള്ള ഒരു നേതാവായി രാഹുല്‍ ഗാന്ധി ഉയര്‍ന്നുവന്നതു മുതല്‍ ഇത്തരത്തില്‍ വര്‍ഗീയതയില്‍ അധിഷ്ഠിതമായ പ്രചരണം ബിജെപി നടത്തിവരുന്നുണ്ട്.

പൊതു വേദിയിലും സമൂഹമാധ്യമങ്ങളിലും
ക്രിസ്ത്യാനിയുടെ മകന്‍, പാക്കിസ്താന്‍ അനുകൂലി, വിദേശിയുടെ മകന്‍, ദേശവിരോധി എന്നിങ്ങനെയുള്ള പ്രചരണങ്ങള്‍ രാഹുലിനെതിരെ പ്രധാനമന്ത്രിയടക്കമുള്ള ബിജെപി നേതാക്കള്‍ പൊതു വേദിയിലും സമൂഹമാധ്യമങ്ങളിലും ഉയര്‍ത്തിയിട്ടുണ്ട്.

രാജസ്ഥാന്‍, മധ്യപ്രദേശ്
ഈ പ്രചരണങ്ങള്‍ക്ക് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ കഴിയില്ലെന്ന് രാജസ്ഥാന്‍, മധ്യപ്രദേശ് തിരഞ്ഞെടുപ്പുകളെ മുന്‍ നിര്‍ത്തിയാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിശദീകരിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വേളയില്‍ രാഹുലിനെതിരെ ഇത്തരത്തിലുള്ള പ്രചരണം ബിജെപി ശക്തമാക്കിയിരുന്നു

ജനങ്ങളെ സ്വാധീനിച്ചത്
എന്നാല്‍ വോട്ടര്‍മാരെ ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ സ്വാധീനിച്ചിട്ടില്ല. കാര്‍ഷിക കടങ്ങള്‍ ഉള്‍പ്പടേയുള്ള അടിസ്ഥാന പ്രശ്നങ്ങളാണ് ജനങ്ങളെ സ്വാധീനിച്ചത്. അതുകൊണ്ടാണ് ബിജെപിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസിന് അധികാരം പിടിക്കാന്‍ കഴിഞ്ഞത്.

തുടര്‍ച്ച മാത്രം
രാഹുലിനെതിരെ നാളുകളായി തുടരുന്ന വര്‍ഗ്ഗീയ പരാമര്‍ശത്തിന്‍റെ തുടര്‍ച്ച മാത്രമായാണ് വയനാട് മണ്ഡലത്തിലെ മുസ്ലിം വോട്ട് വിഹിതം ചൂണ്ടിക്കാട്ടിയുള്ള വിമര്‍ശനമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്.

ആയുസ്സുണ്ടാവില്ല
ദിനംപ്രതി പ്രചാരണ വിഷയങ്ങള്‍ മാറിമറിയുന്ന തിരഞ്ഞെടുപ്പു രംഗത്ത് ന്യൂനപക്ഷ വിഷയത്തിന് അധികം ആയുസുണ്ടാവില്ലെന്ന് കോണ്‍ഗ്രസും വിലയിരുത്തുന്നു. ബിജെപിയുടെ ഈ പ്രചരണം കേരളത്തില്‍ അവര്‍ക്ക് തന്നെ തിരിച്ചടിയുണ്ടാക്കിയേക്കും.

മറുപടി
അതേസമയം, രാഹുല്‍ ഹിന്ദുക്കളെ പേടിച്ചോടുകയാണെന്ന നരേന്ദ്രമോദിയുടെ ആരോപണത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തി. ദക്ഷിണേന്ത്യയെ തഴയുന്നവര്‍ക്കുള്ള മറുപടിയാണ് തന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വം എന്നായിരുന്നു രാഹുലിന്റെ മറുപടി.

നരേന്ദ്രമോദി തഴഞ്ഞു
ദക്ഷിണേന്ത്യയിലെ ജനങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി തഴഞ്ഞു. ദക്ഷിണേന്ത്യക്കാരെ പല ഘട്ടത്തിലും മോദി മാറ്റിനിര്‍ത്തി. ഞാന്‍ അവര്‍ക്കൊപ്പമുണ്ടെന്ന പ്രഖ്യാപനമാണ് വയനാട്ടിലെ തന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ നല്‍കുന്നത്.

പിന്തുണയുണ്ട്
രാജ്യത്തെ പ്രധാന വിഷയങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാന്‍ ബിജെപി ശ്രമിക്കുകയാണെ്. അതിലൊന്നും തങ്ങള്‍ വീഴില്ല. ദക്ഷിണേന്ത്യയിലെ ജനങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ പിന്തുണയുണ്ടെന്ന് തന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ഉറപ്പിക്കുകയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications