കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്നാട്ടിലേക്ക് കൊണ്ടുപോയ പച്ചത്തൊണ്ട് തൊഴിലാളികള് തടഞ്ഞു

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം : തമിഴ്‌നാട്ടിലേക്ക് ലോറിയില് കൊണ്ടുപോയ തൊണ്ട് കയര് തൊഴിലാള് ദേശീയപാതയില് മംഗലാപുരത്ത് വച്ച് തടഞ്ഞു. പച്ചത്തൊണ്ട് ട്രാവൻകൂർ കയർത്തൊഴിലാളി യൂണിയന്റെ (സിഐടിയു) നേതൃത്വത്തിലാണ് ലോറി തടഞ്ഞത്.

ലോറിയിലുണ്ടായിരുന്ന തൊണ്ടുകള് മംഗലപുരത്ത്‌ നിന്ന് പെരുങ്ങുഴി, കയർ വ്യവസായ സഹകരണ സംഘത്തിലെത്തിച്ചു. തൊണ്ടൊന്നിന് 2 രൂപ വെച്ച് നൽകുകയും ചെയ്തു. ഇന്നലെ രാവിലെ മൂന്നു മുതൽ തമിഴ്നാട്ടിൽ കൊണ്ട് പോകുന്ന തൊണ്ട് തടയാൻ യൂണിയൻ നേതാക്കന്മാരും പ്രവർത്തകരും മംഗലാപുരത്ത് എത്തിയിരുന്നു.

rope

ട്രാവൻകൂർ കയർത്തൊഴിലാളി യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എൻ. സായികുമാർ, ജില്ലാ പ്രസിഡന്റ് ആർ. സുഭാഷ്, ജില്ലാ സെക്രട്ടറി ആർ. അജിത്ത്, യൂണിയൻ ഭാരവാഹികളായ അഞ്ചുതെങ്ങ് സുരേന്ദ്രൻ, അനിൽ ജോയ്, ചന്ദ്രികാമ്മ, മധു മുല്ലശ്ശേരി, എ. ജലീൽ, എസ്. ജയധരൻ, ജി. വാരിജാക്ഷൻ, വി. ലൈജു, പ്രശാന്തൻ, അനിരുദ്ധൻ, പി. മണികണ്ഠൻ, ആർ. അംബിക, പ്രമീള സിദ്ധാർത്ഥൻ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.

ജില്ലയിൽ ക്ഷാമം നേരിട്ടതുകൊണ്ട് തമിഴ്‌നാട്ടിലേക്ക് തൊണ്ട് കൊണ്ട് പോകുന്നത് തടയാൻ ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ തീരുമാനിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇന്നലെ രാവിലെ 11 ന് ലോറി തടഞ്ഞത്.

English summary
Workers ablocked the ropes passed to tamil nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X