കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍വകലാശാലകള്‍ ലോകോത്തര നിലവാരത്തിലേയ്ക്ക് ഉയരണം: രാഷ്ട്രപതി

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം:വിദ്യാഭ്യാസ രംഗത്ത് രാജ്യം നേരിടുന്ന വെല്ലുവിളികളെയും പുരാതന കാലത്ത് വിദ്യാഭ്യാസ രംഗത്ത് ഇന്ത്യ നേടിയ പുരോഗതിയെയും ഉയര്‍ത്തിക്കാട്ടി രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി. കാസര്‍കോട് കേന്ദ്രസര്‍വകലാശാല ആസ്ഥാനത്ത് ആദ്യ ബിരുദദാന ചടങ്ങ്, തിരുവനന്തപുരം എഞ്ചിനീയറിംഗ് കൊളെജിന്റെ പഌറ്റിനം ജൂബില ആഘോഷം എന്നീ ചടങ്ങുകളില്‍ പങ്കെടുത്ത് സംസാരിയ്ക്കുകയായിരുന്നു പ്രണബ് മുഖര്‍ജി.

ക്ളാസ്മുറികളില്‍ മാത്രം ഒതുങ്ങാത്ത മികച്ച സമൂഹം കെട്ടിപ്പടുക്കാന്‍ ശേഷിയുള്ള അധ്യാപകരെയാണ് രാജ്യത്തിന് ഇന്ന് ആവശ്യമെന്ന് രാഷ്ട്രപതി കാസര്‍കോട്ട് പറഞ്ഞു. ഉന്നത നിലവാരം പുലര്‍ത്തുന്ന ലോകത്തെ 200 സര്‍വകലാശാലകളില്‍ ഒന്ന് പോലും ഇന്ത്യയില്‍ നിന്നില്ലെന്നും രാഷ്ട്രപതി പറഞ്ഞു.

1800 ഓളം വര്‍ഷം വിദ്യാഭ്യാസത്തില്‍ ലോകത്തെ നയിച്ചത് ഇന്ത്യയായിരുന്നെന്ന് രാഷ്ട്രപതി. ഇന്ത്യന്‍ എഞ്ചിനീയറിംഗ് വിദ്യാഭ്യാസം ലോകനിരവാരമാര്‍ജിയ്ക്കണമെന്നും രാഷ്ട്രപതി പറഞ്ഞു. രാഷ്ട്രപതി സംസ്ഥാനത്ത് എത്തിയതിന്റെ കൂടുതല്‍ വിശേഷങ്ങളും ചിത്രങ്ങളും

ബിരുദദാന ചടങ്ങ്

ബിരുദദാന ചടങ്ങ്

കാസര്‍കോട് കേന്ദ്രസര്‍വകലാ ആസ്ഥാനത്ത് ആദ്യ ബിരുദദാന ചടങ്ങിനായി രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി എത്തിയപ്പോള്‍

രാഷ്ട്രപതി മാത്രമല്ല

രാഷ്ട്രപതി മാത്രമല്ല

രാഷ്ട്രപതിയ്ക്ക് പുറമെ ഗവര്‍ണര്‍ ഷീല ദീക്ഷിത്ത്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ പങ്കെടുത്തു

ലോകോത്തര നിലവാരത്തിലേയ്ക്ക്

ലോകോത്തര നിലവാരത്തിലേയ്ക്ക്

ഇന്ത്യയിലെ സര്‍വ്വകാലശാലകള്‍ ലോകോത്തര നിലവാരത്തിലേയ്ക്ക് ഉയരണമെന്ന് രാഷ്ട്രപതി

ബിരുദദാനം

ബിരുദദാനം

കേന്ദ്ര സര്‍വകലാശാലയിലെ 567 വിദ്യാര്‍ത്ഥികള്‍ക്കാണ് വിവിധ വിഷയങ്ങളില്‍ ബിരുദം നല്‍കിയത്. 49 പേര്‍ ചടങ്ങിനെത്തിയരുന്നില്ല.

പ്രൗഢഗംഭീരം

പ്രൗഢഗംഭീരം

സര്‍വകലാശാലകളില്‍ നിന്ന് അന്യം നിന്ന് പോകുന്ന രാജകീയ പ്രൗഢിയിലുള്ള ബിരുദദാന ചടങ്ങിനാണ് പെരിയ വേദിയായത്. സ്വര്‍ണ നിറത്തിലുള്ള ഗൗണാണ് രാഷ്ട്രപതി ധരിച്ചിരുന്നത്. മുഖ്യമന്ത്രി പച്ചയും, ഗവര്‍ണര്‍ ഇളം ചുവപ്പും, വൈസ് ചാന്‍സലര്‍ ചുവപ്പും ഗൗണാണ് ധരിച്ചത്.

അല്‍പ്പം സ്വകാര്യം

അല്‍പ്പം സ്വകാര്യം

ബിരുദദാന ചടങ്ങിനെത്തിയ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും ഗവര്‍ണര്‍ ഷീല ദീക്ഷിത്തും ചര്‍ച്ചയില്‍

പഌറ്റിനം ജൂബിലിയാഘോഷം

പഌറ്റിനം ജൂബിലിയാഘോഷം

തിരുവനന്തപുരം എഞ്ചിനീയറിംഗ് കൊളെജിന്റെ പ്ളാറ്റിനം ജൂബിലിയാഘോഷം രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ഉദ്ഘാടനം ചെയ്യുന്നു

എഞ്ചിനീയറിംഗ് വിദ്യാഭ്യാസം

എഞ്ചിനീയറിംഗ് വിദ്യാഭ്യാസം

ഇന്ത്യയിലെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസം ലോകോത്തര നിലവാരത്തിലേയ്ക്ക് ഉയരണമെന്ന് പ്രണബ് മുഖര്‍ജി

 ഉദ്ഘാടന ചടങ്ങ്

ഉദ്ഘാടന ചടങ്ങ്

തിരുവനന്തപുരം എഞ്ചിനീയറിംഗ് കൊളെജിന്റെ പ്ളാറ്റിനം ജൂബിലി ആഘോഷത്തിനിടെ ശശി തരൂര്‍ എംപി, വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ്, ഗവര്‍ണര്‍ ഷീല ദീക്ഷിത്ത്, രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍

പ്രസംഗിയ്ക്കുന്നു

പ്രസംഗിയ്ക്കുന്നു

പഌറ്റിനം ജൂബിലി ഉദ്ഘാടനം ചെയ്ത ശേഷം രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി

English summary
World-class education facilities needed to retain bright minds: President Pranab Mukherjee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X