ലോകകപ്പ് ഫുട്ബോള്‍: ലോഡ്ഷെഡ്ഡിങ് സമയം മാറ്റി
തിരുവനന്തപുരം; ഫുട്ബോള്‍ ലോകകപ്പ് ലൈവായി കാണണം എന്നുള്ളവര്‍ വൈദ്യുതി മിതാമായി മാത്രം ഉപയോഗിക്കുക. ആരാധകരുടെ ഫട്ബോള്‍ ആവേശം മനസ്സിലാക്കി സംസ്ഥാനത്ത് ലോഡ്ഷെഡ്ഡിങ് സമയം പരീക്ഷണാടിസ്ഥാനത്തില്‍ ക്രമപ്പെടുത്തി.
കഴിഞ്ഞ ദിവസം വരെ വൈകിട്ട് 6.45 മുതല്‍ രാത്രി 11.15നും ഇടയില്‍ ആറ് ഘട്ടങ്ങിലായിരുന്നു ലോഡ് ഷെഡ്ഡിങ്. ലോകകപ്പ് ഫുട്ബോള്‍ തുടങ്ങിയ സാഹചര്യത്തില്‍ ഇനി മുതല്‍ 6.30 നും 9.30 നും ഇടയില്‍ നാല് ഘട്ടങ്ങളിലാണ് ലോഡ്ഷെഡ്ഡിങ്.

കളി തീരുന്നതു വരെ രണ്ട് ലൈറ്റുകള്‍ ഓഫാക്കണമെന്ന് വൈദ്യതി വകുപ്പ് അറയിച്ചിട്ടുണ്ട്. കൂടാതെ മിക്സി, ഇസ്തിരിപെട്ടി, ഇന്റക്ഷന്‍ കുക്കര്‍ തുടങ്ങിയവയുടെ ഉപയോഗം ഒഴിവാക്കി ലോഡ്ഷെഡ്ഡിങുമായി സഹകരിക്കണമെന്നും കെ എസ് ഇ ബി അഭ്യര്‍ത്ഥിച്ചു.
പരീക്ഷണാടിസ്ഥാനത്തിലാണ് ലോഡ്ഷെഡ്ഡിങ് നടപ്പാക്കുന്നത്. രണ്ട് ദിവസത്തിനകം ഇത് വിലയിരുത്തിയതിന് ശേഷമായിരിക്കും സമയക്രമത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത്. അതുകൊണ്ട് തന്നെ ലോകകപ്പ് കാണണം എന്ന് നിര്ബന്ധമുള്ളവര് വൈദ്യതി ബോര്‍ഡിന്റെ നിബന്ധന പാലിക്കേണ്ടതാണ്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications