വർക്ക് ഷോപ്പിലെ കൊലപാതകം: ഒന്നാം പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു
ആര്യനാട്: ആര്യനാട് സ്കൂട്ടർ വർക്ക്ഷോപ്പിൽ വച്ച് മദ്യ ലഹരിയിൽ പള്ളിവേട്ട സ്വദേശി എസ്.ജയകൃഷ്ണനെ (36) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി പള്ളിവേട്ട മണലുവിള സ്വദേശി ഷിബുവിനെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.ഇന്നലെ രാവിലെ 12 മണിയോടെ ആര്യനാട് പഴയ കച്ചേരി നടയിവെ വർക്ക് ഷോപ്പിൽ എത്തിച്ചാണ് ഇയാളെ തെളിവെടുപ്പു നടത്തിയത്.ഇതിന് ശേഷം പ്രതി ഒളിവിൽ കഴിഞ്ഞിരുന്ന തമിഴ് നാടിൽ കൊണ്ട് പോയി.സംഭവ ശേഷം ഒളിവിൽകഴിനിരുന്ന പ്രതി ഇക്കഴിഞ്ഞ തിങ്കളാഴ്ച നെടുമങ്ങാട് കോടതിയിൽ ഹാജരാകുകയായിരുന്നു.തുടർന്ന് ഇയാളെ കസ്റ്റഡിയിൽ വിട്ടു കിട്ടാൻ ആര്യനാട് പൊലീസ് അപേക്ഷ നൽകിയതിനെത്തുടർന്ന് പ്രതിയെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു.
ഇക്കഴിഞ്ഞ മാർച്ച് 6 ന് ആര്യനാട് പഴയകച്ചേരി നടയിലുള്ള തിരുമല സ്വദേശി സുരേഷിന്റെ വർക്ക് ഷോപ്പിലാണ് സംഭവം. സുഹൃത്തുക്കളായ ജയകൃഷണനും കൂട്ടരും വർക്ക് ഷോപ്പിലിരുന്നു മദ്യപിക്കുന്നത് പതിവാണ്.ജയകൃഷ്ണൻ വർക്ക്ഷോപ്പിൽ എത്തി ടൂൾസ് എടുത്ത് സ്വന്തമായി പണിചെയ്യുന്നത് ഉടമ സുരേഷിന് ഇഷ്ടമില്ലാതിരുന്നു.ഇതുസംബന്ധിച്ച് ജയകൃഷ്ണനും സുരേഷുമായി പലതവണ വഴക്കിട്ടിരുന്നു.സംഭവ ദിവസം വൈകിട്ട് വർക്ക്ഷോപ്പിൽ എത്തിയ ജയകൃഷ്ണനുമായി വഴക്കിട്ടിരുന്നു.തുടർന്ന് രാത്രിയോടെ വർക്ക്ഷോപ്പുടമ സുരേഷ് രാത്രി 10മണിയോടെ ജയകൃഷ്ണനെ ഫോൺചെയ്ത് വർക്ക്ഷോപ്പിൽ വരാൻ പറഞ്ഞു.രാത്രിയിൽ ജയകൃഷ്ണൻ സുഹൃത്തായ അജിസോമനുമായി വർക്ക്ഷോപ്പിൽ എത്തി.ഇവിടെ എത്തിയശേഷംജയകൃഷ്ണനുമായി വീണ്ടും വർക്ക്ഷോപ്പുടമ സുരേഷുമായി മദ്യ ലഹരിയിൽ വഴക്കുണ്ടായി.ഇതിനിടയിൽ ഒന്നാം പ്രതി ഷിബു ജയകൃഷ്ണനെ തലയ്ക്കടിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു.തുടർന്ന് ജയകൃഷ്ണന്റെ ബൈക്കിൽ ഒന്നാം പ്രതി രക്ഷപ്പെടുകയായിരുന്നു.അന്നുതന്നെ നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് ആര്യനാട് പൊലീസ് വർക്ക് ഷോപ്പ് ഉടമ സുരേഷ് ഉളപ്പടെയുള്ള പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കേസിലെ അഞ്ചാം പ്രതിയായ ജസ്റ്റിൻ ഒഴികെ ഉള്ളവർ ജാമ്യത്തിൽ ഇറങ്ങുകയും ചെയ്തു.ആര്യനാട് സ്റ്റേഷൻ ഹൗസ് ഓഫീസർ ബി.അനിൽകുമാർ,സബ് ഇൻസ്പെക്ടർ എസ്.വി.അജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടക്കുന്നത്.തെളിവെടുപ്പിന് ശേഷം പ്രതിയെ നാളെ വീണ്ടും കോടതിയിൽ ഹാജരാക്കും












Click it and Unblock the Notifications