കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുപ്പിറവിയുടെ ഓർമപുതുക്കി ഇന്ന് ക്രിസ്തുമസ്; കൊവിഡ് നിയന്ത്രണങ്ങളോടെ പാതിരാ കുർബാനയും ആഘോഷങ്ങളും

Google Oneindia Malayalam News

തിരുവനന്തപുരം;സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി ലോകമെങ്ങും ഉണ്ണിയേശുവിന്റെ തിരുപ്പിറവിദിനം ആഘോഷമാക്കുകയാണ് വിശ്വാസികള്‍.പുൽക്കൂടൊരുക്കിയും നക്ഷത്രങ്ങൾ തൂക്കിയും സമ്മാനങ്ങൾ കൈമാറിയുമാണ് ജനം ക്രിസ്തുമാസ് ആഘോഷമാക്കുന്നത് .കൊവിഡ് പ്രതിസന്ധിയ്ക്കിടെ കർശന മാർഗനിർദ്ദേശങ്ങൾ പാലിച്ചായിരുന്നു ദേവാലയങ്ങളിലെ പാതിരാ കുർബാനയും പ്രാർത്ഥനയും നടന്നത്. വിവിധ ക്രൈസ്തവ മേലധ്യക്ഷന്‍മാര്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു.

chrstms-1608860942.jpg -

വത്തിക്കാനിൽ പ്രതിരോധ നടപടികളുടെ ഭാഗമായി, ജനസമ്പർക്കം ഒഴിവാക്കിക്കൊണ്ട് ഓൺലൈനിലൂടെയാണ് പോപ് ഫ്രാൻസിസ് വിശ്വാസികളോട് സംവദിച്ചത്. സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ മാര്‍പാപ്പയുടെ ക്രിസ്മസ് ആഘോഷങ്ങള്‍ പതിവ് പോലെ 24 രാത്രി കുര്‍ബാനയോട് തുടക്കമായി.മാർപ്പാപ്പയുടെ പരമ്പരാഗത ക്രിസ്മസ് പ്രസംഗമായ ഉർബി അറ്റ് ഓർബി ക്രിസ്മസ് ദിനത്തില്‍ ഉച്ചയ്ക്ക് നടക്കും.എന്നിരുന്നാലും പരമിതമായ ആളുകൾക്ക് മാത്രമേ പങ്കെടുക്കാൻ അനുമതി ഉള്ളൂ.

മനുഷ്യരാശിയുടെ വാക്‌സിനായി ഉണ്ണിയേശു; ലോകം കൊവിഡ്‌ കാലത്തെ ക്രിസ്‌തുമസ്‌ പുലരിയെ വരവേല്‍ക്കുമ്പോള്‍മനുഷ്യരാശിയുടെ വാക്‌സിനായി ഉണ്ണിയേശു; ലോകം കൊവിഡ്‌ കാലത്തെ ക്രിസ്‌തുമസ്‌ പുലരിയെ വരവേല്‍ക്കുമ്പോള്‍

കൊവിഡ് ആശങ്ക നിലനിൽക്കുന്നതിനാൽ പള്ളികളിൽ പരിമിതമായ വിശ്വാസികളെ മാത്രമാണ് പങ്കെടുപ്പിച്ചത്.പരമാവധി 30 പേരെ പങ്കെടുപ്പിച്ചുള്ള കുര്‍ബാനകള്‍ക്കാണ് വികാരിമാര്‍ ക്രമീകരണം ചെയ്തിരിക്കുന്നത്. ചിലയിടങ്ങളിലാകട്ടെ പ്രാർത്ഥനകൾ ഓൺലൈനായാണ് നടത്തിയത്.

കരോൾ സംഘങ്ങളിലും വളരെ കുറവ് ആളുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആഘോഷങ്ങളും പരിമിതമായിരുന്നു. കേക്കും മധുര പലഹാരങ്ങളുമായുള്ള സൗഹൃദ സന്ദർശനങ്ങൾക്കും കൊവിഡ് പ്രതിസന്ധിതീർത്തു. ക്രിസ്തുമസ് വിപണിക്കും ഇക്കുറി ഉണർവുണ്ടായില്ല.70 ശതമാനത്തിന്റെ ഇടിവാണ് ഇക്കുറി ഉണ്ടായതെന്ന് വ്യാപാരികൾ പറയുന്നു.ലോക്ക് ഡൗൺ കാലത്ത് പലവീട്ടകങ്ങളിലും കേക്കുകൾ തയ്യാറാക്കാൻ തുടങ്ങിയതോടെ ആഘോഷങ്ങൾക്കായി സ്വന്തം വീട്ടില്‌ തന്നെയാണ് പലരും കേക്കുകൾ തയ്യാറാക്കുന്നത്.

 Happy Christmas 2020; തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി വീണ്ടും ഒരു ക്രിസ്തുമസ്, ആശംസകൾ കൈമാറി ആഘോഷിക്കാം Happy Christmas 2020; തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി വീണ്ടും ഒരു ക്രിസ്തുമസ്, ആശംസകൾ കൈമാറി ആഘോഷിക്കാം

കോവിഡ്‌ മഹാമാരിക്കിടയിലും പുതിയ പ്രതീക്ഷകളുമായി ക്രിസ്‌തുമസ്‌‌; പ്രതീക്ഷയില്‍ വിശ്വാസികള്‍കോവിഡ്‌ മഹാമാരിക്കിടയിലും പുതിയ പ്രതീക്ഷകളുമായി ക്രിസ്‌തുമസ്‌‌; പ്രതീക്ഷയില്‍ വിശ്വാസികള്‍

English summary
world celebrates Christmas today; holy Mass and celebrations with covid restrictions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X