കൊമ്പൻമാരിലെ വമ്പൻ, വെള്ളിത്തിരയിലെ താരം... കേരളത്തിന്റെ സ്വന്തം ചിറയ്ക്കല്‍ കാളിദാസൻ
നാട്ടാനകൾക്കിടയിലെ ഉയരക്കാരൻ... കൊമ്പൻമാരിലെ വമ്പൻ.. പറഞ്ഞ് വരുന്നത് ആന പ്രേമികളുടെ പ്രിയങ്കരനായ ചിറയ്ക്കൽ കാളിദാസനെപ്പറ്റിയാണ്. കേരളക്കരയിലും, പുറത്തും, വെള്ളിത്തിരയിലും എല്ലാം നിറഞ്ഞ് നില്‍ക്കുകയാണ് ഇന്ന് മലയാളക്കരയുടെ ഈ കൊമ്പൻ. ലോക ഗജദിനത്തിൽ ചിറയ്ക്കൽ കാളിദാസനെ കുറിച്ച് അറിയാം..
കർണാടക വനത്തിൽ നിന്നാണ് കാളിദാസന്റെ വരവ്. ഒരാശ്രമത്തിൽ നിന്ന് ആനയെ ഒറ്റപ്പാലത്തേക്ക് എത്തിച്ചു.ചിറയ്‌ക്കൽ മധുവിന്റെ പ്രിയപ്പെട്ട ആനയായ കാളിദാസനെ അദ്ദേഹം കണ്ടെത്തുന്നത് ആനയെ കേരളത്തിലേക്ക് കൊണ്ടുവന്ന മനിശേരി ഹരിയിൽ നിന്നാണ്.അന്നുമുതല്‍ അവൻ ചിറയ്ക്കല്‍ കാളിദാസനായി. 1980ൽ ജനിച്ച കാളിദാസന് നിലവിൽ 317 സെന്റീമീറ്ററാണ് ഉയരം. കേരളത്തിലെ നാട്ടാനകളിൽ ഏറ്റവും ഉയരമുളളവൻ.

photo courtesy-instagram/chir_akkalkalidasan
പട്ടാഭിഷേകം, ദില്‍സേ തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയം ശീലമാക്കിയ കാളിദാസന്റെ ഖ്യാതി ബാഹുബലിയെന്ന ബ്രഹ്‌മാണ്ഡചിത്രത്തിലൂടെ കേരളത്തിന് പുറത്തേക്കും വ്യാപിച്ചു. ചന്ദ്രോല്‍സവം, പുണ്യാളൻ അകര്‍ബത്തീസ്, തുടങ്ങിയ ചിത്രങ്ങളിലൂടെയും കാളിദാസൻ വെള്ളിത്തിരയിലെത്തിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്‍റെ വൈറല്‍ പരസ്യത്തിലെത്തിയതും കാളിദാസൻ തന്നെ.

photo courtesy-instagram/chir_akkalkalidasan
ക്യാമറ കണ്ടാൽ എവിടെ നിൽക്കണം എന്ന് കാളിദാസനറിയാമെന്ന് ചിറയ്ക്കൽ മധു പറയുന്നു. ചെറുപ്പത്തിൽ കുട്ടിക്കുറുമ്പുകാട്ടിയിരുന്നുവെങ്കിലും ഇപ്പോൾ ശാന്തതയാണ് പ്രകൃതമെന്നാണ് പാപ്പാൻ വിനോദിന്‍റെ അഭിപ്രായം. ആനത്തറവാട്ടിൽ നിന്ന് അരക്കിലോമീറ്ററപ്പുറമുള്ള ചിറയ്ക്കൽ ക്ഷേത്രത്തിലേക്കുള്ള നടവഴിൽ സ്‌നേഹം പങ്കുവയ്ക്കാൻ കാളിയേയും കാത്ത് നില്‍ക്കുന്ന നിരവധി ആളുകളുണ്ട്.

photo courtesy-instagram/_chirakkal_kalidasan_
ദിവസവും ഏഴ് കിലോമീറ്റർ കാളിദാസനെ നടത്താറുണ്ട്. അടുത്തുളള ക്ഷേത്രത്തിലേക്കാണ് ഈ നടത്തം. ക്ഷേത്രത്തിൽ തൊഴുത് കാളിദാസന്റെ ഒരു ദിവസത്തെ ദിനചര്യ ആരംഭിക്കും.ശേഷം വിസ്‌തരിച്ചുളള കുളിയുമുണ്ട്. ഉയരക്കേമനായ കാളിദാസനെ 'ജൂനിയർ തെച്ചിക്കോടൻ' എന്നും വിളിച്ചിരുന്നു പണ്ട്. കേരളത്തിലെ ആനപ്രേമികളുടെ പ്രിയങ്കരനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പോലെ ഉയരക്കേമനായതാണ് ആ പേരിന് കാരണമായത്.

photo courtesy-instgram/chirakkal__kalidasan
കാളിദാസന്‍റെ തോഴൻ ഒന്നാം പാപ്പാൻ ശരത്തും നേരത്തെ സോഷ്യല്‍ മീഡിയകളില്‍ വലിയ ഫോളോവോഴ്സിന് സ്വന്തമാക്കി വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
ഒരു കൂട്ടം ആരാധകർ കാളിദാസനെയും ശരത്തിനെയും ഉൾപ്പെടുത്തി പാട്ട് ചിത്രീകരിച്ച് യൂ ട്യൂബിൽ പ്രദർശിപ്പിച്ചപ്പോൾ ഏഴ് ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്. സിനിമക്കാര്‍ക്ക് പുറമേ കാളിദാസനെക്കാണാൻ നിരവധി ആളുകളും ഇന്ന് എത്താറുണ്ട്. ചിറയ്ക്കൽ ആനത്തറവാട്ടിലെ മുടിചൂടാമന്നനായിരുന്ന മഹാദേവൻറെ തുടർച്ചയായാണ് കാളിദാസനെ കരുതുന്നത്.
കടല്‍ തീരത്ത് ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി മഡോണ സെബാസ്റ്റ്യൻ... കാണാം ചിത്രങ്ങള്‍












Click it and Unblock the Notifications