പ്രകൃതി ദുരന്തങ്ങളും പകർച്ചവ്യാധികളും; കേരളത്തിന് 1228 കോടിയുടെ വായ്പയുമായി ലോകബാങ്ക്
തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങളും പകർച്ചവ്യാധികളും കാലാവസ്ഥ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും നേരിടുന്നതിനുള്ള തയ്യാറെടുപ്പികൾക്കായി കേരളത്തിന് ലോകബാങ്ക് 1228 കോടിയുടെ വായ്പ അനുവദിച്ചു. നേരത്തെ കേരളത്തിന് ലോകബാങ്ക് 125 മില്യൺ ഡോളറിന്റെ ധനസഹായം പ്രഖ്യാപിച്ചിരുന്നു.
ഇതിന് പുറമെയാണ് പുതയി വായ്പ. ഈ രണ്ട് പദ്ധതി വഴി വെള്ളപ്പൊക്കത്തിന്റെ കെടുതി നേരിട്ട ഏകദേം 50 ലക്ഷം ജനങ്ങൾക്ക് പ്രയോജനം ലഭിക്കും എന്നാണ് വിലയിരുത്തുന്നത്.തീരദേശ ശോഷണം, ജലവിഭവ പരിപാലനം തുടങ്ങിയ നിർണായക മേഖലകളിൽ കേരളത്തിന് ഈ സഹായം വളരെ ആശ്വസമാകും.

ദക്ഷിണേന്ത്യൻ തീരത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനം എന്ന നിലയിൽ കേരളത്തിൽ പ്രകൃതിദുരന്തങ്ങളും കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളും ഉണ്ടാകാൻ സാധ്യത കൂടുതലാണെന്നാണ് ലോകബാങ്കിന്റെ വിലയിരുത്തൽ.
2021 ലെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കേരളത്തിൽ ഒട്ടനവധി ആളുകളെ മരണത്തിന് ഇടയാക്കി. മാത്രമല്ല, ഇതിലൂടെ 100 ദശലക്ഷം ഡോളറിൽ അധികം നാശനഷ്ടങ്ങളും ഉണ്ടായെന്നും ഇത്തരം ദുരന്തങ്ങൾ സ്ത്രീകളും കർഷകരും ഉൾപ്പെടെയുള്ള ആളുകളുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചുവെന്നും ലോകബാങ്ക് വിലയിരുത്തി.
അതേസമയം, ദുരന്തങ്ങൾക്ക് ശേഷം ഭാവിയിലെ പദ്ധതികൾക്കായും നയങ്ങൾക്ക് രൂപം നൽകാനും ഈ തുക വിനിയോഗിക്കാനാവും. ഒപ്പം തന്നെ കാലാവസ്ഥ ബജറ്റ് തയ്യാറാക്കുന്നതിന് 1228 കോടി രൂപയുടെ വായ്പയിൽ നിന്നുള്ള തുക ഉപയോഗിക്കാൻ കഴിയും.
യുഎസ് സന്ദർശച്ചിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ ലോകബാങ്ക് ആസ്ഥാനത്ത് ലോക ബാങ്ക് മാനേജിങ് ഡയറക്ടറുമായും പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടെ സംസ്ഥാനത്ത് വായ്പ ലഭ്യം ആകുന്ന സാഹചര്യത്തിലാണ് സന്ദർശനം നടത്തിയത്












Click it and Unblock the Notifications