കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജഭരണം കഴിഞ്ഞെങ്കിലും സാമൂതിരിമാരുടെ നിലപാടില്‍ മാറ്റമില്ലെന്ന്; തളി ദേവസ്വത്തിനെതിരെ ജീവനക്കാര്‍ സമരത്തിന്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമൂതിരി രാജകുടുംബാംഗങ്ങള്‍ ട്രസ്റ്റിയായ ക്ഷേത്രങ്ങളില്‍ വന്‍അനീതിയും സ്വജനപക്ഷപാതവുമെന്ന് ആക്ഷേപം. സാമൂതിരി ദേവസ്വത്തിനു കീഴിലെ തിരൂര്‍ ആലത്തിയൂര്‍ ക്ഷേത്രത്തിലെയും കോഴിക്കോട് തളി ദേവസ്വത്തിലെയും യുഡി ക്ലാര്‍ക്കുമാരെ സസ്‌പെന്‍ഡ് ചെയ്തിട്ട് ആറു മാസത്തോളമായി. ഇവരെ ഇനിയും തിരിച്ചെടുക്കാത്ത പശ്ചാത്തലത്തില്‍ ദേവസ്വത്തിനെതിരെ സമരത്തിനുള്ള തയ്യാറെടുപ്പിലാണ് പിരിച്ചുവിടപ്പെട്ടവര്‍.

മലബാറിലെ ക്ഷേത്രജീവനക്കാരെ ദേവസ്വം ബോര്‍ഡിന്റെ നേരിടുള്ള ക്ഷേത്രങ്ങളില്‍ ബോര്‍ഡും ബോര്‍ഡിന്റെ കീഴിലുള്ള ട്രസ്റ്റിമാരുടെ ക്ഷേത്രങ്ങളില്‍ ട്രസ്റ്റിമാരുമാണ് നിയമിക്കുന്നത്. എന്നാല്‍ നിയമനം അംഗീകരിക്കേണ്ടതും സേവന വേതന വ്യവസ്ഥകള്‍ നിശ്ചയിക്കേണ്ടതും ദേവസ്വം ബോര്‍ഡാണ്. കഴിഞ്ഞകാല സാമൂതിരി രാജാക്കന്‍മാരുടെയും അവരുടെ ഉദ്യോഗസ്ഥരുടെയും നിലപാടുകള്‍ക്ക് വിരുദ്ധമായാണ് നിലവിലെ ഭരണമെന്ന് സമരസഹായസമിതി ആരോപിച്ചു.

devaswam

തിരൂര്‍ ആലത്തിയൂര്‍ ഹനുമാന്‍കാവ് ക്ഷേത്രത്തിലെ യുഡി ക്ലാര്‍ക്ക് എം.കെ രാമകൃഷ്ണനെയും കോഴിക്കോട് തളി ദേവസ്വം യുഡി ക്ലാര്‍ക്ക് എന്‍. ശശികുമാറിനെയും സസ്‌പെന്‍ഡ് ചെയ്തിട്ട് ആറു മാസമായി. മാനെജ്‌മെന്റിന്റെ സ്വാര്‍ഥ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങാത്തതായിരുന്നു കാരണം. ജനപ്രതിനിധികളും തൊഴിലാളി യൂണിയന്‍ നേതാക്കളും ഇടപെട്ടിട്ടും മാനെജ്‌മെന്റ് വഴങ്ങിയില്ല. ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയും ഒക്‌റ്റോബര്‍ 10ന് അനുകൂല വിധി നേടുകയും ചെയ്തു. തുടര്‍ന്ന് നവംബര്‍ 13ന് മലബാര്‍ ദേവസ്വത്തോടും ഇവരെ തിരിച്ചെടുത്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. എന്നാല്‍, ഈ ഉത്തരവുകള്‍ക്കൊന്നും ബോര്‍ഡോ മാനെജ്‌മെന്റോ അശേഷം വിലകല്‍പ്പിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ജീവനക്കാര്‍ വിവിധ തൊഴിലാളികളെയും പൊതുപ്രവര്‍ത്തകരെയും ജനപ്രതിധികളെയും ഉള്‍പ്പെടുത്തി സമരസഹായ സമിതി രൂപീകരിച്ചത്. അഡ്വ. പി.എം നിയാസാണ് സമരസഹായസമിതി ജനറല്‍ കണ്‍വീനര്‍. സമിതിയുടെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച രാവിലെ 10 മണിക്ക് തളി ക്ഷേത്ര പരിസരത്ത് ബഹുജന ധര്‍ണ നടക്കും. എം.കെ രാഘവന്‍ എംപി ഉദ്ഘാടനം ചെയ്യും.

ഓഖി: സഹായധന വിതരണം വേഗത്തിലാക്കും... മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ വക 2 ലക്ഷംഓഖി: സഹായധന വിതരണം വേഗത്തിലാക്കും... മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ വക 2 ലക്ഷം

English summary
Workers against Thali devaswom board
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X