തൊഴിലാളികളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പിസി ജോര്‍ജ്..!! ആസിഡൊഴിക്കുമെന്നും..!! വീഡിയോ

  • By: Anamika
Subscribe to Oneindia Malayalam

ഇടുക്കി: മുണ്ടക്കയം എസ്‌റ്റേറ്റിലെ തൊഴിലാളികളെ പിസി ജോര്‍ജ് എംഎല്‍എ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. തൊഴിലാളികള്‍ക്ക് മേല്‍ ആസിഡൊഴിക്കുമെന്നും എംഎല്‍എ ഭീഷണി മുഴക്കിയതായി പരാതി. മുണ്ടക്കയം ഹാരിസണ്‍ എസ്റ്റേറ്റില്‍ ഭൂമി കയ്യേറിയെന്ന പരാതി പരിശോധിക്കാന്‍ പിസി ജോര്‍ജ് എത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങള്‍. എംഎല്‍എ എത്തിയതറിഞ്ഞതോടെ തൊഴിലാളികളും സ്ഥലത്തെത്തി. തുടര്‍ന്ന് തൊഴിലാളികളും പിസി ജോര്‍ജും തമ്മില്‍ രൂക്ഷമായ വാക്കു തര്‍ക്കം നടന്നു.

മിണ്ടാതെ മമ്മൂട്ടിയും ലാലും..!പൊട്ടിത്തെറിച്ച് മുകേഷ്..!ദിലീപിനെ വേട്ടയാടാന്‍ അമ്മ അനുവദിക്കില്ല..!!

പിസി ജോര്‍ജിന്റെ ചില വാക്കുകള്‍ പിന്‍വലിക്കണമെന്ന തൊഴിലാളികളുടെ ആവശ്യം നടക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതോടെ സ്ഥലത്ത് മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നു. കൂടുതല്‍ തൊഴിലാളികളും സ്ഥലത്തെത്തി. പിസി ജോര്‍ജ് ഗോബാക്ക് വിളികള്‍ ഉയര്‍ന്നതോടെ എംഎല്‍എ കയ്യിലെ തോക്ക് പുറത്തെടുക്കുകയായിരുന്നു.

pc george

ഇതോടെ ചിലര്‍ ഇടപെട്ട് പിസിയെ ശാന്തനാക്കി. തങ്ങളുടെ ഭൂമി തങ്ങളെന്തിന് കയ്യേറണമെന്ന് ചോദിക്കുന്നതും, വെടി വെയ്ക്കൂ എന്ന് തൊഴിലാളികള്‍ ആവശ്യപ്പെടുന്നതും പുറത്ത് വന്ന ദൃശ്യങ്ങളില്‍ കാണാം. തന്റേത് ലൈസന്‍സുള്ള തോക്കാണെന്നും വേണ്ടി വന്നാല്‍ വെടിവെയ്ക്കും എന്നുമാണ് മനോരമ ന്യൂസിനോട് പിസി ജോര്‍ജ് പ്രതികരിച്ചിരിക്കുന്നത്. പാവപ്പെട്ട തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടിയ പിസിക്കെതിരെ പ്രതിഷേധം ശക്തമാണ്.

English summary
Video of PC George MLA threatening labours with gun in Mundakkayam Estate
Please Wait while comments are loading...