Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകകപ്പ് ക്രിക്കറ്റ്; മന്ത്രി കുഞ്ഞാലിക്കുട്ടി പാക് അനുഭാവിയെന്ന് അധിക്ഷേപം

കൊച്ചി: മുസ്ലീങ്ങള്‍ ദേശസ്‌നേഹം പ്രകടിപ്പിച്ചാല്‍ അത് കപടതയാണെന്ന് കരുതുന്നവര്‍ ചുരുക്കമല്ല. പല വര്‍ഗീയവാദികളും മുസ്ലീങ്ങളെ രാജ്യവിരുദ്ധരായും പാക്കിസ്ഥാന്‍ അനുഭാവിയായും ചിത്രീകരിക്കാറുണ്ട്. വ്യവസായമന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്കും നേരിടേണ്ടിവന്നു അത്തരമൊരരു ദുരാരോപണം.

ഇന്ത്യാ പാക്കിസ്ഥാന്‍ ലോകകപ്പ് ക്രക്കറ്റ് മാച്ചുമായി ബന്ധപ്പെട്ട് പികെ കുഞ്ഞാലിക്കുട്ടി തന്റെ ഫേസ്ബുക്ക് പേജിലിട്ട ചിത്രമാണ് വാര്‍ത്തയ്ക്കടിസ്ഥാനം. സെഞ്ച്വറി നേടിയ വിരാട് കോലിയുടെ ചിത്രം പോസ്റ്റ് ചെയ്തു കുഞ്ഞാലിക്കുട്ടി ഫാബുലസ് ബാറ്റിങ് ടീം ഇന്ത്യ എന്ന അടിക്കുറിപ്പും നല്‍കി. പലരും പോസ്റ്റില്‍ ലൈക്കടിച്ചും കമന്റടിച്ചും പോകുന്നതിനിടെയാണ് ഒരു വിരുതന്‍ കുഞ്ഞാലിക്കുട്ടിയെ പാക് അനുഭാവിയാക്കിയത്.

kunjalikutty

നിങ്ങളുടെ മനസ് പാക്കിസ്ഥാനൊപ്പമാണെന്ന് എല്ലാ മലയാളികള്‍ക്കും അറിയാമെന്നായിരുന്നു കമന്റ്. ഇതോടെ കമന്റിന് കുഞ്ഞാലിക്കുട്ടി മറുപടിയും നല്‍കി. ഞാന്‍ ഒരു ഇന്ത്യക്കാരനാണ്, അങ്ങിനെത്തന്നെ ആയിരിക്കുമെന്നുമാണ് കുഞ്ഞാലിക്കുട്ടിയുടെ കമന്റ്. ഒപ്പം ജയ്ഹിന്ദ് എന്ന് ചേര്‍ക്കുകയും ചെയ്തു.

മുസ്ലീങ്ങളെ ഇന്ത്യാ വിരുദ്ധരും പാക് സ്‌നേഹികളുമാക്കുന്ന വര്‍ഗീയവാദികള്‍ ഫേസ്്ബുക്കില്‍ പുതുമയുള്ള കാഴ്ചയല്ല. അടുത്തിടെ ടെന്നീസ് താരം സാനിയ മിര്‍സയെയും ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയേയുമൊക്കെ ഇത്തരത്തില്‍ ചിലര്‍ അധിക്ഷേപിച്ചിരുന്നു. രാജ്യസ്‌നേഹത്തെക്കുറിച്ച് പലപ്പോഴും മുസ്ലീങ്ങളും ഹിന്ദുക്കളും തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ കൊമ്പുകോര്‍ക്കാറുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+