കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് തൊഴിലാളികളും പ്രക്ഷോഭ രംഗത്തേക്ക്
തിരുവനന്തപുരം: കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാജ്യത്തെ തൊഴിലാളികളും സമരത്തിലേക്ക്. കാർഷിക നിയമങ്ങൾ പിൻവലിക്കുക, വൈദ്യുതി നിയമ ഭേദഗതി ബിൽ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഡിസംബർ 12 മുതൽ കർഷകർ നടത്തിവരുന്ന ഐതിഹാസിക സമരത്തോടൊപ്പം തൊഴിലാളികളും അണിചേരാൻ തീരുമാനിച്ചതായി സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.
തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, സ്വകാര്യവൽക്കരണം നിർത്തുക, പുതിയ പെൻഷൻ പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളും ഉയർത്തിക്കൊണ്ടാണ് തൊഴിലാളികൾ രണ്ടാം സമരമുഖം തുറക്കുന്നത്. സിഐടിയു ദേശീയ സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്ത ഈ സമരം സംസ്ഥാനത്ത് വൻ വിജയമാക്കുവാൻ സിഐടിയു സംസ്ഥാന ഭാരവാഹി യോഗം തീരുമാനിച്ചു. ഭാരവാഹി യോഗത്തിൽ പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി എളമരം കരീം യോഗത്തില്‍ സംസാരിച്ചു. ഡിസംബർ 30 ന് എല്ലാ തൊഴിൽ കേന്ദ്രങ്ങളിലും ഏരിയാ കേന്ദ്രങ്ങളിലും തൊഴിലാളി പ്രകടനം സംഘടിപ്പിക്കും. ഏരിയ കേന്ദ്രത്തിലെ ഒരു കേന്ദ്ര സർക്കാർ ഓഫീസിനു മുമ്പിൽ പ്രകടനം അവസാനിപ്പിക്കും. തുടർന്ന് സംസ്ഥാന വ്യാപകമായി കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ പ്രചരണം സംഘടിപ്പിക്കുവാനും തീരുമാനിച്ചു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications