കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജി സുധാകരൻ മാപ്പു പറഞ്ഞിട്ടും രക്ഷയില്ല! കേരളത്തിന് വായ്പ നൽകേണ്ടതില്ലെന്ന് ലോകബാങ്ക്?കേരളം കുടുങ്ങി

മന്ത്രിയുടെ പരാമർശത്തിൽ പ്രതിഷേധമറിയിച്ച് ലോകബാങ്ക് ഉന്നത ഉദ്യോഗസ്ഥർ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്ക് കത്തെഴുതിയിട്ടുണ്ട്.

  • By ഡെന്നീസ്
Google Oneindia Malayalam News

കൊച്ചി: തങ്ങളുടെ ടീം ലീഡർക്കെതിരെ മന്ത്രി ജി സുധാകരൻ നടത്തിയ വിവാദ പരാമർശത്തിൽ നിലപാട് കടുപ്പിച്ച് ലോകബാങ്ക്. സംഭവത്തിൽ മന്ത്രി മാപ്പ് പറഞ്ഞെങ്കിലും പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ലെന്നാണ് ലോകബാങ്ക് സ്വീകരിച്ച തുടർനടപടികൾ സൂചിപ്പിക്കുന്നത്.

തൃശൂർ വാഴാനിയിൽ ആട് മനുഷ്യനെന്ന്! ജനങ്ങൾ ഭീതിയിൽ! ആട് മനുഷ്യനെ തേടിയിറങ്ങിയ വനംവകുപ്പിന് കിട്ടിയത്! തൃശൂർ വാഴാനിയിൽ ആട് മനുഷ്യനെന്ന്! ജനങ്ങൾ ഭീതിയിൽ! ആട് മനുഷ്യനെ തേടിയിറങ്ങിയ വനംവകുപ്പിന് കിട്ടിയത്!

ഇനി ഒരുദിവസം മാത്രം! പോലീസിനെ വട്ടംകറക്കി പൾസർ!വമ്പൻ സ്രാവുകൾ പോയിട്ട് പരൽ മീനുകൾ പോലുംഅകത്താകില്ല?ഇനി ഒരുദിവസം മാത്രം! പോലീസിനെ വട്ടംകറക്കി പൾസർ!വമ്പൻ സ്രാവുകൾ പോയിട്ട് പരൽ മീനുകൾ പോലുംഅകത്താകില്ല?

മന്ത്രിയുടെ പരാമർശത്തിൽ പ്രതിഷേധമറിയിച്ച് ലോകബാങ്ക് ഉന്നത ഉദ്യോഗസ്ഥർ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്ക് കത്തെഴുതിയിട്ടുണ്ട്. കേരളത്തിലെ ഒരു മന്ത്രി തങ്ങളുടെ ടീം ലീഡർക്കെതിരെ വർണവെറി കലർന്ന പരാമർശം നടത്തിയതും, ലോകബാങ്കിന്റെ വായ്പ ആവശ്യമില്ലെന്ന് പരസ്യമായി പറഞ്ഞതും ഗൗരവമായി കാണുന്നുവെന്നാണ് ലോകബാങ്ക് ഉദ്യോഗസ്ഥർ അയച്ച കത്തിലെ ഉള്ളടക്കം.

തിങ്കളാഴ്ച മുതൽ കേരളത്തിൽ കോഴിയിറച്ചി ഇല്ല!87 രൂപയ്ക്ക് വിൽക്കാനാകില്ലെന്ന്!വെല്ലുവിളിയെന്ന് മന്ത്രിതിങ്കളാഴ്ച മുതൽ കേരളത്തിൽ കോഴിയിറച്ചി ഇല്ല!87 രൂപയ്ക്ക് വിൽക്കാനാകില്ലെന്ന്!വെല്ലുവിളിയെന്ന് മന്ത്രി

വർണവെറി കലർന്ന പരാമർശം...

വർണവെറി കലർന്ന പരാമർശം...

ലോകബാങ്ക് ടീം ലീഡർ ബെർണാർഡ് അരിട്വയ്ക്കെതിരെയാണ് മന്ത്രി ജി സുധാകരൻ വർണവെറി കലർന്ന പരാമർശം നടത്തിയത്. ഇതോടൊപ്പം കെഎസ്ടിപി പദ്ധതിയിൽ അഴിമതിയാണെന്നും കേരളത്തിന് വായ്പ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പിന്നാലെ മാപ്പ് പറച്ചിലും...

പിന്നാലെ മാപ്പ് പറച്ചിലും...

ലോകബാങ്ക് ഉദ്യോഗസ്ഥനെതിരെ വർണവെറി കലർന്ന പരാമർശം നടത്തിയത് വിവാദമായതോടെ സംഭവത്തിൽ മന്ത്രി മാപ്പ് പറഞ്ഞിരുന്നു.

മാപ്പ് പറഞ്ഞിട്ടും രക്ഷയില്ല...

മാപ്പ് പറഞ്ഞിട്ടും രക്ഷയില്ല...

എന്നാൽ വിവാദ പരാമർശത്തിൽ മന്ത്രി മാപ്പ് പറഞ്ഞിട്ടും രക്ഷയില്ലെന്നാണ് ലോകബാങ്കിന്റെ തുടർനടപടികൾ നൽകുന്ന സൂചന. സംഭവത്തിൽ പ്രതിഷേധമറിയിച്ച് കേന്ദ്ര ധനമന്ത്രിക്ക് ലോകബാങ്ക് കത്തയക്കുകയും ചെയ്തു.

ഗൗരവത്തോടെ കാണുന്നു...

ഗൗരവത്തോടെ കാണുന്നു...

കേരളത്തിലെ ഒരു മന്ത്രി തങ്ങളുടെ ടീം ലീഡർക്കെതിരെ വർണവെറി കലർന്ന പരാമർശം നടത്തിയതും, ലോകബാങ്കിന്റെ വായ്പ ആവശ്യമില്ലെന്ന് പരസ്യമായി പറഞ്ഞതും ഗൗരവമായി കാണുന്നുവെന്നാണ് ലോകബാങ്ക് ഉദ്യോഗസ്ഥർ പറയുന്നത്.

വായ്പ നൽകുന്നത് പുന:പരിശോധിക്കേണ്ടി വരും...

വായ്പ നൽകുന്നത് പുന:പരിശോധിക്കേണ്ടി വരും...

വിവാദ പരാമർശത്തെ തുടർന്ന് കെഎസ്ടിപി പദ്ധതിക്കുള്ള വായ്പയ്ക്കു പുറമേ കേരളം അപേക്ഷിക്കാനിരിക്കുന്ന മറ്റ് പദ്ധതികൾക്ക് വായ്പ നൽകുന്നതും പുന:പരിശോധിക്കേണ്ടി വരുമെന്നാണ് ലോകബാങ്ക് അയച്ച കത്തിൽ സൂചിപ്പിച്ചിരിക്കുന്നത്.

സർക്കാർ നിലപാടെന്ന്...

സർക്കാർ നിലപാടെന്ന്...

മന്ത്രി തങ്ങൾക്കെതിരെ നടത്തിയ പരാമർശം ലോകബാങ്കിനോടുള്ള ഇടത് സർക്കാരിന്റെ നിലപാടിന്റെ ഭാഗമാണെന്നാണ് ലോകബാങ്ക് വിലയിരുത്തുന്നത്. സംഭവത്തിൽ കൂട്ടായി പ്രതിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർക്ക് കുറിപ്പും നൽകിയിട്ടുണ്ട്.

പരിഹരിക്കാനുള്ള ശ്രമങ്ങൾ...

പരിഹരിക്കാനുള്ള ശ്രമങ്ങൾ...

മന്ത്രിയുടെ വിവാദ പരാമർത്തെ തുടർന്നുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാനായി കെഎസ്ടിപി അധികൃതർ ശ്രമമാരംഭിച്ചിട്ടുണ്ട്. ലോകബാങ്ക് ഉന്നത ഉദ്യോഗസ്ഥരെ കണ്ട് പ്രശ്നപരിഹാര ചർച്ചകളും നടക്കുന്നുണ്ടെന്നാണ് അറിയുന്നത്.

പദ്ധതികൾ നിലയ്ക്കും?

പദ്ധതികൾ നിലയ്ക്കും?

വായ്പ നൽകുന്നത് പുന:പരിശോധിക്കേണ്ടി വരുമെന്ന് ലോകബാങ്ക് വ്യക്തമാക്കിയതോടെ, ബാങ്ക് സഹായത്തോടെ കേരളത്തിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പ്രവർത്തനങ്ങളും നിലയ്ക്കുമോ എന്നും ആശങ്കയുണ്ട്.

English summary
world bank takes strong stand against g sudhakaran's statement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X