കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകകപ്പ് ഫുട്‌ബോള്‍: ലോഡ്‌ഷെഡ്ഡിങ് സമയം മാറ്റി

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം; ഫുട്‌ബോള്‍ ലോകകപ്പ് ലൈവായി കാണണം എന്നുള്ളവര്‍ വൈദ്യുതി മിതാമായി മാത്രം ഉപയോഗിക്കുക. ആരാധകരുടെ ഫട്‌ബോള്‍ ആവേശം മനസ്സിലാക്കി സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിങ് സമയം പരീക്ഷണാടിസ്ഥാനത്തില്‍ ക്രമപ്പെടുത്തി.

കഴിഞ്ഞ ദിവസം വരെ വൈകിട്ട് 6.45 മുതല്‍ രാത്രി 11.15നും ഇടയില്‍ ആറ് ഘട്ടങ്ങിലായിരുന്നു ലോഡ് ഷെഡ്ഡിങ്. ലോകകപ്പ് ഫുട്‌ബോള്‍ തുടങ്ങിയ സാഹചര്യത്തില്‍ ഇനി മുതല്‍ 6.30 നും 9.30 നും ഇടയില്‍ നാല് ഘട്ടങ്ങളിലാണ് ലോഡ്‌ഷെഡ്ഡിങ്.

Load shedding

കളി തീരുന്നതു വരെ രണ്ട് ലൈറ്റുകള്‍ ഓഫാക്കണമെന്ന് വൈദ്യതി വകുപ്പ് അറയിച്ചിട്ടുണ്ട്. കൂടാതെ മിക്‌സി, ഇസ്തിരിപെട്ടി, ഇന്റക്ഷന്‍ കുക്കര്‍ തുടങ്ങിയവയുടെ ഉപയോഗം ഒഴിവാക്കി ലോഡ്‌ഷെഡ്ഡിങുമായി സഹകരിക്കണമെന്നും കെ എസ് ഇ ബി അഭ്യര്‍ത്ഥിച്ചു.

പരീക്ഷണാടിസ്ഥാനത്തിലാണ് ലോഡ്‌ഷെഡ്ഡിങ് നടപ്പാക്കുന്നത്. രണ്ട് ദിവസത്തിനകം ഇത് വിലയിരുത്തിയതിന് ശേഷമായിരിക്കും സമയക്രമത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത്. അതുകൊണ്ട് തന്നെ ലോകകപ്പ് കാണണം എന്ന് നിര്‍ബന്ധമുള്ളവര്‍ വൈദ്യതി ബോര്‍ഡിന്റെ നിബന്ധന പാലിക്കേണ്ടതാണ്.

English summary
KSEB has rescheduled the load shedding time imposed in the state following World Cup Football. From today, load shedding of 45 minutes will be imposed in four phases between 6.30 pm 9.30 pm.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X