കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയ പുനർനിമ്മാണത്തിന് കേരളത്തിന് ലോകബാങ്ക് സഹായം; ലഭിക്കുക 1750 കോടി, കരാറിൽ സർക്കാർ ഒപ്പുവെച്ചു!

Google Oneindia Malayalam News

ദില്ലി: പ്രളായനന്തര പുനർ നിർമ്മാണത്തിനായി കേരളത്തിന് ലോകബാങ്ക് ധനസഹായം. 25 കോടി ഡോളറിന്റെ സാമ്പത്തിക സഹായമാണ് ലോകബാങ്കിൽനിന്ന് ലഭിക്കുക. 2018ല്‍ ഉണ്ടായ പ്രളയത്തില്‍ സംസ്ഥാനത്തിന് നേരിടേണ്ടി വന്ന നഷ്ടങ്ങള്‍ നികത്തുന്നതിന് വേണ്ടിയുള്ള സാമ്പത്തിക സഹായമായാണ് ലോകബാങ്ക് വായ്പ നല്‍കുന്നത്.

<strong>ജയിലിൽ നിന്ന് കൊടിസുനിയുടെ ഭീഷണി, കൊടുവള്ളി നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി!</strong>ജയിലിൽ നിന്ന് കൊടിസുനിയുടെ ഭീഷണി, കൊടുവള്ളി നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി!

വായ്പാ കരാറില്‍ കേന്ദ്രസര്‍ക്കാരും, സംസ്ഥാന സര്‍ക്കാരും ലോകബാങ്ക് പ്രതിനിധികളും ദില്ലി
യില്‍ ഒപ്പുവെച്ചു. ജലവിതരണം, ജലസേചനം, അഴുക്കുചാല്‍ പദ്ധതികള്‍, കൃഷി തുടങ്ങിയ മേഖലകളിലായാണ് സാമ്പത്തിക സഹായം ലഭിക്കുക. സംസ്ഥാനത്ത് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ലോകബാങ്ക് വായ്പ അനുവദിച്ചത്.

Flood

ത്രികക്ഷി കരാറിലാണ് ഒപ്പുവെച്ചിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്ന് ധനമന്ത്രാലയത്തിലെ സാമ്പത്തികകാര്യ വിഭാഗം അഡീഷണല്‍ സെക്രട്ടറി സമീര്‍ കുമാര്‍ ഖരെയാണ് ലോകബാങ്ക് പ്രതിനിധികളുമായുള്ള കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ ചീഫ് സെക്രട്ടറി മനോജ് ജോഷിയാണ് കരാറില്‍ ഒപ്പുവെച്ചത്. ലോകബാങ്കിന് വേണ്ടി കണ്‍ട്രി ഡയറക്ടര്‍ ജുനൈദ് കമാല്‍ അഹമ്മദും ഒപ്പുവെച്ചു.

വിവിധ പദ്ധതികളിലായി ലോകബാങ്ക് സഹായം കേരളത്തിന് ലഭിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യാസമായി വലിയൊരു തുകയാണ് കേരളത്തിന് ലഭിക്കുക. കഴിഞ്ഞമാസം വാഷിങ്ടണില്‍ ചേര്‍ന്ന ലോകബാങ്കിന്റെ ബോര്‍ഡ് യോഗം കേരളത്തിന് സഹായം നല്‍കുന്നതിന് തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

English summary
World Bank assistance to Kerala for rebuild Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X