ഒരു മരം നട്ടാല്‍ പരിസ്ഥിതി സ്നേഹമാകുമോ,കാണൂ
ലോകമെങ്ങും നടക്കുന്ന പ്രകൃതി ചൂഷണത്തിന്റെ പ്രത്യാഘാതത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ നമ്മുടെ നാടിന് കഴിയില്ല. അറിഞ്ഞും അറിയാതെയും നാം തന്നെ നശിപ്പിയ്ക്കുന്ന പരിസ്ഥിതിയെ ഓര്‍ക്കാന്‍ ഒരു ദിനം, ജൂണ്‍ അഞ്ച്. ലോക പരിസ്ഥിതി ദിനമെന്നാല്‍ ഒരു മരത്തൈ നടുന്നതില്‍ മാത്രം ഒതുങ്ങിപ്പോകുന്ന അവസ്ഥയാണ് മുന്‍ വര്‍ഷങ്ങളില്‍ നാം കണ്ടത്. ഇക്കൊല്ലവും വൃക്ഷത്തൈ നടലിലും മറ്റുമായി അത് ഒതുങ്ങി
നദിയും വയലും നികത്തി വിമാനത്താവങ്ങളും വന്‍കെട്ടിടങ്ങളും പണിയുന്നതിന്റെ തിരക്കില്‍ ജീവന്‍ നിലനിര്‍ത്തുന്ന പാരിസ്ഥിതിക ഘടകങ്ങളെ മനുഷ്യന്‍ മറന്നുപോയി. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്, ക്‌സൂതി രംഗന്‍ റിപ്പോര്‍ട്ട്, ആറന്മുള വിമാനത്താവളം എന്നിങ്ങനെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഒട്ടേറെ വിഷയങ്ങളിലൂടെയാണ് കേരളം വരും ദിവസങ്ങളില്‍ കടന്നുപോവുക
മലയാളിയുടെ പരിസ്ഥിതി സ്‌നേഹം എത്രത്തോളമുണ്ടെന്ന് അടുത്ത് തന്നെ വ്യക്തമാകും. ജീവജാലങ്ങള്‍ക്ക് ശ്വസിയ്ക്കാനുള്ള അവകാശം പോലും വികസനത്തിന്റെ പേരില്‍ കേരളത്തില്‍ നിഷേധിയ്ക്കപ്പെടുന്നുണ്ട്. പരിസ്ഥിതിയെ വെല്ലുവിളിയ്ക്കുന്ന ചുറ്റുപാടിലും കേരളത്തിലും പരിസ്ഥിതി ദിനം ആഘോഷിച്ചു. കാണാം ചില പരിസ്ഥിതി ദിന കാഴ്ചകള്‍

ലോക പരിസ്ഥിതി ദിനം
തലസ്ഥാനത്തും മന്ത്രിമാരുടെ വൃക്ഷത്തൈ നടീല്‍, ചില കവിയരങ്ങുകള്‍ എന്നിവയിലൂടെ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു.

ചെന്നിത്തല വൃക്ഷത്തെ നട്ടു
ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വൃക്ഷത്തൈ നടുന്നു

നട്ടാല്‍ മാത്രം പോര
വൃക്ഷത്തൈ നട്ടാല്‍ മാത്രം പോര വെള്ളമൊഴിയ്ക്കുക കൂടി വേണം. രമേശ് ചെന്നിത്തല വൃക്ഷത്തൈയ്ക്ക് വെള്ളമൊഴിയ്ക്കുന്നു

ഗവര്‍ണര്‍
ഗവര്‍ണര്‍ ഷീല ദീക്ഷിത്ത് മരത്തൈ നടുന്നു

രാജ്ഭവനില്‍
രാജ് ഭവനില്‍ വൃക്ഷത്തൈ നട്ടാണ് ഗവര്‍ണര്‍ പരിസ്ഥിതി ദിനം ആഘോഷിച്ചത്.

നിയമസഭയില്‍
നിയമസഭയ്ക്ക് മുന്നിലും വൃക്ഷത്തെ നട്ട് പരിസ്ഥിതി ദിനം ആഘോഷിച്ചു

ജി കാര്‍ത്തികേയന്‍
സ്പീക്കര്‍ ജി കാര്‍ത്തികേയനാണ് നിയമസഭയില്‍ വൃക്ഷത്തെ നട്ടത്.












Click it and Unblock the Notifications